ഇന്ത്യൻ വിപണികൾ നഷ്ടത്തിൽ, നിഫ്റ്റി 112 പോയിൻറ് താഴ്ന്നു

 ഇന്ത്യൻ വിപണികൾ നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്. 12 മണിയോടെ, സെൻസെക്സ് 385 .90  പോയിന്റ് നഷ്ടത്തിൽ 55686 .33 ലും  നിഫ്റ്റി 112 .35 പോയിന്റ് നഷ്ടത്തിൽ 16607 .10 ലുമാണ് വ്യപാരം തുടരുന്നത്. ഏഷ്യന്‍ വിപണികളെല്ലാം ഇന്ന് രാവിലെ നഷ്ടത്തിലാണ് വ്യാപാരം ആരംഭിച്ചത്. ബുധനാഴ്ച്ച പുറത്ത് വരാനിരിക്കുന്ന യുഎസ് ഫെഡറല്‍ റിസര്‍വിന്റെ നിരക്ക് വര്‍ധന എത്രയാകും എന്ന ആശങ്കയിലാണ് വിപണികള്‍. അത് വ്യക്തമാകുന്നതു വരെ വിപണിയിലെ അനിശ്ചിതത്വവും ചാഞ്ചാട്ടവും തുടരാനാണ് സാധ്യത. 75 ബേസിസ് പോയന്റ് […]

Update: 2022-07-25 01:10 GMT
ഇന്ത്യൻ വിപണികൾ നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്. 12 മണിയോടെ, സെൻസെക്സ് 385 .90 പോയിന്റ് നഷ്ടത്തിൽ 55686 .33 ലും നിഫ്റ്റി 112 .35 പോയിന്റ് നഷ്ടത്തിൽ 16607 .10 ലുമാണ് വ്യപാരം തുടരുന്നത്.

ഏഷ്യന്‍ വിപണികളെല്ലാം ഇന്ന് രാവിലെ നഷ്ടത്തിലാണ് വ്യാപാരം ആരംഭിച്ചത്. ബുധനാഴ്ച്ച പുറത്ത് വരാനിരിക്കുന്ന യുഎസ് ഫെഡറല്‍ റിസര്‍വിന്റെ നിരക്ക് വര്‍ധന എത്രയാകും എന്ന ആശങ്കയിലാണ് വിപണികള്‍. അത് വ്യക്തമാകുന്നതു വരെ വിപണിയിലെ അനിശ്ചിതത്വവും ചാഞ്ചാട്ടവും തുടരാനാണ് സാധ്യത. 75 ബേസിസ് പോയന്റ് വര്‍ധനവ് വിപണികള്‍ കണക്കിലെടുത്ത് കഴിഞ്ഞു. എന്നാല്‍, അതിനും അപ്പുറത്തേക്ക് വര്‍ധനവ് പോയാല്‍ ആഗോള വിപണികളെയെല്ലാം അത് ദോഷകരമായി ബാധിക്കും. പ്രത്യേകിച്ചും വളരുന്ന ഏഷ്യന്‍ വിപണികളെ.

ഏഷ്യ-അമേരിക്ക വിപണികള്‍
ദക്ഷിണ കൊറിയയുടെ കോസ്പി ഒഴികെയുള്ള മറ്റെല്ലാ പ്രമുഖ ഏഷ്യന്‍ സൂചികകളും നഷ്ടത്തിലാണ്. സിംഗപ്പൂര്‍ എസ്ജിഎക്‌സ് നിഫ്റ്റി രാവിലെ 8.20ന് 0.25 ശതമാനം നഷ്ടത്തിലാണ്. വെള്ളിയാഴ്ച്ച അമേരിക്കന്‍ വിപണികള്‍ നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. ഫെഡ് നിരക്കിനോടൊപ്പം പ്രാധാന്യം അര്‍ഹിക്കുന്നതാണ് കോര്‍പ്പറേറ്റ് ഫലങ്ങളും. ആല്‍ഫബെറ്റ്, ആപ്പിള്‍ എന്നിവയടക്കമുള്ള പ്രമുഖ കോര്‍പ്പറേറ്റുകളുടെ ഫലങ്ങള്‍ ഈയാഴ്ച്ച വരാനിരിക്കുന്നു. ഇത് വിപണിയെ ഏറെ സ്വാധീനിക്കും.

