ലക്ഷ്യം 50 ദശലക്ഷം ടണ്ണിന്റെ ഉത്പാദനം: 2030നകമെന്ന് ജെഎസ്ഡബ്ല്യു സ്റ്റീല്‍

കൊല്‍ക്കത്ത: 2030ഓടെ ജെഎസ്ഡബ്ല്യു സ്റ്റീലിന്റെ ശേഷി നിലവിലുള്ള 27 ദശലക്ഷം ടണ്ണില്‍ നിന്ന് 50 ദശലക്ഷം ടണ്ണായി വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിടുന്നതായി ഗ്രൂപ്പ് ചെയര്‍മാന്‍ സജ്ജന്‍ ജിന്‍ഡാല്‍. ഗ്രീന്‍ഫീല്‍ഡ്, ബ്രൗണ്‍ഫീല്‍ഡ് പദ്ധതികളിലായാണ് വിപുലീകരണം. ശേഷി വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി രാഷ്ട്രീയ ഇസ്പത് നിഗം ലിമിറ്റഡ് (ആര്‍ഐഎന്‍എല്‍) ഇരുമ്പയിര് ഉത്പാദകരായ എന്‍എംഡിസിയുടെ സ്റ്റീല്‍ പ്ലാന്റ് തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങള്‍ ഓഹരികള്‍ വിറ്റഴിക്കുമ്പോള്‍ ജെഎസ്ഡബ്ല്യു ഗ്രൂപ്പ് ഓഹരികള്‍ വാങ്ങുമെന്നും ജിന്‍ഡാല്‍ പറഞ്ഞു. കമ്പനികള്‍ ചൈനയില്‍ മാത്രം നിക്ഷേപം നടത്തുന്നത് ഒഴിവാക്കുകയും മറ്റ് രാജ്യങ്ങളിലേക്ക് […]

Update: 2022-11-03 02:14 GMT

കൊല്‍ക്കത്ത: 2030ഓടെ ജെഎസ്ഡബ്ല്യു സ്റ്റീലിന്റെ ശേഷി നിലവിലുള്ള 27 ദശലക്ഷം ടണ്ണില്‍ നിന്ന് 50 ദശലക്ഷം ടണ്ണായി വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിടുന്നതായി ഗ്രൂപ്പ് ചെയര്‍മാന്‍ സജ്ജന്‍ ജിന്‍ഡാല്‍. ഗ്രീന്‍ഫീല്‍ഡ്, ബ്രൗണ്‍ഫീല്‍ഡ് പദ്ധതികളിലായാണ് വിപുലീകരണം. ശേഷി വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി രാഷ്ട്രീയ ഇസ്പത് നിഗം ലിമിറ്റഡ് (ആര്‍ഐഎന്‍എല്‍) ഇരുമ്പയിര് ഉത്പാദകരായ എന്‍എംഡിസിയുടെ സ്റ്റീല്‍ പ്ലാന്റ് തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങള്‍ ഓഹരികള്‍ വിറ്റഴിക്കുമ്പോള്‍ ജെഎസ്ഡബ്ല്യു ഗ്രൂപ്പ് ഓഹരികള്‍ വാങ്ങുമെന്നും ജിന്‍ഡാല്‍ പറഞ്ഞു.

കമ്പനികള്‍ ചൈനയില്‍ മാത്രം നിക്ഷേപം നടത്തുന്നത് ഒഴിവാക്കുകയും മറ്റ് രാജ്യങ്ങളിലേക്ക് ബിസിനസുകള്‍ വൈവിധ്യവത്കരിക്കുകയും ചെയ്യുന്ന ഒരു ആഗോള തന്ത്രമാണ് ചൈന-പ്ലസ്-വണ്‍. സ്റ്റീല്‍ വിലയില്‍ സ്ഥിരത കാണുന്നുവെന്നും കയറ്റുമതി തീരുവ എടുത്തുകളയുമെന്നാണ് പ്രതീക്ഷയെന്നും ജിന്‍ഡാല്‍ പറഞ്ഞു. കയറ്റുമതി തീരുവ എടുത്തുകളയാന്‍ സ്റ്റീല്‍ മന്ത്രാലയം ശുപാര്‍ശ ചെയ്തിട്ടുണ്ടെന്നും, ജെഎസ്ഡബ്ല്യു സ്റ്റീലിന്റെ ഉത്പാദനത്തിന്റെ 25 ശതമാനവും കയറ്റുമതി ചെയ്യുന്നുവെന്നും കയറ്റുമതി തീരുവ കാരണം ഇത് തടസ്സപ്പെട്ടുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Tags:    

Similar News