ആഗോള മാന്ദ്യ സൂചനകൾക്കിടയിലും ഉലയാതെ വിപണി

മുംബൈ: ആഗോള വിപണികളിലെ മാന്ദ്യ പ്രവണതകള്‍ക്കിടയിലും ഇന്ത്യൻ ഓഹരി സൂചികകൾ ഉച്ച വ്യാപാരത്തില്‍ പിടിച്ചു നിൽക്കുകയാണ്. പോസിറ്റീവായി തുടങ്ങി വിപണി നേരിയ തകര്‍ച്ചയിലേയ്ക്ക് വീഴുകയായിരുന്നു. ഉച്ചക്ക് 2.30 നു ബിഎസ്ഇ സൂചിക 52.43 പോയിന്റ് താഴ്ന്ന് 58,807.71 പോയിന്റിലാണ് വ്യാപാരം നടക്കുന്നത്. എന്‍എസ്ഇ നിഫ്റ്റി 3.40 പോയിന്റ് മാത്രം താഴ്ന്ന് 17,525.25 പോയിന്റിലെത്തി. 2.42 ശതമാനം ഇടിഞ്ഞ് ബജാജ് ഫൈനാൻസിനാണ് ഏറ്റവും കൂടുതല്‍ നഷ്ടം നേരിട്ടത്. വിപ്രോ, ശ്രീ സിമന്റ്, മാരുതി, ഏഷ്യൻ പെയിന്റ്സ്, എച്ച്‌സിഎല്‍ ടെക്, […]

Update: 2022-08-10 03:49 GMT

മുംബൈ: ആഗോള വിപണികളിലെ മാന്ദ്യ പ്രവണതകള്‍ക്കിടയിലും ഇന്ത്യൻ ഓഹരി സൂചികകൾ ഉച്ച വ്യാപാരത്തില്‍ പിടിച്ചു നിൽക്കുകയാണ്. പോസിറ്റീവായി തുടങ്ങി വിപണി നേരിയ തകര്‍ച്ചയിലേയ്ക്ക് വീഴുകയായിരുന്നു.

ഉച്ചക്ക് 2.30 നു ബിഎസ്ഇ സൂചിക 52.43 പോയിന്റ് താഴ്ന്ന് 58,807.71 പോയിന്റിലാണ് വ്യാപാരം നടക്കുന്നത്. എന്‍എസ്ഇ നിഫ്റ്റി 3.40 പോയിന്റ് മാത്രം താഴ്ന്ന് 17,525.25 പോയിന്റിലെത്തി.

2.42 ശതമാനം ഇടിഞ്ഞ് ബജാജ് ഫൈനാൻസിനാണ് ഏറ്റവും കൂടുതല്‍ നഷ്ടം നേരിട്ടത്. വിപ്രോ, ശ്രീ സിമന്റ്, മാരുതി, ഏഷ്യൻ പെയിന്റ്സ്, എച്ച്‌സിഎല്‍ ടെക്, ഇന്‍ഫോസിസ്, ടെക് മഹീന്ദ്ര എന്നിവയാണ് തൊട്ടുപിന്നില്‍.

എന്നാല്‍ ബജാജ് ഫിൻസേർവ്, സണ്‍ ഫാര്‍മ, നെസ്ലെ ഇന്ത്യ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ് മുന്നേറുന്നത്.

തിങ്കളാഴ്ച വ്യാപാരം അവസാനിക്കുമ്പോള്‍ ബിഎസ്ഇ സൂചിക 465.14 പോയിന്റ് അഥവാ 0.80 ശതമാനം ഉയര്‍ന്ന് 58,853.07 പോയിന്റില്‍ അവസാനിച്ചു. അതുപോലെ, എന്‍എസ്ഇ നിഫ്റ്റി 127.60 പോയിന്റ് അല്ലെങ്കില്‍ 0.73 ശതമാനം ഉയര്‍ന്ന് 17,525.10 പോയിന്റിലാണ് ക്ലോസ് ചെയ്തത്.

മുഹറം പ്രമാണിച്ച് ചൊവ്വാഴ്ച്ച വിപണികള്‍ക്ക് അവധിയായിരുന്നു.

ഏഷ്യന്‍ വിപണികളായ ടോക്കിയോ, ഹോങ്കോംഗ്, ഷാങ്ഹായ്, സിയോള്‍ എന്നിവ മിഡ് സെഷന്‍ ഡീലുകളില്‍ നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്.

അമേരിക്കന്ഡ ഓഹരി വിപണികളും നെഗറ്റീവ് സോണില്‍ അവസാനിച്ചു.

ബ്രെന്റ് ക്രൂഡ് 0.21 ശതമാനം താഴ്ന്ന് ബാരലിന് 96.11 ഡോളറിലെത്തി.

തിങ്കളാഴ്ച 1,449.70 കോടി രൂപയുടെ ഓഹരികള്‍ വാങ്ങിയതിനാല്‍ വിദേശ നിക്ഷേപകര്‍ (എഫ്ഐഐകള്‍) ഇന്ത്യന്‍ മൂലധന വിപണിയില്‍ അറ്റ വാങ്ങലകാരായി തുടര്‍ന്നു.

Tags:    

Similar News