പിരിച്ചുവിട്ട ഫണ്ട് മാനേജര്‍മാര്‍ നിയമലംഘനം നടത്തി: ആക്‌സിസ് എഎംസി

ഡെല്‍ഹി: ആക്‌സിസ് അസറ്റ് മാനേജ്‌മെന്റ് കമ്പനി പിരിച്ചുവിട്ട രണ്ട് ഫണ്ട് മാനേജര്‍മാര്‍ സെക്യൂരിറ്റീസ് നിയമം ലംഘിച്ചുവെന്ന് കമ്പനി അറിയിച്ചു. ഇക്കഴിഞ്ഞ മേയിലാണ് ആക്സിസ് ബാങ്ക് പ്രമോട്ട് ചെയ്യുന്ന മ്യൂച്വല്‍ ഫണ്ടിന്റെ ചീഫ് ട്രേഡറും ഫണ്ട് മാനേജറുമായ വിരേഷ് ജോഷിയേയും ഫണ്ട് മാനേജരായ ദീപക് അഗര്‍വാളിനേയും പിരിച്ചുവിട്ടത്. കമ്പനിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളിലൂടെ അനധികൃത സമ്പാദ്യം നേടിയെന്നാരോപിച്ചാണ് അവരെ പിരിച്ചുവിട്ടത്. എന്നാല്‍ ഈ നടപടി കമ്പനിയുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കില്ലെന്ന് ആക്‌സിസ് എഎംസി അറിയിച്ചു. "ഇതുവരെയുള്ള കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍, പിരിച്ചുവിട്ട രണ്ട് […]

Update: 2022-07-06 01:26 GMT

ഡെല്‍ഹി: ആക്‌സിസ് അസറ്റ് മാനേജ്‌മെന്റ് കമ്പനി പിരിച്ചുവിട്ട രണ്ട് ഫണ്ട് മാനേജര്‍മാര്‍ സെക്യൂരിറ്റീസ് നിയമം ലംഘിച്ചുവെന്ന് കമ്പനി അറിയിച്ചു. ഇക്കഴിഞ്ഞ മേയിലാണ് ആക്സിസ് ബാങ്ക് പ്രമോട്ട് ചെയ്യുന്ന മ്യൂച്വല്‍ ഫണ്ടിന്റെ ചീഫ് ട്രേഡറും ഫണ്ട് മാനേജറുമായ വിരേഷ് ജോഷിയേയും ഫണ്ട് മാനേജരായ ദീപക് അഗര്‍വാളിനേയും പിരിച്ചുവിട്ടത്.

കമ്പനിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളിലൂടെ അനധികൃത സമ്പാദ്യം നേടിയെന്നാരോപിച്ചാണ് അവരെ പിരിച്ചുവിട്ടത്. എന്നാല്‍ ഈ നടപടി കമ്പനിയുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കില്ലെന്ന് ആക്‌സിസ് എഎംസി അറിയിച്ചു.

"ഇതുവരെയുള്ള കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍, പിരിച്ചുവിട്ട രണ്ട് വ്യക്തികളുടെയും പെരുമാറ്റം ഞങ്ങളുടെ പണലഭ്യതയിലോ, പ്രവര്‍ത്തനങ്ങളിലോ യാതൊരു സ്വാധീനവും ചെലുത്തുന്നില്ലെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. ബന്ധപ്പെട്ട വ്യക്തികളുടെ മോശമായ പെരുമാറ്റം ഞങ്ങളുടെ നയങ്ങള്‍ക്കും, നടപടിക്രമങ്ങള്‍ക്കും, ഞങ്ങൾ അവർക്കു നൽകിയ പരിശീലനത്തിനും വിരുദ്ധവും, പുറത്തുള്ളതുമാണ്," കമ്പനി പറഞ്ഞു.

2.59 ലക്ഷം കോടി രൂപയുടെ ആസ്തികൾ കൈകാര്യം ചെയ്യുന്ന രാജ്യത്തെ മുന്‍നിര മ്യൂച്വല്‍ ഫണ്ടുകളിലൊന്നാണ് ആക്സിസ് എഎംസി.

Tags:    

Similar News