സെന്‍സെക്‌സ് 700 പോയിന്റ് നഷ്ടത്തിൽ, നിഫ്റ്റി 16,300 നു താഴെ

മുംബൈ: ഇന്നലത്തെ മികച്ച മുന്നേറ്റത്തിനു ശേഷം ഇന്നു രാവിലെ വിപണി നഷ്ടത്തിലാണ്. രാവിലെ 11.12 ന്, സെന്‍സെക്‌സ് 706 പോയിന്റ് താഴ്ന്ന് 54,613.29 ലും, നിഫ്റ്റി 198 പോയിന്റ് താഴ്ന്ന് 16,279.40 ലും എത്തി. ആദ്യഘട്ട വ്യാപരത്തില്‍, വിപണികള്‍ നഷ്ടത്തോടെയാണ് തുടങ്ങിയത്. ഐടി, ബാങ്കിംഗ്, ഫിനാന്‍സ് ഓഹരികളുടെ മോശം പ്രകടനവും, ആഗോള വിപണിയിലെ നിക്ഷേപകരുടെ താല്‍പര്യക്കുറവും ഇതിനു കാരണമായി. കൂടാതെ, രൂപയുടെ മൂല്യത്തിലുണ്ടായ തകര്‍ച്ചയും ആഭ്യന്തര വിപണിയെ ബാധിച്ചിട്ടുണ്ടെന്ന് വ്യാപാരികള്‍ പറയുന്നു. ആദ്യഘട്ട വ്യാപാരത്തില്‍ സെന്‍സെക്‌സ് 597.2 […]

Update: 2022-06-10 00:29 GMT

മുംബൈ: ഇന്നലത്തെ മികച്ച മുന്നേറ്റത്തിനു ശേഷം ഇന്നു രാവിലെ വിപണി നഷ്ടത്തിലാണ്. രാവിലെ 11.12 ന്, സെന്‍സെക്‌സ് 706 പോയിന്റ് താഴ്ന്ന് 54,613.29 ലും, നിഫ്റ്റി 198 പോയിന്റ് താഴ്ന്ന് 16,279.40 ലും എത്തി.

ആദ്യഘട്ട വ്യാപരത്തില്‍, വിപണികള്‍ നഷ്ടത്തോടെയാണ് തുടങ്ങിയത്. ഐടി, ബാങ്കിംഗ്, ഫിനാന്‍സ് ഓഹരികളുടെ മോശം പ്രകടനവും, ആഗോള വിപണിയിലെ നിക്ഷേപകരുടെ താല്‍പര്യക്കുറവും ഇതിനു കാരണമായി. കൂടാതെ, രൂപയുടെ മൂല്യത്തിലുണ്ടായ തകര്‍ച്ചയും ആഭ്യന്തര വിപണിയെ ബാധിച്ചിട്ടുണ്ടെന്ന് വ്യാപാരികള്‍ പറയുന്നു.

ആദ്യഘട്ട വ്യാപാരത്തില്‍ സെന്‍സെക്‌സ് 597.2 പോയിന്റ് താഴ്ന്ന് 54,723.08 ലും, നിഫ്റ്റി 176.30 പോയിന്റ് താഴ്ന്ന് 16,301.80 ലും എത്തി. വിപ്രോ ഓഹരികളാണ് ഏറ്റവുമധികം നഷ്ടം നേരിട്ടത്. ഓഹരി വില 3.38 ശതമാനം താഴ്ന്നു. ടെക്മഹീന്ദ്ര, ടാറ്റ സ്റ്റീല്‍, ഇന്‍ഫോസിസ്, കൊട്ടക് ബാങ്ക്, ബജാജ് ഫിനാന്‍സ്, എച്ച്ഡിഎഫ്‌സി ബാങ്ക്, എച്ച്ഡിഎഫ്‌സി ഹൗസിംഗ് ഫിനാന്‍സ്, ടിസിഎസ് എന്നീ ഓഹരികളും നഷ്ടം നേരിട്ടു. പവര്‍ഗ്രിഡ്, എന്‍ടിപിസി, ടൈറ്റന്‍ എന്നീ ഓഹരികളാണ് നേട്ടമുണ്ടാക്കിയത്.

ഇന്നലെ സെന്‍സെക്‌സ് 427.79 പോയിന്റ് ഉയര്‍ന്ന് 55,320.28 ലും, നിഫ്റ്റി 121.85 പോയിന്റ് ഉയര്‍ന്ന് 16,478.10 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. അന്താരാഷ്ട്ര വിപണിയില്‍ ബ്രെന്റ് ക്രൂഡോയില്‍ വില ബാരലിന് 0.65 ശതമാനം ഉയര്‍ന്ന് 122.27 ഡോളറായി.

ഇന്ത്യയുടെ 2022 സാമ്പത്തിക വര്‍ഷത്തിലെ കറന്റ് അക്കൗണ്ട് കമ്മി മൂന്നു വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയിലാണ്. 2021 സാമ്പത്തിക വര്‍ഷത്തിലെ 23.91 ബില്യണ്‍ ഡോളറില്‍ നിന്നും 1.8 ശതമാനം ഉയര്‍ന്ന് 43.81 ബില്യണ്‍ ഡോളറിലെത്തി.

റേറ്റിംഗ് ഏജന്‍സിയായ ഇക്രയുടെ അഭിപ്രായത്തില്‍, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി കമ്പനികളുടെ പ്രവര്‍ത്തന ലാഭത്തില്‍ സമീപകാലത്ത് 1.50 ശതമാനം വരെ കുറവു വന്നേക്കാം. ഇതിനുകാരണം ജീവനക്കാരുടെ ഉയര്‍ന്ന കൊഴിഞ്ഞുപോക്ക് തടയുന്നതിനായി മികച്ച ശമ്പളം നല്‍കേണ്ടി വരുന്നതാണ്. ഇതിലുടെ തൊഴില്‍ ചെലവില്‍ വര്‍ദ്ധനവുണ്ടാകും. രൂപയില്‍ 10-15 ശതമാനം കൂടി മൂല്യത്തകര്‍ച്ചയുണ്ടായാലും പിടിച്ചു നില്‍ക്കാനുള്ള ശേഷി ഇന്ത്യയിലെ ഉന്നത നിലവാരത്തിലുള്ള കമ്പനികള്‍ക്കുണ്ടെന്ന് മൂഡീസ് ഇന്‍വെസ്റ്റ്മെ​ന്റ് സർവ്വീസസ് പറയുന്നു.

Tags:    

Similar News