മൂന്നാം ദിനവും തകർപ്പൻ പ്രകടനത്തോടെ സെൻസെക്‌സും നിഫ്റ്റിയും

മുംബൈ: സെന്‍സെക്‌സ് 714.46 പോയിന്റ് ഉയര്‍ന്ന് 57,500.25 ലും നിഫ്റ്റി 228.65 പോയിന്റ് ഉയർന്നു 17158.25 ലും എത്തിയതോടെ വെള്ളിയാഴ്ച മൂന്നാം ദിവസവും ഇന്ത്യൻ ഓഹരികൾ നേട്ടം തുടര്‍ന്നു. എസ്ബിഐ ലൈഫ്, സൺ ഫാർമ, ടാറ്റ സ്റ്റീല്‍, ബജാജ് ഫിന്‍സെര്‍വ്, ഏഷ്യന്‍ പെയിന്റ്സ്, ബജാജ് ഫിനാന്‍സ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, എന്‍ടിപിസി, മാരുതി സുസുക്കി, ഇന്‍ഫോസിസ്, പവര്‍ ഗ്രിഡ്, എന്നിവയാണ് ആദ്യ വ്യാപാരത്തില്‍ ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത്. അതേസമയം അദാനി പോർട്ട്, ഡിവൈസ് ലൈഫ്, കൊട്ടക് മഹീന്ദ്ര […]

Update: 2022-07-29 04:48 GMT

മുംബൈ: സെന്‍സെക്‌സ് 714.46 പോയിന്റ് ഉയര്‍ന്ന് 57,500.25 ലും നിഫ്റ്റി 228.65 പോയിന്റ് ഉയർന്നു 17158.25 ലും എത്തിയതോടെ വെള്ളിയാഴ്ച മൂന്നാം ദിവസവും ഇന്ത്യൻ ഓഹരികൾ നേട്ടം തുടര്‍ന്നു.

എസ്ബിഐ ലൈഫ്, സൺ ഫാർമ, ടാറ്റ സ്റ്റീല്‍, ബജാജ് ഫിന്‍സെര്‍വ്, ഏഷ്യന്‍ പെയിന്റ്സ്, ബജാജ് ഫിനാന്‍സ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, എന്‍ടിപിസി, മാരുതി സുസുക്കി, ഇന്‍ഫോസിസ്, പവര്‍ ഗ്രിഡ്, എന്നിവയാണ് ആദ്യ വ്യാപാരത്തില്‍ ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത്.

അതേസമയം അദാനി പോർട്ട്, ഡിവൈസ് ലൈഫ്, കൊട്ടക് മഹീന്ദ്ര ബാങ്ക് എന്നിവ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

ഏഷ്യന്‍ വിപണികളില്‍ സിയോളിലെയും ടോക്കിയോയിലെയും വിപണികള്‍ നേട്ടത്തിലായിരുന്നു. എന്നാല്‍ ഷാങ്ഹായ്, ഹോങ്കോംഗ് എന്നിവ താഴ്ന്ന നിലയിലാണ്.

ഇന്നലെ അമേരിക്കന്‍ വിപണികള്‍ നേട്ടത്തിലാണ് അവസാനിച്ചത്.

യുഎസ് ഫെഡിന്റെ പലിശ നിരക്ക് 0.75 ശതമാനമാക്കി ഉയര്‍ത്തിയത് ഇന്നലെയായിരുന്നു.

ഇന്നലെ വ്യാപാരം അവസാനിപ്പിക്കുമ്പോള്‍ ബിഎസ്ഇ സൂചിക 1,041.47 പോയിന്റ് അഥവാ 1.87 ശതമാനം ഉയര്‍ന്ന് 56,857.79 എന്ന നിലയിലെത്തി. നിഫ്റ്റി 287.80 പോയിന്റ് അഥവാ 1.73 ശതമാനം ഉയര്‍ന്ന് 16,929.60 ല്‍ ക്ലോസ് ചെയ്തു.

ബ്രെന്റ് ക്രൂഡ് 0.02 ശതമാനം ഇടിഞ്ഞ് ബാരലിന് 107.12 ഡോളറിലെത്തി.

വ്യാഴാഴ്ച 1,637.69 കോടി രൂപയുടെ ഓഹരികള്‍ വാങ്ങിയതിനാല്‍ വിദേശ നിക്ഷേപകര്‍ മൂലധന വിപണിയില്‍ അറ്റ വാങ്ങലുകാരായി.

'ഇന്ത്യയില്‍, ഈ മാസം എട്ട് ദിവസത്തേക്ക് വിദേശ നിക്ഷേപകര്‍ അവരുടെ വില്‍പന ഗണ്യമായി കുറയ്ക്കുകയും നിക്ഷേപകരെ ഓഹരികള്‍ വാങ്ങുന്നതില്‍ സ്വാധീനിക്കുകയും ചെയ്യുന്നു എന്നതാണ് വിപണിയുടെ ഏറ്റവും വലിയ പോസിറ്റീവ്. സാമ്പത്തിക രംഗത്ത് പ്രതീക്ഷിക്കുന്ന പ്രകടനം മികച്ചതാണ്. ഒന്നാംപാദ ഫലങ്ങള്‍ ഈ വിഭാഗത്തിന്റെ പ്രതീക്ഷകള്‍ മെച്ചപ്പെടുത്തുന്നു,' ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിലെ ചീഫ് ഇന്‍വെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റ്‌വി കെ വിജയകുമാര്‍ പറഞ്ഞു.

Tags:    

Similar News