വെള്ളിയാഴ്ച്ച പുറത്തു വന്ന ചില സാമ്പത്തിക സൂചനകള്‍ അമേരിക്കയില്‍ ബിസിനസ് പ്രവര്‍ത്തനങ്ങള്‍ കുറയുന്നുവെന്ന സൂചനയാണ് നല്‍കുന്നത്. എന്നാല്‍ യുഎസ് ട്രഷറി സെക്രട്ടറി ജാനറ്റ് എല്ലന്‍ പറയുന്നത് അമേരിക്കന്‍ ഇക്കോണമി ഒരു മാന്ദ്യത്തിലേക്ക് പോകുന്നതിന്റെ ലക്ഷണങ്ങളൊന്നും കാണുന്നില്ലെന്നാണ്. യൂറോസോണ്‍ ബിസിനസ് പ്രവര്‍ത്തനങ്ങളും തളരുന്നതായാണ് വെള്ളിയാഴ്ച്ച പുറത്ത് വന്ന മറ്റൊരു സര്‍വേ പറയുന്നത്.

ഏഷ്യയിലെ നിക്ഷേപകര്‍ ശ്രദ്ധ വെക്കുന്ന മറ്റൊരു കാര്യം ചൈനയിലെ എവര്‍ഗ്രാന്‍ഡേ ഗ്രൂപ്പിന്റെ പുനസംഘടനാ പദ്ധതിയാണ്. കടക്കെണിയിലായ കമ്പനിയുടെ തിരിച്ചുവരവിനായി ഒരു പ്ലാന്‍ ജൂലൈ അവസാനത്തോടെ സമര്‍പ്പിക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചിരുന്നു. അതിന്റെ ആകാംഷയിലാണ് ഇപ്പോള്‍ വിപണി.

ക്രൂഡ് ഓയില്‍
ക്രൂഡ് ഓയില്‍ വില ഏഷ്യന്‍ വിപണിയില്‍ ഇന്ന് രാവിലെ താഴ്ച്ചയിലാണ്. ഫെഡ് നിരക്ക് ഉയര്‍ത്തല്‍ ആഗോള വളര്‍ച്ചാ സാധ്യതകളേയും ക്രൂഡ് ഡിമാന്‍ഡിനേയും പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയിലാണ് എണ്ണ വിപണി. ബ്രെന്റ് ക്രൂഡ് സെപ്റ്റംബര്‍ ഫ്യൂച്ചേഴ്‌സ് 102 ഡോളറിനടുത്താണ് വ്യാപാരം നടക്കുന്നത്.

ആഭ്യന്തര വിപണി

ആഭ്യന്തര വിപണിയില്‍ ഇന്ന് പ്രമുഖ കമ്പനി ഫലങ്ങള്‍ പുറത്തു വരാനുണ്ട്. ഇന്നലെ അപ്രതീക്ഷിതമായി പ്രഖ്യാപിച്ച, പ്രതീക്ഷയ്ക്കൊത്തുയരാത്ത, ഇന്‍ഫോസിസിന്റെ റിസള്‍ട്ടിനോടുള്ള വിപണിയുടെ പ്രതികരണവും ഇന്നറിയാം. പൊതുവേ തിരിച്ചടി നേരിട്ടിരുന്ന ഐടി ഓഹരികള്‍ക്ക് ഈ ഫലത്തോടുള്ള വിപണിയുടെ പ്രതികരണം ഏറെ നിര്‍ണായകമാണ്. ഇന്ന് പ്രഖ്യാപിച്ചേക്കാവുന്ന മറ്റ് കമ്പനി ഫലങ്ങള്‍ ഇവയാണ്: ആക്‌സിസ് ബാങ്ക്, കനറാ ബാങ്ക്, സെഞ്ചുറി ടെക്‌സ്‌റ്റൈല്‍സ്, ഗ്ലാക്‌സോ സ്മിത്ക്ലിന്‍, ടാറ്റാ സ്റ്റീല്‍.

കൊച്ചിയില്‍ 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 4,690 രൂപ (ജൂലൈ 25)
ഒരു ഡോളറിന് 79.87 രൂപ (ജൂലൈ 25, 09.00 am)
ബ്രെന്റ് ക്രൂഡ് ബാരലിന് 102.5 ഡോളര്‍ (ജൂലൈ 25, 8.30 am)
ഒരു ബിറ്റ് കൊയ്ന്റെ വില 18,63,997 രൂപ (ജൂലൈ 25, 9.20 am, വസിർഎക്സ്)
Tags:    

Similar News