വിപണി പിടിച്ചു കയറി; സെൻസെക്‌സ് 547.83 പോയിന്റ് ഉയര്‍ന്ന് 55,816 ൽ

മുംബൈ: രണ്ടു ദിവസത്തെ നഷ്ടത്തിനുശേഷം നേട്ടത്തില്‍ ക്ലോസ് ചെയ്ത് വിപണി. സെന്‍സെക്‌സ് 547.83 പോയിന്റ് ഉയര്‍ന്ന് 55,816.32 ലും, നിഫ്റ്റി 157.95 നേട്ടത്തോടെ 16,641.80 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ആദ്യഘട്ട വ്യാപാരത്തില്‍ ആഗോള വിപണിയിലെ മോശം പ്രവണതകള്‍, വിദേശ നിക്ഷേപത്തിന്റെ പിന്‍വലിക്കല്‍, സ്ഥിരതയാര്‍ന്ന ക്രൂഡോയില്‍ വില എന്നിവ മൂലം നഷ്ടത്തിലായിരുന്നു വ്യാപാരം. ബജാജ് ഫിന്‍സെര്‍വ്, ഭാര്‍തി എയര്‍ടെല്‍, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഡോ റെഡ്ഡീസ്, ബജാജ് ഫിനാന്‍സ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ് എന്നിവരാണ് പ്രധാനമായും നഷ്ടം നേരിട്ടത്. എല്‍ […]

Update: 2022-07-27 07:02 GMT

മുംബൈ: രണ്ടു ദിവസത്തെ നഷ്ടത്തിനുശേഷം നേട്ടത്തില്‍ ക്ലോസ് ചെയ്ത് വിപണി. സെന്‍സെക്‌സ് 547.83 പോയിന്റ് ഉയര്‍ന്ന് 55,816.32 ലും, നിഫ്റ്റി 157.95 നേട്ടത്തോടെ 16,641.80 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

ആദ്യഘട്ട വ്യാപാരത്തില്‍ ആഗോള വിപണിയിലെ മോശം പ്രവണതകള്‍, വിദേശ നിക്ഷേപത്തിന്റെ പിന്‍വലിക്കല്‍, സ്ഥിരതയാര്‍ന്ന ക്രൂഡോയില്‍ വില എന്നിവ മൂലം നഷ്ടത്തിലായിരുന്നു വ്യാപാരം.

ബജാജ് ഫിന്‍സെര്‍വ്, ഭാര്‍തി എയര്‍ടെല്‍, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഡോ റെഡ്ഡീസ്, ബജാജ് ഫിനാന്‍സ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ് എന്നിവരാണ് പ്രധാനമായും നഷ്ടം നേരിട്ടത്.

എല്‍ ആന്‍ഡ് ടി, സണ്‍ ഫാര്‍മ, ഹിന്ദുസ്ഥാന്‍ യുണീലിവര്‍, അള്‍ട്രടെക് സിമെന്റ് എന്നിവയാണ് നേട്ടമുണ്ടാക്കിയ ഓഹരികള്‍.

ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് റിസേര്‍ച്ച് മേധാവി വിനോദ് നായര്‍ പറയുന്നു: 'ഫെഡ് ഓപ്പൺ മാര്‍ക്കറ്റ് കമ്മിറ്റി മീറ്റിംഗിന്റെ ഫലത്തിനൊപ്പം ആഗോള പ്രവണതകള്‍ക്കനുസരിച്ച് ഇന്ത്യന്‍ വിപണി പ്രതികരിക്കും. കഴിഞ്ഞ ഒന്നര മാസമായി വിലവര്‍ദ്ധനവ് കണക്കിലെടുത്ത് തന്നെ ഇന്ത്യന്‍ വിപണി മുന്നേറ്റത്തിലാണ്. ഒരു മാന്ദ്യത്തിന്റെ സാധ്യതകള്‍ വിപണി ഒരിക്കലും പരിഗണിച്ചിട്ടില്ല. കാരണം, ഓഹരികളുടെ വില ലോംഗ് ടേം ട്രെന്‍ഡിനു മുകളിലാണ്. മാന്ദ്യ ഭീതി അകലുന്നതുവരെ മികച്ച ഓഹരികള്‍ വിലക്കുറവിന് ലഭിച്ചാല്‍ വാങ്ങാവുന്നതാണ്.'

ഇന്നലെ സെന്‍സെക്സ് 497.73 പോയിന്റ് താഴ്ന്ന് 55,268.49 ലും, നിഫ്റ്റി 147.15 പോയിന്റ് താഴ്ന്ന് 16,483.85 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

'വളരെ ദുര്‍ബലമായ തുടക്കമായിരുന്നെങ്കിലും, നിഫ്റ്റി മികച്ച രീതിയില്‍ തിരിച്ചുവന്നു. താഴത്തെ നിലയില്‍ 16,400 നടുത്ത് പിന്തുണ നില കണ്ടെത്തി. ഉയര്‍ന്ന തലത്തില്‍, ഇത് 16,600 നു മുകളിലേക്ക് നീങ്ങി. നിലവിലെ ഘട്ടത്തില്‍ ട്രെന്‍ഡ് വളരെ പോസിറ്റീവാണ്. ഉയര്‍ന്ന തലത്തില്‍ സൂചിക 16,750-16,800 വരെ ഉയര്‍ന്നേക്കാം. താഴേക്കു പോയാല്‍ 16,400-16,350 ല്‍ പിന്തുണ ലഭിക്കും,' എല്‍കെപി സെക്യൂരിറ്റീസ് സീനിയര്‍ ടെക്‌നിക്കല്‍ അനലിസ്റ്റ് രൂപക് ദേ പറഞ്ഞു.

അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയില്‍ വില ബാരലിന് 0.10 ശതമാനം ഉയര്‍ന്ന് 104.50 ഡോളറായി.

ഓഹരി വിപണി വിവരങ്ങള്‍ പ്രകാരം, വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ ഇന്നലെ 1,548.29 കോടി രൂപ വിലയുള്ള ഓഹരികള്‍ അധികമായി വിറ്റഴിച്ചു.

Tags:    

Similar News