ആഗോള വിപണികളിലെ ഇടിവ്: സെന്‍സെക്‌സ് 500 പോയിന്റ് താഴ്ച്ചയില്‍
മുംബൈ: ആഗോള വിപണികളിലെ മോശം പ്രവണതകള്‍ക്കിടയില്‍ ആദ്യഘട്ട വ്യാപാരത്തില്‍ വിപണി നഷ്ടത്തില്‍. സെന്‍സെക്‌സ് 399.69 പോയിന്റ് ഇടിഞ്ഞ് 52,619.25 ലും, നിഫ്റ്റി 130.25 പോയിന്റ് താഴ്ന്ന് 15,650 ലും എത്തി. ഡോ റെഡ്ഡീസ്, ടൈറ്റന്‍, എച്ച്ഡിഎഫ്‌സി, കൊട്ടക് മഹീന്ദ്ര ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഭാരതി എയർടെല്‍, എസ്ബിഐ, ഐസിഐസിഐ ബാങ്ക് എന്നീ ഓഹരികള്‍ ആദ്യഘട്ട വ്യാപാരത്തില്‍ നഷ്ടത്തിലാണ്. ഏഷ്യന്‍ പെയിന്റ്‌സ്, ഐടിസി, ടാറ്റ സ്റ്റീല്‍, ബജാജ് ഫിന്‍സെര്‍വ്, ടെക്മഹീന്ദ്ര, പവര്‍ഗ്രിഡ് എന്നീ ഓഹരികള്‍ നേട്ടത്തിലും. രാവിലെ 10.54 […]
മുംബൈ: ആഗോള വിപണികളിലെ മോശം പ്രവണതകള്‍ക്കിടയില്‍ ആദ്യഘട്ട വ്യാപാരത്തില്‍ വിപണി നഷ്ടത്തില്‍. സെന്‍സെക്‌സ് 399.69 പോയിന്റ് ഇടിഞ്ഞ് 52,619.25 ലും, നിഫ്റ്റി 130.25 പോയിന്റ് താഴ്ന്ന് 15,650 ലും എത്തി.
ഡോ റെഡ്ഡീസ്, ടൈറ്റന്‍, എച്ച്ഡിഎഫ്‌സി, കൊട്ടക് മഹീന്ദ്ര ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഭാരതി എയർടെല്‍, എസ്ബിഐ, ഐസിഐസിഐ ബാങ്ക് എന്നീ ഓഹരികള്‍ ആദ്യഘട്ട വ്യാപാരത്തില്‍ നഷ്ടത്തിലാണ്. ഏഷ്യന്‍ പെയിന്റ്‌സ്, ഐടിസി, ടാറ്റ സ്റ്റീല്‍, ബജാജ് ഫിന്‍സെര്‍വ്, ടെക്മഹീന്ദ്ര, പവര്‍ഗ്രിഡ് എന്നീ ഓഹരികള്‍ നേട്ടത്തിലും.
രാവിലെ 10.54 ന്, സെന്‍സെക്‌സ് 535 പോയിന്റ് നഷ്ടത്തിൽ 52,483.94 ലേക്കും, നിഫ്റ്റി 158.80 പോയിന്റ് കുറഞ്ഞ് 15,621.45 ലേക്കും എത്തി.
ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് വികെ വിജയകുമാര്‍ പറയുന്നു: "2022 ന്റെ ആദ്യ പകുതിയില്‍ എസ്ആന്‍ഡ്പി 500 21 ശതമാനം വിലിയിടിവാണ് രേഖപ്പെടുത്തിയത്. 1970നു ശേഷമുള്ള ഏറ്റവും മോശമായ സ്ഥിതിയാണിത്. ഈ തളര്‍ച്ച ആഗോള വിപണികളിലെല്ലാം പടര്‍ന്നിട്ടുണ്ട്. എന്നാല്‍, നിഫ്റ്റിയില്‍ വെറും ഒമ്പത് ശതമാനം മാത്രമേ വിലത്തകര്‍ച്ചയുണ്ടായിട്ടുള്ളു. ഇതൊരു വലിയ നേട്ടമാണ്. ആര്‍ബിഐയുടെ അഭിപ്രായത്തില്‍, ആഗോള തിരിച്ചടികള്‍ പലതുണ്ടെങ്കിലും ഇന്ത്യന്‍ സമ്പദ്ഘടനയുടെ ഉയര്‍ത്തെഴുന്നേല്‍പ്പ് പടിപടിയായി സംഭവിച്ചുകൊണ്ടിരിക്കുകയാണ്. ഈ വര്‍ഷത്തെ രണ്ടാംപകുതി വിപണികളെ സംബന്ധിച്ച് കൂടുതല്‍ പ്രതീക്ഷ നല്‍കുന്നതാണ്. ബാങ്കിംഗ്, ഐടി, ടെലികോം, ഓട്ടോമൊബൈല്‍ ഓഹരികളുടെ ലാഭ സാധ്യതകള്‍ വര്‍ദ്ധിക്കുന്നുണ്ട്. എന്നാൽ ഓഹരി വിലകളിലെ വര്‍ദ്ധനവ് രണ്ടാംപാദ കമ്പനി ഫലങ്ങളെ ആശ്രയിച്ചിരിക്കും. മെറ്റല്‍ ഓഹരികളില്‍ ഇനി കൂടുതല്‍ തകര്‍ച്ചയ്ക്ക് സാധ്യതയില്ല."
ഏഷ്യന്‍ വിപണികളായ ടോക്കിയോ, സിയോള്‍, ഷാങ്ഹായ് എന്നിവയിൽ നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത്. ഇന്നലെ അമേരിക്കന്‍ വിപണികളും നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
