ആറു ദിവസത്തെ ഉയർച്ചക്ക് ശേഷം സൂചികകൾ നഷ്ടത്തിൽ
മുംബൈ: ആറു ദിവസത്തെ തുടർച്ചയായ ഉയർച്ചക്ക് ശേഷം ഇന്ത്യൻ വിപണികൾ നേരിയ നഷ്ടത്തിലാണ് വ്യാഴാഴ്ച അവസാനിച്ചത്. എൻ എസ് സി നിഫ്റ്റി 6.15 പോയിന്റ് ഇടിഞ്ഞ് 17,382-ൽ എത്തി. സെൻസെക്സ് ആകട്ടെ 51.73 പോയിന്റ് താഴ്ന്നു 58298.80 ലാണ് അവസാനിച്ചത്. എൻ എസ് സി-യിൽ 25 കമ്പനികൾ മുന്നേറിയപ്പോൾ 25 എണ്ണം താഴ്ചയിലാണ്. ഹിൻഡാൽകോ, ജെ എസ് ഡബ്ലിയു, സിപ്ല, നെസ്‌ലെ, സൺ ഫർമാ, അപ്പോളോ ഹോസ്പിറ്റൽ, ഇൻഫോസിസ്എ, ഡിവൈസ് എന്നിവയാണ് മുന്നിട്ടു നിന്നത്. ടാറ്റ കൺസ്യൂമർ, […]
മുംബൈ: ആറു ദിവസത്തെ തുടർച്ചയായ ഉയർച്ചക്ക് ശേഷം ഇന്ത്യൻ വിപണികൾ നേരിയ നഷ്ടത്തിലാണ് വ്യാഴാഴ്ച അവസാനിച്ചത്.
എൻ എസ് സി നിഫ്റ്റി 6.15 പോയിന്റ് ഇടിഞ്ഞ് 17,382-ൽ എത്തി.
സെൻസെക്സ് ആകട്ടെ 51.73 പോയിന്റ് താഴ്ന്നു 58298.80 ലാണ് അവസാനിച്ചത്.
എൻ എസ് സി-യിൽ 25 കമ്പനികൾ മുന്നേറിയപ്പോൾ 25 എണ്ണം താഴ്ചയിലാണ്.
ഹിൻഡാൽകോ, ജെ എസ് ഡബ്ലിയു, സിപ്ല, നെസ്‌ലെ, സൺ ഫർമാ, അപ്പോളോ ഹോസ്പിറ്റൽ, ഇൻഫോസിസ്എ, ഡിവൈസ് എന്നിവയാണ് മുന്നിട്ടു നിന്നത്.
ടാറ്റ കൺസ്യൂമർ, എൻ ടി പി സി, റിലയൻസ്, കോൾ ഇന്ത്യ, ശ്രീ സിമന്റ്, ആക്സിസ് ബാങ്ക്, അൾട്രാടെക്, ഓ എൻ ജി സി, ബജാജ് ഫിൻസേർവ്, എച് സി എൽ ടെക് എന്നീ ഓഹരികൾ ഇടിഞ്ഞു.
ബിഎസ്ഇ സൂചിക 214.17 പോയിന്റ് അഥവാ 0.37 ശതമാനം ഉയര്‍ന്ന് 58,350.53 എന്ന നിലയിലാണ് ബുധനാഴ്ച അവസാനിച്ചത്. നിഫ്റ്റി 42.70 പോയിന്റ് അഥവാ 0.25 ശതമാനം ഉയര്‍ന്ന് 17,388.15 ലെത്തിയിരുന്നു.
ബുധനാഴ്ച യുഎസ് വിപണികള്‍ മികച്ച നേട്ടത്തിലാണ് അവസാനിച്ചത്.
തായ്‌വാൻ ഒഴികെയുള്ള എല്ലാ ഏഷ്യൻ വിപണികളും ഇന്ന് ലാഭത്തിലായിരുന്നു. എന്നാൽ, സിങ്കപ്പൂർ നിഫ്റ്റി 3.30 -നു 44 പോയിന്റ് നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത്.
ബ്രെന്റ് ക്രൂഡ് 0.24 ശതമാനം ഉയര്‍ന്ന് ബാരലിന് 97.02 ഡോളറിലെത്തി.
ബുധനാഴ്ച 765.17 കോടി രൂപയുടെ ഓഹരികള്‍ വാങ്ങിയതിനാല്‍ വിദേശ നിക്ഷേപകര്‍ മൂലധന വിപണിയില്‍ അറ്റ വാങ്ങലുകാരായി തുടര്‍ന്നു.
