നിയമ വിരുദ്ധ വായ്പ ആപ്പുകള്‍ പൗരന്മാരുടെ ജീവനെടുക്കുന്നു, മുന്നറിയിപ്പുമായി കേന്ദ്രം

ഡിജിറ്റല്‍ വായ്പ ആപ്ലിക്കേഷനിലൂടെ തട്ടിപ്പ് നടത്തിയ രണ്ട് ചൈനീസ് പൗരന്മാരെ രണ്ടാഴ്ച്ച മുമ്പാണ് ഉത്തര്‍പ്രദേശ് പോലീസ് അറസ്റ്റ് ചെയ്തത്. അതിനു പിന്നാലെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങള്‍ക്കും, കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും ഇത്തരം ആപ്ലിക്കേഷനുകളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കി കത്തുകളയച്ചിരിക്കുകയാണ്. ഇത്തരം നിയമ വിരുദ്ധ ആപ്ലിക്കേഷനുകളില്‍ നിന്നും വായ്പകള്‍ എടുത്തവര്‍ ഇതിനു പിന്നിലുള്ളവരുടെ ഉപദ്രവം,ഭ ീഷണി, പണം തിരിച്ചെടുക്കാനായി നടത്തുന്ന മോശം പ്രവര്‍ത്തനങ്ങള്‍ എന്നിവ മൂലം ആത്മഹത്യ ചെയ്യുന്നുവെന്നാണ് മന്ത്രാലയം കത്തില്‍ വ്യക്തമാക്കുന്നത്. കൂടാതെ, ഇത്തരത്തിലുള്ള പല […]

Update: 2022-10-31 03:40 GMT

ഡിജിറ്റല്‍ വായ്പ ആപ്ലിക്കേഷനിലൂടെ തട്ടിപ്പ് നടത്തിയ രണ്ട് ചൈനീസ് പൗരന്മാരെ രണ്ടാഴ്ച്ച മുമ്പാണ് ഉത്തര്‍പ്രദേശ് പോലീസ് അറസ്റ്റ് ചെയ്തത്. അതിനു പിന്നാലെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങള്‍ക്കും, കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും ഇത്തരം ആപ്ലിക്കേഷനുകളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കി കത്തുകളയച്ചിരിക്കുകയാണ്. ഇത്തരം നിയമ വിരുദ്ധ ആപ്ലിക്കേഷനുകളില്‍ നിന്നും വായ്പകള്‍ എടുത്തവര്‍ ഇതിനു പിന്നിലുള്ളവരുടെ ഉപദ്രവം,ഭ ീഷണി, പണം തിരിച്ചെടുക്കാനായി നടത്തുന്ന മോശം പ്രവര്‍ത്തനങ്ങള്‍ എന്നിവ മൂലം ആത്മഹത്യ ചെയ്യുന്നുവെന്നാണ് മന്ത്രാലയം കത്തില്‍ വ്യക്തമാക്കുന്നത്.

കൂടാതെ, ഇത്തരത്തിലുള്ള പല വായ്പ ആപ്ലിക്കേഷനുകളും ആര്‍ബിഐയുടെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളുടേതല്ല. ഇടപാടുകാരെ ആകര്‍ഷിക്കാനായി എസ്എംഎസ്, ഡിജിറ്റല്‍ പരസ്യങ്ങള്‍, മറ്റ് ചാറ്റിംഗ് പ്ലാറ്റ്ഫോമുകള്‍, മൊബൈല്‍ ആപ്പ് സ്റ്റോറുകള്‍ എന്നിവയെല്ലാം ഇത്തരം വ്യാജ ആപ്ലിക്കേഷനുകള്‍ വലിയതോതില്‍ ഉപയോഗിക്കുന്നുമുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കുന്നു.

വായ്പ എടുക്കുന്നവര്‍, വായ്പ ലഭിക്കണമെങ്കില്‍ അവരുടെ ഫോണിലെ കോണ്‍ടാക്റ്റുകള്‍, ലൊക്കേഷന്‍, ഫോണ്‍ സ്റ്റോറേജ് എന്നിവയെല്ലാം ഉപയോഗിക്കാനുള്ള അനുമതി ആപ്ലിക്കേഷനുകള്‍ക്ക് നല്‍കണം. ഇത്തരം വിവരങ്ങള്‍ ഈ ആപ്ലിക്കേഷനുകള്‍ ദുരുപയോഗം ചെയ്യുകയും, അതിലെ ചിത്രങ്ങളും മറ്റും മോര്‍ഫ് ചെയ്ത് പ്രചരിപ്പിക്കുകയും ചെയ്യും. ഇവ ചെയ്യുന്നത് രാജ്യത്തുള്ള വ്യാജ ആപ്ലിക്കേഷനുകളുടെ ഏജന്റുമാരാണ്്. ഇത്തരം പ്രവര്‍ത്തനങ്ങളെല്ലാം ആര്‍ബിഐയുടെ നിയമങ്ങള്‍ക്ക് വിരുദ്ധമാണ്.

ആര്‍ബിഐയുടെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങള്‍ക്കേ വായ്പ നല്‍കാന്‍ അനുമതിയുള്ളു. വായ്പ തുക തരിച്ചു വാങ്ങുന്നതുമായി ബന്ധപ്പെട്ട ഇടപാടുകള്‍ വായ്പക്കാരനും, പണം നല്‍കിയ സ്ഥാപനവും തമ്മിലെ പാടുള്ളു. ഇതില്‍ മൂന്നാമതൊരാള്‍ ഇടപെടരുതെന്നും ഓഗസ്റ്റില്‍ ആര്‍ബിഐ വ്യക്തമാക്കിയിരുന്നു. ആഭ്യന്തര മന്ത്രാലയം ഇത് ദേശീയ സുരക്ഷ, സമ്പദ് വ്യവസ്ഥ, പൗരന്മാരുടെ സുരക്ഷിതത്വം എന്നിവയെ ബാധിക്കുന്ന പ്രശ്നമായാണ് കണക്കാക്കുന്നത്. അതിനാല്‍ സംസ്ഥാനങ്ങളോടും, കേന്ദ്ര ഭരണ പ്രദേശങ്ങളോടും നാഷണല്‍ സൈബര്‍ ക്രൈം ഫോറന്‍സിക് ലബോറട്ടറിയുടെ സഹായത്തോടെ ലോണ്‍ ആപ്ലിക്കേഷനുകള്‍, ക്രിപ്റ്റോ കറന്‍സി എന്നിവയെക്കുറിച്ച് പരിശോധന നടത്തണമെന്നാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.

Tags:    

Similar News