ഒക്ടോബര്‍ അവധികളുടെ മാസം,  ഇടപാടുകളെ ബാധിക്കാതെ നോക്കാം

  രാജ്യത്ത് ഉത്സവ സീസണിന്റെ കാലമാണ് ഒക്ടോബര്‍. അതിനാല്‍ തന്നെ നിരവധി അവധികളാണ് ഈ മാസത്തിലുള്ളത്. ഒക്ബോറില്‍ ആദ്യ വാരത്തില്‍ തന്നെ നവരാത്രി, ദുര്‍ഗാ പൂജ അവധികളോടയാണ്. കൂടാതെ ദസറ, ദീപാവലി തുടങ്ങി പ്രധാന ഉത്സവങ്ങളും ഈ മാസത്തിലുണ്ട്. ദേശീയവും പ്രാദേശികവുമായി ഏതാണ്ട് 21 ഓളം അവധികാളാണ് ഓക്ബോറിലുള്ളത്. ആര്‍ബിഐയുടെ അവധി ദിന പട്ടിക പ്രകാരം ഇന്ത്യയിലുടനീളമുള്ള എല്ലാ പൊതു, സ്വകാര്യ മേഖലാ ബാങ്കുകളും ഒക്ടോബറില്‍ വാരാന്ത്യ അവധി ഉള്‍പ്പെടെ 21 ദിവസം വരെ അടച്ചിടും. എന്നാല്‍ […]

Update: 2022-09-27 02:25 GMT

 

രാജ്യത്ത് ഉത്സവ സീസണിന്റെ കാലമാണ് ഒക്ടോബര്‍. അതിനാല്‍ തന്നെ നിരവധി അവധികളാണ് ഈ മാസത്തിലുള്ളത്. ഒക്ബോറില്‍ ആദ്യ വാരത്തില്‍ തന്നെ നവരാത്രി, ദുര്‍ഗാ പൂജ അവധികളോടയാണ്. കൂടാതെ ദസറ, ദീപാവലി തുടങ്ങി പ്രധാന ഉത്സവങ്ങളും ഈ മാസത്തിലുണ്ട്. ദേശീയവും പ്രാദേശികവുമായി ഏതാണ്ട് 21 ഓളം അവധികാളാണ് ഓക്ബോറിലുള്ളത്.

ആര്‍ബിഐയുടെ അവധി ദിന പട്ടിക പ്രകാരം ഇന്ത്യയിലുടനീളമുള്ള എല്ലാ പൊതു, സ്വകാര്യ മേഖലാ ബാങ്കുകളും ഒക്ടോബറില്‍ വാരാന്ത്യ അവധി ഉള്‍പ്പെടെ 21 ദിവസം വരെ അടച്ചിടും. എന്നാല്‍ എല്ലാ സംസ്ഥാനങ്ങളിലും പ്രദേശങ്ങളിലും 21 ദിവസത്തേക്ക് ബാങ്കുകള്‍ അടയ്ക്കില്ല എന്നത് ശ്രദ്ധിക്കേണ്ടതാണ്.

ത്രിപുര, സിക്കിം, പശ്ചിമ ബംഗാള്‍, ബീഹാര്‍, ജാര്‍ഖണ്ഡ്, ഒഡീഷ എന്നിവിടങ്ങളില്‍ ഏറ്റവും കൂടുതല്‍ ദിവസങ്ങള്‍ ബാങ്കുകള്‍ക്ക് അവധി ദിനങ്ങളുണ്ടാകും. ഈ സംസ്ഥാനങ്ങളില്‍ തുടര്‍ച്ചയായി നാല് ദിവസം ബാങ്കുകള്‍ അടഞ്ഞുകിടക്കും.

കേരളത്തിലെ ബാങ്ക് അവധികള്‍

ഒക്ടോബര്‍ 1 (ശനി): ബാങ്ക് അക്കൗണ്ടുകളുടെ അര്‍ധവാര്‍ഷിക ക്ലോസിംഗ്

ഒക്ടോബര്‍ 2 (ഞായര്‍): ഞായര്‍ പൊതു അവധി, ഗാന്ധി ജയന്തി

ഒക്ടോബര്‍ 4 (ചൊവ്വ): മഹാ നവമി/ആയുധ പൂജ

ഒക്ടോബര്‍ 5 (ബുധന്‍): ദുര്‍ഗാപൂജ/ദസറ /വിജയദശമി

ഒക്ടോബര്‍ 8 (ശനി): രണ്ടാം ശനി, മിലാദ്-ഇ-ഷെരീഫ് (മുഹമ്മദ് പ്രവാചകന്റെ ജന്മദിനം)

ഒക്ടോബര്‍ 9 - ഞായര്‍

ഒക്ടോബര്‍ 16 - ഞായര്‍

ഒക്ടോബര്‍ 22-നാലാം ശനി

ഒക്ടോബര്‍ 24 (തിങ്കള്‍): ദീപാവലി

ഒക്ടോബര്‍ 23 - ഞായര്‍

ഒക്ടോബര്‍ 30- ഞായര്‍

Tags:    

Similar News