ആഗോള കോടീശ്വരന്‍മാരെ കടത്തിവെട്ടി ഗൗതം അദാനി
ഡെല്‍ഹി: 2022 ലെ ഹുറുണ്‍ ഗ്ലോബല്‍ റിച്ച് ലിസ്റ്റ് പ്രകാരം, ഇന്ത്യയിലെയും ഏഷ്യയിലെയും രണ്ടാമത്തെ വലിയ സമ്പന്നനായ ഗൗതം അദാനി, കഴിഞ്ഞ വര്‍ഷം തന്റെ സമ്പത്തില്‍ 49 ബില്യണ്‍ യുഎസ് ഡോളര്‍ ചേര്‍ത്തു. ഇത് ആഗോള മുന്‍നിര ശതകോടീശ്വരന്‍മാരായ ഇലോണ്‍ മസ്‌ക്, ജെഫ് ബെസോസ്, ബെര്‍ണാഡ് അര്‍നോള്‍ട്ട് എന്നിവരുടെ മൊത്തം സമ്പത്തിനേക്കാള്‍ കൂടുതലാണ്. 103 ബില്യണ്‍ യുഎസ് ഡോളറിന്റെ സമ്പത്തുമായി റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ചെയര്‍മാന്‍ മുകേഷ് അംബാനിയാണ് ഏറ്റവും സമ്പന്നനായ ഇന്ത്യക്കാരന്‍. പ്രതിവര്‍ഷം 24 ശതമാനമാണ് ആസ്തിയില്‍ […]
ഡെല്‍ഹി: 2022 ലെ ഹുറുണ്‍ ഗ്ലോബല്‍ റിച്ച് ലിസ്റ്റ് പ്രകാരം, ഇന്ത്യയിലെയും ഏഷ്യയിലെയും രണ്ടാമത്തെ വലിയ സമ്പന്നനായ ഗൗതം അദാനി, കഴിഞ്ഞ വര്‍ഷം തന്റെ സമ്പത്തില്‍ 49 ബില്യണ്‍ യുഎസ് ഡോളര്‍ ചേര്‍ത്തു. ഇത് ആഗോള മുന്‍നിര ശതകോടീശ്വരന്‍മാരായ ഇലോണ്‍ മസ്‌ക്, ജെഫ് ബെസോസ്, ബെര്‍ണാഡ് അര്‍നോള്‍ട്ട് എന്നിവരുടെ മൊത്തം സമ്പത്തിനേക്കാള്‍ കൂടുതലാണ്. 103 ബില്യണ്‍ യുഎസ് ഡോളറിന്റെ സമ്പത്തുമായി റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ചെയര്‍മാന്‍ മുകേഷ് അംബാനിയാണ് ഏറ്റവും സമ്പന്നനായ ഇന്ത്യക്കാരന്‍. പ്രതിവര്‍ഷം 24 ശതമാനമാണ് ആസ്തിയില്‍ വര്‍ധനവ്. അദാനി ഗ്രൂപ്പിന്റെ ചെയര്‍മാന്‍ അദാനി രണ്ടാം സ്ഥാനത്താണ്, അദ്ദേഹത്തിന്റെ സമ്പത്ത് 153 ശതമാനം വര്‍ധിച്ച് 81 ബില്യണ്‍ ഡോളറായി.
പട്ടിക പ്രകാരം കഴിഞ്ഞ ദശകത്തില്‍ അംബാനിയുടെ സമ്പത്ത് 400 ശതമാനം വര്‍ധിച്ചപ്പോള്‍, അദാനിയുടേത് 1,830 ശതമാനം വര്‍ധിച്ചു.28 ബില്യണ്‍ ഡോളര്‍ ആസ്തിയുമായി എച്ച്സിഎല്ലിന്റെ ശിവ് നാടാര്‍ മൂന്നാം സ്ഥാനത്തും തൊട്ടുപിന്നാലെ 26 ബില്യണ്‍ യുഎസ് ഡോളറുമായി സെറം ഇന്‍സ്റ്റിറ്റ്യൂട്ടിലെ സൈറസ് പൂനെവാലയും 25 ബില്യണ്‍ യുഎസ് ഡോളറുമായി സ്റ്റീല്‍ മാഗ്നേറ്റ് ലക്ഷ്മി എന്‍ മിത്തല്‍ എന്നിവരും പിന്നാലെയുണ്ട്.
2020-ല്‍ 17 ബില്യണ്‍ ഡോളറായിരുന്ന അദാനി ഗ്രീന്‍ റിന്യൂവബിള്‍ എനര്‍ജി ബിസിനസ് ആരംഭിച്ചതിന് ശേഷം അദ്ദേഹത്തിന്റെ സമ്പത്ത് ഏകദേശം അഞ്ചിരട്ടിയായി 81 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. ഹുറുണ്‍ ഗ്ലോബല്‍ റിച്ച് ലിസ്റ്റ് 2022 ലെ ഏറ്റവും സമ്പന്നമായ പുതുമുഖമാണ് നൈക സ്ഥാപകയായ 7.6 ബില്യണ്‍ ഡോളര്‍ ആസ്തിയുള്ള ഫാല്‍ഗുനി നയ്യാര്‍. 2022 ലെ എം3എം ഹുറുണ്‍ ഗ്ലോബല്‍ റിച്ച് ലിസ്റ്റില്‍ 69 രാജ്യങ്ങളിലെ 2,557 സംരംഭങ്ങളില്‍ നിന്നുള്ള 3,381 ശതകോടീശ്വരന്മാരെ പട്ടികപ്പെടുത്തിയിട്ടുണ്ട്.
