ദക്ഷിണാഫ്രിക്കന്‍ സംയുക്ത സംരംഭം ഏറ്റെടുത്ത് ടെക് മഹീന്ദ്ര
ഡെല്‍ഹി: ദക്ഷിണാഫ്രിക്കന്‍ സംയുക്ത സംരംഭങ്ങളായ ടെക് മഹീന്ദ്ര സൗത്ത് ലിമിറ്റഡിന്റെയും ടെക് മഹീന്ദ്ര ഹോള്‍ഡ്കോ ലിമിറ്റഡിന്റെയും മുഴുവന്‍ ഓഹരികളും ഏറ്റെടുത്ത് ടെക് മഹീന്ദ്ര.
ഡെല്‍ഹി: ദക്ഷിണാഫ്രിക്കന്‍ സംയുക്ത സംരംഭങ്ങളായ ടെക് മഹീന്ദ്ര സൗത്ത് ലിമിറ്റഡിന്റെയും ടെക് മഹീന്ദ്ര ഹോള്‍ഡ്കോ ലിമിറ്റഡിന്റെയും മുഴുവന്‍ ഓഹരികളും ഏറ്റെടുത്ത് ടെക് മഹീന്ദ്ര. 30 കോടി രൂപയ്ക്കാണ് രണ്ട് സംയുക്ത സംരംഭങ്ങളുടെയും മുഴുവന്‍ ഓഹരികളും ടെക് മഹീന്ദ്ര ഏറ്റെടുത്തത്.
സംയുക്ത സംരംഭത്തിലെ പങ്കാളിയായ ഫാല്‍കോര്‍പ്പ് ടെക്നോളജീസിന്റെ കൈവശമുണ്ടായിരുന്ന ടെക് മഹീന്ദ്ര സൗത്തിലെ 49 ശതമാനവും മഹീന്ദ്ര ഹോള്‍ഡ്കോ ലിമിറ്റഡിന്റെ 4 ശതമാനവും ഓഹരികളാണ് ടെക് മഹീന്ദ്ര വാങ്ങിയത്. 62 ദശലക്ഷം ദക്ഷിണാഫ്രിക്കന്‍ റാന്‍ഡി(29.69 കോടി രൂപ) നാണ് ഈ രണ്ടു കമ്പനികളുടെയും ഓഹരികള്‍ ഏറ്റെടുത്തത്.