വിപണി അസ്ഥിരമായി തുടരാന്‍ സാധ്യത
ആഗോള വിപണികളിലെ ആശങ്കകളുടെ തുടര്‍ച്ചയില്‍ ഇന്നും ഏഷ്യന്‍ വിപണികളില്‍ വ്യാപാരം നഷ്ടത്തിലാണ്. സിംഗപ്പൂര്‍ എസ്ജിഎക്‌സ് നിഫ്റ്റി, ഷാങ്ഹായ് കോംമ്പസിറ്റ്, കോസ്പി എന്നീ സൂചികകള്‍ നേരിയ ലാഭം കാണിയ്ക്കുന്നുണ്ട്. അമേരിക്കന്‍ വിപണിയില്‍ ഇന്നലെ നാസ്ഡാക്ക് നഷ്ടത്തില്‍ അവസാനിച്ചു. ഡൗജോണ്‍സും, എസ് ആന്‍ഡ് പി 500 ഉം നേരിയ നേട്ടത്തിലാണ് ക്ലോസ് ചെയ്തതെങ്കിലും ദിവസം മുഴുവനും വ്യാപാരം നഷ്ടത്തിലായിരുന്നു. അമേരിക്കന്‍ വിപണി ഉയരുന്ന ഫെഡ് നിരക്കുകളും കുറയുന്ന സാമ്പത്തിക വളര്‍ച്ചയും ആഗോള വിപണികളില്‍ വീണ്ടും ആശങ്ക ജനിപ്പിക്കുകയാണ്. അമേരിക്കയില്‍ ഇന്നലെ […]
ആഗോള വിപണികളിലെ ആശങ്കകളുടെ തുടര്‍ച്ചയില്‍ ഇന്നും ഏഷ്യന്‍ വിപണികളില്‍ വ്യാപാരം നഷ്ടത്തിലാണ്. സിംഗപ്പൂര്‍ എസ്ജിഎക്‌സ് നിഫ്റ്റി, ഷാങ്ഹായ് കോംമ്പസിറ്റ്, കോസ്പി എന്നീ സൂചികകള്‍ നേരിയ ലാഭം കാണിയ്ക്കുന്നുണ്ട്. അമേരിക്കന്‍ വിപണിയില്‍ ഇന്നലെ നാസ്ഡാക്ക് നഷ്ടത്തില്‍ അവസാനിച്ചു. ഡൗജോണ്‍സും, എസ് ആന്‍ഡ് പി 500 ഉം നേരിയ നേട്ടത്തിലാണ് ക്ലോസ് ചെയ്തതെങ്കിലും ദിവസം മുഴുവനും വ്യാപാരം നഷ്ടത്തിലായിരുന്നു.
അമേരിക്കന്‍ വിപണി
ഉയരുന്ന ഫെഡ് നിരക്കുകളും കുറയുന്ന സാമ്പത്തിക വളര്‍ച്ചയും ആഗോള വിപണികളില്‍ വീണ്ടും ആശങ്ക ജനിപ്പിക്കുകയാണ്. അമേരിക്കയില്‍ ഇന്നലെ പുറത്ത്് വന്ന ഓഗസ്റ്റിലെ മാനുഫാക്ചറിംഗ് പിഎംഐ ഡാറ്റ കാണിയ്ക്കുന്നത് ഫാക്ടറി ഓര്‍ഡറുകള്‍ക്കും തൊഴിലിനും സ്ഥിര വളര്‍ച്ചയുണ്ടെന്നാണ്. തുടര്‍ച്ചയായ തൊഴിലില്ലായ്മാ വേതനത്തിനുള്ള അപേക്ഷകള്‍ കുറയുകയാണ്. ആദ്യമായി അപേക്ഷിക്കുന്നവരുടെ എണ്ണത്തിലും കുറവുണ്ട്. എന്നാല്‍ സ്ഥിരമായി വളരുന്ന സമ്പദ്‌വ്യവസ്ഥ കടുത്ത തീരുമാനങ്ങളെടുക്കുവാന്‍ യുഎസ് ഫെഡിനെ സഹായിക്കുമെന്നതിനാല്‍ നിക്ഷേപകര്‍ ഈ വളര്‍ച്ചാ കണക്കുകളെ നെഗറ്റീവായാണ് വിലയിരുത്തിയത്.
