വിദേശ നിക്ഷേപകർ തുണച്ചു, വിപണിക്ക് വിജയ തുടക്കം, സെൻസെക്സ് 58115 -ൽ

ആഴ്ചയുടെ ആരംഭത്തിൽ വിപണി നേട്ടം കൊയ്തു.  ആഗോള വിപണികളിലെ മുന്നേറ്റവും, വിദേശ നിക്ഷേപകരുടെ പുതിയ വാങ്ങലുകളും സെൻസെക്സ് 58000 ലെവെലിലേക്ക് കുതിച്ചുയരുന്നതിനു കാരണമായി.  സൂചികയിലെ പ്രധാന ഓഹരിയായ റിലയൻസ് ഇൻഡസ്ട്രീസ് ഓഹരികൾ  മുന്നേറ്റത്തിന് നേതൃത്വം നൽകി. സെൻസെക്സ് 545 .25 പോയിന്റ് അഥവാ 0 .95 ശതമാനം വർധിച്ചു 58115 -ൽ വ്യപാരം അവസാനിച്ചപ്പോൾ  നിഫ്റ്റി 181 .80 പോയിന്റ് അഥവാ 1.06 ശതമാനം നേട്ടത്തിൽ 17340.05 ലും ക്ലോസ് ചെയ്തു. സെൻസെക്സിൽ, മഹിന്ദ്ര  ആൻഡ് മഹിന്ദ്ര, […]

Update: 2022-08-01 06:38 GMT
ആഴ്ചയുടെ ആരംഭത്തിൽ വിപണി നേട്ടം കൊയ്തു. ആഗോള വിപണികളിലെ മുന്നേറ്റവും, വിദേശ നിക്ഷേപകരുടെ പുതിയ വാങ്ങലുകളും സെൻസെക്സ് 58000 ലെവെലിലേക്ക് കുതിച്ചുയരുന്നതിനു കാരണമായി. സൂചികയിലെ പ്രധാന ഓഹരിയായ റിലയൻസ് ഇൻഡസ്ട്രീസ് ഓഹരികൾ മുന്നേറ്റത്തിന് നേതൃത്വം നൽകി.
സെൻസെക്സ് 545 .25 പോയിന്റ് അഥവാ 0 .95 ശതമാനം വർധിച്ചു 58115 -ൽ വ്യപാരം അവസാനിച്ചപ്പോൾ നിഫ്റ്റി 181 .80 പോയിന്റ് അഥവാ 1.06 ശതമാനം നേട്ടത്തിൽ 17340.05 ലും ക്ലോസ് ചെയ്തു.
സെൻസെക്സിൽ, മഹിന്ദ്ര ആൻഡ് മഹിന്ദ്ര, എൻ ടി പി സി, റിലയൻസ് ഇൻഡസ്ട്രീസ്, മാരുതി സുസുക്കി ഇന്ത്യ, ഭാരതി എയർടെൽ, കൊടക് മഹിന്ദ്ര ബാങ്ക്, പവർ ഗ്രിഡ്, അൾട്രാ ടെക് സിമന്റ് എന്നി ഓഹരികൾ നേട്ടമുണ്ടാക്കി.
സൺ ഫർമാ, ഹിന്ദുസ്ഥാൻ യുണിലിവർ, ഇൻഡസ് ഇൻഡ് ബാങ്ക് , നെസ്‌ലെ എന്നിവ നഷ്ടത്തിലായി.
ഏഷ്യൻ വിപണിയിൽ സിയോൾ, ഷാങ്ങ്ഹായ് , ടോക്കിയോ, ഹോംഗ് കോങ്ങ് എന്നിവ നേട്ടത്തിൽ അവസാനിച്ചു.
യൂറോപ്പ്യൻ വിപണികൾ നേട്ടത്തിലാണ് വ്യാപാരം നടത്തുന്നത്. യു എസ് വിപണികളും ഉയർന്നാണ് വ്യാപാരം അവസാനിപ്പിച്ചത്.
ക്രൂഡ് ഓയിൽ വില, 1 .35 ശതമാനം കുറഞ്ഞു ബാരലിന് 102 .6 ഡോളറായി.
വെള്ളിയാഴ്ച, വിദേശ നിക്ഷേപകർ 1046 .32 കോടി രൂപയുടെ ഓഹരികൾ വാങ്ങിയിരുന്നു
ഒമ്പതു മാസത്തെ തുടർച്ചയായ വിറ്റഴിക്കലിന് ശേഷം ജൂലൈ മാസത്തിൽ വിദേശ നിക്ഷേപകർ ഇന്ത്യൻ വിപണയിൽ ഓഹരികൾ വാങ്ങാൻ തുടങ്ങിയത് വലിയൊരു ശുഭ സൂചയാണെന്നു ജിയോ ജിത്തു ഫിനാൻഷ്യൽ സെർവിസിന്റെ ഇൻവെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റ് വി കെ വിജയകുമാർ പറഞ്ഞു.
ജൂലൈ മാസത്തിൽ 5000 കോടി രൂപയുടെ വിദേശ നിക്ഷേപം ഇന്ത്യൻ വിപണിയിലുണ്ടായിട്ടുണ്ട്.
Tags:    

Similar News