രണ്ടാം ദിവസവും വിപണി നഷ്ടത്തില്‍; സെന്‍സെക്‌സ് 400 പോയിന്റ് ഇടിഞ്ഞു
മുംബൈ: ആഗോള വിപണിയിലെ സമ്മിശ്ര പ്രതികരണങ്ങള്‍, വിദേശ നിക്ഷേപത്തിന്റെ പിന്‍വലിക്കല്‍ എന്നിവ മൂലം തുടര്‍ച്ചയായ രണ്ടാം ദിവസവും വിപണി നഷ്ടത്തിൽ തുടരുന്നു. ആദ്യഘട്ട വ്യാപാരത്തില്‍ സെന്‍സെക്‌സ് 282.85 പോയിന്റ് താഴ്ന്ന് 55,483.37 ലും, നിഫ്റ്റി 88.8 പോയിന്റ് ഇടിഞ്ഞ് 16,542.20 ലും എത്തി. ഡോ റെഡ്ഡീസ്, നെസ് ലേ, ഇന്‍ഫോസിസ്, ഏഷ്യന്‍ പെയിന്റ്‌സ്, എച്ച്‌സിഎല്‍ ടെക്‌നോളജീസ്, ടിസിഎസ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, എല്‍ ആന്‍ഡ് ടി എന്നീ ഓഹരികളാണ് ആദ്യഘട്ട വ്യാപാരത്തില്‍ പ്രധാനമായും നഷ്ടം നേരിട്ടത്. ബജാജ് […]
മുംബൈ: ആഗോള വിപണിയിലെ സമ്മിശ്ര പ്രതികരണങ്ങള്‍, വിദേശ നിക്ഷേപത്തിന്റെ പിന്‍വലിക്കല്‍ എന്നിവ മൂലം തുടര്‍ച്ചയായ രണ്ടാം ദിവസവും വിപണി നഷ്ടത്തിൽ തുടരുന്നു.
ആദ്യഘട്ട വ്യാപാരത്തില്‍ സെന്‍സെക്‌സ് 282.85 പോയിന്റ് താഴ്ന്ന് 55,483.37 ലും, നിഫ്റ്റി 88.8 പോയിന്റ് ഇടിഞ്ഞ് 16,542.20 ലും എത്തി.
ഡോ റെഡ്ഡീസ്, നെസ് ലേ, ഇന്‍ഫോസിസ്, ഏഷ്യന്‍ പെയിന്റ്‌സ്, എച്ച്‌സിഎല്‍ ടെക്‌നോളജീസ്, ടിസിഎസ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, എല്‍ ആന്‍ഡ് ടി എന്നീ ഓഹരികളാണ് ആദ്യഘട്ട വ്യാപാരത്തില്‍ പ്രധാനമായും നഷ്ടം നേരിട്ടത്. ബജാജ് ഫിന്‍സെര്‍വ്, ടാറ്റ സ്റ്റീല്‍, ബജാജ് ഫിനാന്‍സ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ് എന്നീ ഓഹരികള്‍ നേട്ടമുണ്ടാക്കി.
ഏഷ്യന്‍ വിപണികളില്‍ ഷാങ്ഹായ്, സിയോള്‍, ഹോംകോംഗ് എന്നിവ നേട്ടത്തിലാണ്. എന്നാല്‍ ടോക്കിയോ വിപണി മാത്രം നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്.
ഇന്നലെ അമേരിക്കന്‍ വിപണി സമ്മിശ്രമായാണ് വ്യാപാരം അവസാനിപ്പിച്ചത്.
'നിക്ഷേപകരുടെ ശ്രദ്ധ നാളെ പുറത്തുവരാനിരിക്കുന്ന ഫെഡ് നിരക്ക് തീരുമാനത്തിലാണ്. അതിനാല്‍ നിക്ഷേപകര്‍ കാത്തിരുന്ന് കാണാം എന്നൊരു സമീപനത്തിലാണ്. ജൂലൈയിലെ എഫ് ആന്‍ഡ് ഒ സീരീസ് വ്യാഴാഴ്ച്ച അവസാനിക്കുമെന്നത് വിപണിയെ അസ്ഥിരമാക്കും,' മേത്ത ഇക്വിറ്റീസ് റിസേര്‍ച്ച് അനലിസ്റ്റ് പ്രശാന്ത് തപ്‌സെ പറഞ്ഞു.
ഇന്നലെ സെന്‍സെക്‌സ് 306.01 പോയിന്റ് താഴ്ന്ന് 55,766.22 ലും, നിഫ്റ്റി 88.45 പോയിന്റ് താഴ്ന്ന് 16,631 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയില്‍ വില ബാരലിന് 1.39 ശതമാനം ഉയര്‍ന്ന് 106.61 ഡോളറായി.
ഓഹരി വിപണി വിവരങ്ങള്‍ പ്രകാരം വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ ഇന്നലെ 844.78 കോടി രൂപ വിലയുള്ള ഓഹരികള്‍ വിറ്റഴിച്ചു.