ഡോളര്‍ മറ്റ് കറന്‍സികള്‍ക്കെതിരെ 24 വര്‍ഷത്തെ ഉയര്‍ന്ന നിലയിലേക്ക് പോയി. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ ഡോളറിന്റെ ഡിമാന്‍ഡ് വര്‍ധിച്ചതാണ് ഇതിന് കാരണം. യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് അടുത്ത ആഴ്ച്ചയില്‍ പോളിസി നിരക്കുകളില്‍ വര്‍ധനവ് വരുത്തിയേക്കും. ബുധനാഴ്ച്ച പുറത്ത് വന്ന പണപ്പെരുപ്പ കണക്കുകള്‍ ഉയര്‍ന്ന നിലയിലായിരുന്നു. അമേരിക്കയിലെ കാര്‍ഷികേതര തൊഴില്‍ കണക്കുകള്‍ ഇന്ന് പുറത്ത് വരും. ഫെഡ് തീരുമാനത്തെ സ്വാധീനിക്കുന്നതില്‍ ഇതിന് നിര്‍ണായക സ്ഥാനമുണ്ട്.
ക്രൂഡ് ഓയില്‍
ക്രൂഡ് ഓയില്‍ വില ഏഷ്യന്‍ വിപണിയില്‍ ബാരലിന് 93 ഡോളറിനടുത്ത്് നില്‍ക്കുന്നത് ഇന്ത്യയ്ക്ക് ഏറെ ആശ്വാസകരമാണ്. ഏഷ്യന്‍ സമ്പദ്‌വ്യവസ്ഥയിലെ മാന്ദ്യ സൂചനകളാണ് ഓയില്‍ വില കുതിച്ചുയരാത്തതിന് കാരണം. ലോകത്തെ രണ്ടാമത്തെ വലിയ എണ്ണ ഉപഭോക്താവായ ചൈന നേരിടുന്ന വളര്‍ച്ചാ പ്രതിസന്ധികള്‍ എണ്ണവില തടഞ്ഞ് നിര്‍ത്തുകയാണ്. കൂടാതെ ആഗോളതലത്തിലും എണ്ണ ഉപഭോഗത്തില്‍ വലിയ വര്‍ധനവില്ല. ഒപെക്ക് രാജ്യങ്ങളുടെ എണ്ണ ഉത്പാദനം കുറയ്ക്കാനുള്ള നീക്കം എങ്ങുമെത്തിയിട്ടില്ല. ഈ സാഹചര്യത്തില്‍ എണ്ണവില 100 ഡോളറില്‍ താഴെ തുടര്‍ന്നേക്കാം.
വിദേശ നിക്ഷേപം
എന്‍എസ്ഇ പ്രൊവിഷണല്‍ ഡാറ്റ അനുസരിച്ച് വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ ഇന്നലെ 2,290 കോടി രൂപ വിലയുള്ള ഓഹരികള്‍ അധികമായി വിറ്റു. എന്നാല്‍ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങള്‍ 951 കോടി രൂപ വിലയുള്ള ഓഹരികള്‍ അധികമായി വാങ്ങി. വിദേശ നിക്ഷേപകരുടെ ഇന്നലത്തെ വില്‍പനയെ പ്രചോദിപ്പിച്ചത് ഡോളറിന്റെ ശക്തമായ ഉയര്‍ച്ചയും അമേരിക്കന്‍ വിപണിയില്‍ നിലനില്‍ക്കുന്ന അനിശ്ചിതാവസ്ഥയുമാണ്. കഴിഞ്ഞ മാസം വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകര്‍ 51,000 കോടി രൂപ ഇന്ത്യന്‍ ഓഹരി വിപണിയിലേക്ക് ഒഴുക്കിയിരുന്നു. ഇത് കഴിഞ്ഞ ഒരു വര്‍ഷത്തിനിടയിലെ ഉയര്‍ന്ന നിരക്കാണ്.
ആഭ്യന്തര വിപണിയില്‍ നിര്‍ണ്ണായകമായേക്കാവുന്ന വിദേശ നാണ്യശേഖരത്തിന്റെ നീക്കിയിരിപ്പും, കയറ്റുമതി-ഇറക്കുമതി കണക്കുകളും, വ്യാപാരക്കമ്മിയും ഇന്ന് പുറത്ത് വരും. ഓഹരി വിപണിയില്‍ ഇതിന്റെ സ്വാധീനം ഏറെക്കുറേ പ്രതീക്ഷിക്കാം.
കൊച്ചിയില്‍ 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 4,649 രൂപ (സെപ്റ്റംബര്‍ 2)
ഒരു ഡോളറിന് 79.56 രൂപ (സെപ്റ്റംബര്‍ 2, 09.00 am)
ബ്രെന്റ് ക്രൂഡ് ബാരലിന് 93.98 ഡോളര്‍ (സെപ്റ്റംബര്‍ 2, 9.00 am)
ഒരു ബിറ്റ് കൊയ്‌ന്റെ വില 20,158.96 ഡോളര്‍ (സെപ്റ്റംബര്‍ 2, 9.10 am, കോയിന്‍ മാര്‍ക്കറ്റ് ക്യാപ്)
