വിപണിയിൽ അങ്കലാപ്പ്; സെന്‍സെക്‌സ് 420 പോയിന്റ് നഷ്ടത്തില്‍
മുംബൈ: സമ്മിശ്ര ആഗോള പ്രവണതകള്‍ക്കിടയില്‍ സെന്‍സെക്‌സ് 420 പോയിന്റ് ഇടിഞ്ഞ് തിങ്കളാഴ്ച്ച ആദ്യഘട്ട വ്യാപാരം ആരംഭിച്ചു. ദുര്‍ബലമായ നിലയില്‍ വ്യാപാരം തുടങ്ങിയ ബിഎസ്ഇ സെന്‍സെക്‌സ് 419.69 പോയിന്റ് ഇടിഞ്ഞ് 59,226.46 എന്ന നിലയിലെത്തി. എന്‍എസ്ഇ നിഫ്റ്റി 140.6 പോയിന്റ് താഴ്ന്ന് 17,617.85 ലെത്തി. ആദ്യഘട്ട വ്യാപാരത്തില്‍ കൊട്ടക് മഹീന്ദ്ര ബാങ്ക്, ടാറ്റ സ്റ്റീല്‍, വിപ്രോ, ടെക് മഹീന്ദ്ര, ആക്സിസ് ബാങ്ക്, ബജാജ് ഫിന്‍സെര്‍വ്, ബജാജ് ഫിനാന്‍സ്, എച്ച്സിഎല്‍ ടെക്നോളജീസ്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് എന്നിവയുടെ ഓഹരികള്‍ നഷ്ടത്തിലാണ്. എന്നാല്‍ […]
മുംബൈ: സമ്മിശ്ര ആഗോള പ്രവണതകള്‍ക്കിടയില്‍ സെന്‍സെക്‌സ് 420 പോയിന്റ് ഇടിഞ്ഞ് തിങ്കളാഴ്ച്ച ആദ്യഘട്ട വ്യാപാരം ആരംഭിച്ചു.
ദുര്‍ബലമായ നിലയില്‍ വ്യാപാരം തുടങ്ങിയ ബിഎസ്ഇ സെന്‍സെക്‌സ് 419.69 പോയിന്റ് ഇടിഞ്ഞ് 59,226.46 എന്ന നിലയിലെത്തി. എന്‍എസ്ഇ നിഫ്റ്റി 140.6 പോയിന്റ് താഴ്ന്ന് 17,617.85 ലെത്തി.
ആദ്യഘട്ട വ്യാപാരത്തില്‍ കൊട്ടക് മഹീന്ദ്ര ബാങ്ക്, ടാറ്റ സ്റ്റീല്‍, വിപ്രോ, ടെക് മഹീന്ദ്ര, ആക്സിസ് ബാങ്ക്, ബജാജ് ഫിന്‍സെര്‍വ്, ബജാജ് ഫിനാന്‍സ്, എച്ച്സിഎല്‍ ടെക്നോളജീസ്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് എന്നിവയുടെ ഓഹരികള്‍ നഷ്ടത്തിലാണ്.
എന്നാല്‍ ഹിന്ദുസ്ഥാന്‍ യുണിലിവര്‍, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, പവര്‍ ഗ്രിഡ്, ഐടിസി എന്നീ കമ്പനികള്‍ നേട്ടത്തോടെ മുന്നേറുന്നുണ്ട്.
ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് ഡോ: വി കെ വിജയകുമാര്‍ പറയുന്നു: വിപണി താഴേക്ക് നീങ്ങാനുള്ള സാധ്യത വളരെ കൂടുതലാണ്. വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ ഓഹരികൾ വാങ്ങുന്നത് നല്ല ലക്ഷണമാണ്. എന്നാല്‍ ഡോളര്‍ ഉയരുന്ന സാഹചര്യത്തിൽ അവർ കൂടുതല്‍ വാങ്ങിക്കൂട്ടാനുള്ള സാധ്യത മങ്ങുന്നു. ഡോളര്‍ സൂചിക 108 ന് മുകളിലാണ്. മാത്രമല്ല, അമേരിക്കയുടെ പത്ത് വര്‍ഷത്തെ ബോണ്ട് യീല്‍ഡ് 2.99 ശതമാനമായിരിക്കുന്നു. വളര്‍ന്നു വരുന്ന വിപണികളിലേയ്ക്കുള്ള മൂലധന പ്രവാഹത്തിന് ഇത് പ്രതികൂലമാണ്. ഇന്ത്യയുടെ ആകര്‍ഷണീയമായ ജിഡിപി വളര്‍ച്ചയും ആഗോള വളര്‍ച്ചാ മാന്ദ്യത്തിന്റെ പശ്ചാത്തലത്തില്‍ അനുകൂലമായ മുന്‍നിര സൂചകങ്ങളും കൂടുതല്‍ വിദേശ നിക്ഷേപങ്ങളെ ആകര്‍ഷിക്കാന്‍ സാധ്യതയുണ്ട്. എന്നാല്‍ ഉയരുന്ന ഡോളറും ബോണ്ട് യീല്‍ഡുകളും ശക്തമായ തിരിച്ചടിയാണ്. ഈ സാഹചര്യത്തില്‍ ജാഗ്രത പാലിക്കണം. മുന്‍നിര ബാങ്കുകളുടെ ഓഹരികള്‍ താഴുമ്പോള്‍ ഇടത്തരം മുതല്‍ ദീര്‍ഘകാല നിക്ഷേപത്തിനായി വാങ്ങാവുന്നതാണ്. ക്യാപിറ്റല്‍ ഗുഡ്സും ഓട്ടോകളും ശക്തമായ മുന്നേറ്റത്തിലാണ്.
ഏഷ്യന്‍ വിപണികളില്‍ സിയോളും ടോക്കിയോയും താഴ്ന്ന നിലയിലാണ് വ്യാപാരം നടത്തുന്നത്. ഷാങ്ഹായ്, ഹോങ്കോങ് എന്നിവ മിഡ് സെഷന്‍ ഡീലുകളില്‍ മുന്നേറ്റം കാഴ്ച്ച വയ്ക്കുന്നുണ്ട്.
രാവിലെ 10 .45 -നു സിംഗപ്പൂർ എസ് ജി എക്സ് നിഫ്റ്റി -156.50 പോയിന്റ് ഇടിഞ്ഞു 17,587.50 വ്യാപാരം നടക്കുന്നു.
അമേരിക്കന്‍ വിപണികള്‍ വെള്ളിയാഴ്ച്ച നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്.
ബ്രെന്റ് ക്രൂഡ് 1.01 ശതമാനം താഴ്ന്ന് ബാരലിന് 95.74 ഡോളറിലെത്തി.
അതേസമയം വെള്ളിയാഴ്ച്ച ബിഎസ്ഇ 651.85 പോയിന്റ് അഥവാ 1.08 ശതമാനം താഴ്ന്ന് 59,646.15 എന്ന നിലയിലാണ് വെള്ളിയാഴ്ച അവസാനിച്ചത്. നിഫ്റ്റി 198.05 പോയിന്റ് അഥവാ 1.10 ശതമാനം ഇടിഞ്ഞ് 17,758.45 ല്‍ എത്തി.
വെള്ളിയാഴ്ച 1,110.90 കോടി രൂപയുടെ ഓഹരികള്‍ അധികമായി വാങ്ങിയതിനാല്‍ വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ (എഫ്ഐഐ) മൊത്ത വാങ്ങലുകരായി മാറി.
'ആഭ്യന്തര ഓഹരി വിപണി സൂചികകളില്‍ തിങ്കളാഴ്ച ദുര്‍ബലമായ ഓപ്പണിംഗ് കാണുന്നുണ്ട്. അമേരിക്കന്‍ വിപണികള്‍ വെള്ളിയാഴ്ചയും നഷ്ടത്തിലാണ് അവസാനിച്ചത്. മറ്റ് ഏഷ്യന്‍ വിപണികളും ഇന്നത്തെ ആദ്യ ഘട്ട വ്യാപാരത്തില്‍ മന്ദഗതിയിലുള്ള പ്രവണത കാണിക്കുന്നു,' മേത്ത ഇക്വിറ്റീസിന്റെ സീനിയര്‍ റിസര്‍ച്ച് അനലിസ്റ്റ് പ്രശാന്ത് തപ്സെ പറഞ്ഞു.
