എച്ച്ഡിഎഫ്സി-എക്സൈഡ് ലൈഫ് ലയനം പൂര്‍ത്തിയാക്കി

ഡെല്‍ഹി: ഇന്‍ഷുറന്‍സ് റെഗുലേറ്റര്‍ ഐആര്‍ഡിഎഐയുടെ അന്തിമ അംഗീകാരം ലഭിച്ചതിന് തൊട്ടുപിന്നാലെ എച്ച്ഡിഎഫ്സി ലൈഫ് ഇന്‍ഷുറന്‍സ് എക്സൈഡ് ലൈഫ് ലയനം പൂര്‍ത്തിയായതായി കമ്പനി പ്രഖ്യാപിച്ചു. ഇത് ഇന്ത്യന്‍ ലൈഫ് ഇന്‍ഷുറന്‍സ് മേഖലയിലെ ആദ്യത്തെ ലയനവും ഏറ്റെടുക്കലും (മെര്‍ജര്‍ ആന്‍ഡ് അക്വിസിഷന്‍) ഇടപാടിന്റെ പൂര്‍ത്തീകരണത്തെ അടയാളപ്പെടുത്തുന്നുവെന്ന് എച്ച്ഡിഎഫ്സി ലൈഫ് പ്രസ്താവനയില്‍ പറഞ്ഞു. എച്ച്ഡിഎഫ്സി ലൈഫ് എക്സൈഡ് ലൈഫിന്റെ ഏറ്റെടുക്കല്‍ 2022 ജനുവരിയില്‍ പൂര്‍ത്തിയാക്കിയിരുന്നു. 2021 സെപ്തംബറിലെ ഇടപാടിന്റെ പ്രഖ്യാപനം മുതല്‍ 2022 ജനുവരിയിലെ ഏറ്റെടുക്കല്‍ പ്രക്രിയയടക്കം അന്തിമ ലയനം 14 […]

Update: 2022-10-15 02:05 GMT
ഡെല്‍ഹി: ഇന്‍ഷുറന്‍സ് റെഗുലേറ്റര്‍ ഐആര്‍ഡിഎഐയുടെ അന്തിമ അംഗീകാരം ലഭിച്ചതിന് തൊട്ടുപിന്നാലെ എച്ച്ഡിഎഫ്സി ലൈഫ് ഇന്‍ഷുറന്‍സ് എക്സൈഡ് ലൈഫ് ലയനം പൂര്‍ത്തിയായതായി കമ്പനി പ്രഖ്യാപിച്ചു. ഇത് ഇന്ത്യന്‍ ലൈഫ് ഇന്‍ഷുറന്‍സ് മേഖലയിലെ ആദ്യത്തെ ലയനവും ഏറ്റെടുക്കലും (മെര്‍ജര്‍ ആന്‍ഡ് അക്വിസിഷന്‍) ഇടപാടിന്റെ പൂര്‍ത്തീകരണത്തെ അടയാളപ്പെടുത്തുന്നുവെന്ന് എച്ച്ഡിഎഫ്സി ലൈഫ് പ്രസ്താവനയില്‍ പറഞ്ഞു.
എച്ച്ഡിഎഫ്സി ലൈഫ് എക്സൈഡ് ലൈഫിന്റെ ഏറ്റെടുക്കല്‍ 2022 ജനുവരിയില്‍ പൂര്‍ത്തിയാക്കിയിരുന്നു. 2021 സെപ്തംബറിലെ ഇടപാടിന്റെ പ്രഖ്യാപനം മുതല്‍ 2022 ജനുവരിയിലെ ഏറ്റെടുക്കല്‍ പ്രക്രിയയടക്കം അന്തിമ ലയനം 14 മാസത്തിനുള്ളില്‍ പൂര്‍ത്തിയായതായി കമ്പനി പ്രസ്താവനയില്‍ പറഞ്ഞു. ലയനത്തിനെ തുര്‍ന്ന് ഇരുസ്ഥാപനങ്ങളിലുടനീളമുള്ള ഉപഭോക്താക്കള്‍ക്ക് വിശാലമായ ഉത്പന്നങ്ങളിലേക്കും സേവന ടച്ച് പോയിന്റുകളിലേക്കും പ്രവേശനം ലഭിക്കും.
ഈ വര്‍ഷം ജനുവരിയില്‍ ദക്ഷിണേന്ത്യന്‍ വിപണിയില്‍ സാന്നിധ്യം വര്‍ധിപ്പിക്കുന്നതിനായി എച്ച്ഡിഎഫ്സി ലൈഫ് അവരുടെ മാതൃസ്ഥാപനമായ എക്സൈഡ് ഇന്‍ഡസ്ട്രീസില്‍ നിന്ന് എക്സൈഡ് ലൈഫ് ഇന്‍ഷുറന്‍സ് കമ്പനിയുടെ 100 ശതമാനം ഓഹരികള്‍ 6,687 കോടി രൂപയ്ക്ക് ഏറ്റെടുത്തു. ലൈഫ് ഇന്‍ഷുറന്‍സ് ബിസിനസ് എച്ച്ഡിഎഫ്സി ലൈഫിലേക്ക് മാറ്റിയതോടെ എക്സൈഡ് ഇന്‍ഡസ്ട്രീസ് എച്ച്ഡിഎഫ്സി ലൈഫിന്റെ 4.12 ശതമാനം ഓഹരികള്‍ സ്വന്തമാക്കി.
Tags:    

Similar News