നഷ്ടത്തോടെ തുടക്കം: ഉയര്‍ന്ന ചാഞ്ചാട്ടത്തില്‍ വിപണി

മുംബൈ: ഓഹരികള്‍ വിറ്റഴിക്കുന്ന ആഗോള പ്രവണതകള്‍ ആദ്യഘട്ട വ്യാപാരത്തില്‍ ഇന്ത്യന്‍ വിപണിയിലും പ്രതിഫലിച്ചു. ദുര്‍ബലമായി തുടങ്ങിയ ഓഹരി വ്യാപാരം പിന്നീട് കനത്ത ചാഞ്ചാട്ടത്തോടെയാണ് മുന്നേറുന്നത്. തുടക്കത്തിൽ ബിഎസ്ഇ സെന്‍സെക്‌സ് 601.39 പോയിന്റ് ഇടിഞ്ഞ് 58,172.48 എന്ന നിലയിലെത്തിയിരുന്നു. എന്‍എസ്ഇ നിഫ്റ്റി 145.5 പോയിന്‍ര് താഴ്ന്ന 17,345.20 ലാണ് വ്യാപാരം തുടങ്ങിയത്. എന്നാല്‍ പിന്നീട് രണ്ട് വിപണികളും നേട്ടങ്ങള്‍ക്കും, നഷ്ടങ്ങള്‍ക്കും ഇടയില്‍ ചാഞ്ചാടുകയാണ്. 11.45-നു സെന്‍സെക്സ് 183.48 പോയിന്റ് ഉയര്‍ന്ന് 58,600.18ലും നിഫ്റ്റി 44.50 പോയിന്റ് ഉയര്‍ന്ന് 17,444 […]

Update: 2022-08-22 23:48 GMT

മുംബൈ: ഓഹരികള്‍ വിറ്റഴിക്കുന്ന ആഗോള പ്രവണതകള്‍ ആദ്യഘട്ട വ്യാപാരത്തില്‍ ഇന്ത്യന്‍ വിപണിയിലും പ്രതിഫലിച്ചു. ദുര്‍ബലമായി തുടങ്ങിയ ഓഹരി വ്യാപാരം പിന്നീട് കനത്ത ചാഞ്ചാട്ടത്തോടെയാണ് മുന്നേറുന്നത്.

തുടക്കത്തിൽ ബിഎസ്ഇ സെന്‍സെക്‌സ് 601.39 പോയിന്റ് ഇടിഞ്ഞ് 58,172.48 എന്ന നിലയിലെത്തിയിരുന്നു. എന്‍എസ്ഇ നിഫ്റ്റി 145.5 പോയിന്‍ര് താഴ്ന്ന 17,345.20 ലാണ് വ്യാപാരം തുടങ്ങിയത്.

എന്നാല്‍ പിന്നീട് രണ്ട് വിപണികളും നേട്ടങ്ങള്‍ക്കും, നഷ്ടങ്ങള്‍ക്കും ഇടയില്‍ ചാഞ്ചാടുകയാണ്. 11.45-നു സെന്‍സെക്സ് 183.48 പോയിന്റ് ഉയര്‍ന്ന് 58,600.18ലും നിഫ്റ്റി 44.50 പോയിന്റ് ഉയര്‍ന്ന് 17,444 ലും എത്തി.

ഇന്‍ഫോസിസ്, ടെക് മഹീന്ദ്ര, എച്ച്സിഎല്‍ ടെക്നോളജീസ്, വിപ്രോ, ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ഡോ.റെഡ്ഡീസ് ലാബ്, എച്ച്ഡിഎഫ്സി ബാങ്ക് എന്നിവയാണ് ആദ്യഘട്ട വ്യാപാരത്തില്‍ ഏറ്റവും നഷ്ടം നേരിട്ടത്.

എന്നാല്‍ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ബജാജ് ഫിന്‍സെര്‍വ്, ടാറ്റ സ്റ്റീല്‍, അള്‍ട്രാടെക് സിമന്റ് എന്നിവ ഉയര്‍ന്ന നിരക്കിലാണ് വ്യാപാരം നടത്തുന്നത്.

ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിലെ ചീഫ് ഇന്‍വെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റ് ഡോ. വി കെ വിജയകുമാര്‍ പറയുന്നു: ഫെഡ് റിസര്‍വിന്റെ നിരക്ക് വര്‍ധന സംബന്ധിച്ച വിവരങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെ വിപണിയുടെ സ്വഭാവത്തില്‍ പെട്ടെന്ന് മാറ്റമുണ്ടായി. നിരക്കുകള്‍ പ്രതീക്ഷിച്ചതിലും കൂടുതൽ കര്‍ശനമാക്കുന്നതിലേയ്ക്ക് മിനിട് സ് സൂചിപ്പിക്കുന്നു. വെള്ളിയാഴ്ച്ച നടക്കുന്ന ജാക്‌സണ്‍ ഹോള്‍ സിമ്പോസിയത്തില്‍ ഫെഡ് ചീഫ് ജറോം പവല്‍ പറയാന്‍ പോകുന്ന കാര്യങ്ങളിലായിരിക്കും ഇനി എല്ലാവരും ശ്രദ്ധ കേന്ദ്രീകരിക്കുക. പലിശ നിരക്ക് കുറയുമെന്ന തരത്തിലാണ് കാര്യമെങ്കില്‍ ഒരു ആശ്വാസ മുന്നേറ്റം നടന്നേക്കാം. അല്ലാത്ത പക്ഷം ഇപ്പോഴുള്ള രീതി തുടരാനാണ് സാധ്യത. രണ്ട് വിപണികളും തമ്മിലുള്ള പരസ്പരബന്ധം വളരെ ഉയര്‍ന്നതായതിനാല്‍ യുഎസ് വിപണികളിലെ പ്രവണത ഇന്ത്യയെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനമാണ്.

"ഏതാനും ദിവസങ്ങളായി ലാഭമെടുപ്പിൽ കേന്ദ്രീകരിച്ചു ആഭ്യന്തര നിക്ഷേപകര്‍ വില്‍പ്പനക്കാരായി തുടരുന്നതു ഇന്ത്യൻ വിപണിയിൽ കനത്ത ഇടിവിന് കാരണമായിട്ടുണ്ട്. രണ്ട് മാസത്തിനുള്ളില്‍ വിപണി വളരെ വേഗത്തില്‍ ഉയര്‍ന്നതിനാല്‍ (നിഫ്റ്റി ജൂണിലെ ഏറ്റവും താഴ്ന്ന നിരക്കില്‍ നിന്ന് 18% ഉയര്‍ന്നു) ലാഭമെടുപ്പ് സാധാരണമാണ്. നിക്ഷേപകര്‍ക്ക് ഇപ്പോള്‍ ഓഹരി വില കുറയുന്നത് കണക്കാക്കി വാങ്ങാം. വിപണി പ്രവണത മാറുമ്പോള്‍ ഉയര്‍ന്ന മൂല്യമുള്ള ധനകാര്യ-ഓട്ടോ-മൂലധന വസ്തുക്കള്‍ വന്‍തോതില്‍ തിരിച്ച് വരവ് നടത്തും", അദ്ദേഹം തുടർന്നു,

തുടക്കത്തിൽ നഷ്ടത്തിലായിരുന്നെങ്കിലും രാവിലെ 10.45-നു സിംഗപ്പുർ എസ് ജി എക്സ് നിഫ്റ്റി 39.50 ഉയർന്നു 17,529.50 ലാണ് വ്യാപാരം നടക്കുന്നത്.

സിയോൾ, ടോക്കിയോ, ഹോങ്കോംങ് തുടങ്ങിയ ഏഷ്യന്‍ വിപണികള്‍ താഴ്ന്ന നിലയിലാണ് വ്യാപാരം നടത്തുന്നത്. മിഡ് സെഷന്‍ ഡീലുകളില്‍ ഷാങ്ഹായ് മുന്നേറ്റത്തിലാണ്.

അമേരിക്കന്‍ വിപണികള്‍ തിങ്കളാഴ്ച്ച നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. തിങ്കളാഴ്ച ബിഎസ്ഇ സൂചിക 872.28 പോയിന്റ് അഥവാ 1.46 ശതമാനം ഇടിഞ്ഞ് 58,773.87 എന്ന നിലയിലെത്തി. നിഫ്റ്റി 267.75 പോയിന്റ് അഥവാ 1.51 ശതമാനം ഇടിഞ്ഞ് 17,490.70 ല്‍ തിങ്കളാഴ്ച്ച ക്ലോസ് ചെയ്തു.

ബ്രെന്റ് ക്രൂഡ് 0.79 ശതമാനം ഉയര്‍ന്ന് ബാരലിന് 97.22 ഡോളറിലെത്തി.

തിങ്കളാഴ്ച വിപണികള്‍ അവസാനിക്കുമ്പോള്‍ വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ (എഫ്ഐഐ) 453.77 കോടി രൂപയുടെ ഓഹരികള്‍ അധികമായി വിറ്റഴിച്ചു.

Tags:    

Similar News