ബസുമതി ഇതര അരിക്ക് 20% കയറ്റുമതി തീരുവ

ഖാരിഫ് സീസണിൽ നെൽകൃഷിയുടെ ഉത്പാദനത്തിൽ ഇടിവ് വന്ന സാഹചര്യത്തിൽ ആഭ്യന്തര വിതരണം വർധിപ്പിക്കാൻ കേന്ദ്രം ബസുമതി ഇതര അരിക്ക് 20 ശതമാനം കയറ്റുമതി തീരുവ ചുമത്തി. കയറ്റുമതി തീരുവ സെപ്റ്റംബർ 9 മുതൽ പ്രാബല്യത്തിൽ വരും. ഇത്തവണ ചില സംസ്ഥാനങ്ങളിൽ മഴ മോശമായതിനാൽ ഖാരിഫ് സീസണിൽ നെൽകൃഷിയുടെ വിസ്തൃതി 5.62 ശതമാനം കുറഞ്ഞു 383.99 ഹെക്ടറിലെത്തിയിരുന്നു.  ചൈന കഴിഞ്ഞാൽ ലോകത്തിലെ ഏറ്റവും വലിയ അരി ഉത്പാദിപ്പിക്കുന്ന രാജ്യമായ ഇന്ത്യയ്ക്ക് ആഗോള വ്യാപാരത്തിൽ 40 ശതമാനം വിഹിതമുണ്ട്. 2021-22 സാമ്പത്തിക വർഷത്തിൽ രാജ്യം 21.2 ദശലക്ഷം ടൺ അരി കയറ്റുമതി ചെയ്തിരുന്നു. അതിൽ 3.94 ദശലക്ഷം ടൺ ബസുമതി അരിയാണ്. […]

Update: 2022-09-09 03:01 GMT

ഖാരിഫ് സീസണിൽ നെൽകൃഷിയുടെ ഉത്പാദനത്തിൽ ഇടിവ് വന്ന സാഹചര്യത്തിൽ ആഭ്യന്തര വിതരണം വർധിപ്പിക്കാൻ കേന്ദ്രം ബസുമതി ഇതര അരിക്ക് 20 ശതമാനം കയറ്റുമതി തീരുവ ചുമത്തി. കയറ്റുമതി തീരുവ സെപ്റ്റംബർ 9 മുതൽ പ്രാബല്യത്തിൽ വരും. ഇത്തവണ ചില സംസ്ഥാനങ്ങളിൽ മഴ മോശമായതിനാൽ ഖാരിഫ് സീസണിൽ നെൽകൃഷിയുടെ വിസ്തൃതി 5.62 ശതമാനം കുറഞ്ഞു 383.99 ഹെക്ടറിലെത്തിയിരുന്നു.

ചൈന കഴിഞ്ഞാൽ ലോകത്തിലെ ഏറ്റവും വലിയ അരി ഉത്പാദിപ്പിക്കുന്ന രാജ്യമായ ഇന്ത്യയ്ക്ക് ആഗോള വ്യാപാരത്തിൽ 40 ശതമാനം വിഹിതമുണ്ട്.

2021-22 സാമ്പത്തിക വർഷത്തിൽ രാജ്യം 21.2 ദശലക്ഷം ടൺ അരി കയറ്റുമതി ചെയ്തിരുന്നു. അതിൽ 3.94 ദശലക്ഷം ടൺ ബസുമതി അരിയാണ്. ഔദ്യോഗിക കണക്കുകൾ പ്രകാരം അതേ കാലയളവിൽ 6.11 ബില്യൺ യുഎസ് ഡോളറിന് ബസ്മതി ഇതര അരിയും കയറ്റുമതി ചെയ്തിട്ടുണ്ട്.

2021-22150 ലധികം രാജ്യങ്ങളിലേക്ക് ബസ്മതി ഇതര അരി കയറ്റുമതി ചെയ്തിരുന്നു.

നെൽകൃഷിയുടെ വിസ്തൃതി കുറയുന്ന സാഹചര്യത്തിൽ ഇതൊരു നല്ല തീരുമാനമാണ് എന്ന് ഓൾ ഇന്ത്യ റൈസ് എക്‌സ്‌പോർട്ടേഴ്‌സ് അസോസിയേഷൻ മുൻ പ്രസിഡന്റ് വിജയ് സെതിയ പറഞ്ഞു. ഇന്ത്യൻ അരി വളരെ കുറഞ്ഞ നിർക്കിലാണ് കയറ്റുമതി ചെയ്യുന്നത്. ഈ വർദ്ധനവ് ബസുമതി ഇതര അരിയുടെ കയറ്റുമതിയിൽ 2 -3 മില്യൺ ടണ്ണിന്റെ കുറവ് വരുത്തുമെന്നും, 20 ശതമാനം നികുതി തീരുവ ചുമത്തിയതിനാൽ കയറ്റുമതിയിൽ നിന്നുള്ള വരുമാനം അതെ പോലെ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നെല്ലാണ് പ്രധാന ഖാരിഫ് വിള, ഇതിന്റെ വിത്ത് ജൂണിൽ തെക്കുപടിഞ്ഞാറൻ മൺസൂൺ ആരംഭിക്കുന്നതോടെ ആരംഭിക്കു൦. ഒക്ടോബർ മുതൽ വിളവെടുപ്പും ആരംഭിക്കും.

2020-21 ലെ 124.37 ദശലക്ഷം ടണ്ണിൽ നിന്ന് കഴിഞ്ഞ വർഷത്തിൽ അരി ഉൽപ്പാദനം റെക്കോർഡ് 130.29 ദശലക്ഷം ടണ്ണായി ഉയർന്നു.

ഗോതമ്പിന്റെ കയറ്റുമതി സർക്കാർ നേരത്തെ തന്നെ നിയന്ത്രിച്ചിട്ടുണ്ട്.

Tags:    

Similar News