ആഴ്ചയുടെ ആരംഭത്തിൽ മികച്ച നേട്ടത്തിൽ വിപണി; സെൻസെക്സ് 59,000 പോയിന്റ് കടന്നു
മുംബൈ: ആഗോള വിപണിയിലെ സമ്മിശ്ര പ്രവണതകള്‍ക്കിടയില്‍ ആഭ്യന്തര വിപണി തിങ്കളാഴ്ച്ച മുന്നേറി. ബിഎസ്ഇ സെന്‍സെക്സ് 442.65 പോയിന്റ് ഉയര്‍ന്ന് 59,245.98ലെത്തി. അതുപോലെ, എന്‍എസ്ഇ നിഫ്റ്റി 115.75 പോയിന്റ് ഉയര്‍ന്ന് 17,655.20 ല്‍ എത്തി. നിഫ്റ്റിയിൽ 35 ഓഹരികൾ ഉയർന്നപ്പോൾ 15 എണ്ണം താഴ്ചയിൽ അവസാനിച്ചു. ഹിൻഡാൽകോ, ജെ എസ് ഡബ്ലിയു സ്റ്റീൽ, ഐടിസി, സൺ ഫർമാ, എൻ ടി പി സി, എച്ച്ഡിഎഫ്സി ബാങ്ക് എന്നിവയാണ് പ്രധാന നേട്ടക്കാര്‍. ഇതിനു വിപരീതമായി, നെസ്ലെ, ബജാജ് ഓട്ടോ, ബ്രിട്ടാനിയ, […]
മുംബൈ: ആഗോള വിപണിയിലെ സമ്മിശ്ര പ്രവണതകള്‍ക്കിടയില്‍ ആഭ്യന്തര വിപണി തിങ്കളാഴ്ച്ച മുന്നേറി. ബിഎസ്ഇ സെന്‍സെക്സ് 442.65 പോയിന്റ് ഉയര്‍ന്ന് 59,245.98ലെത്തി. അതുപോലെ, എന്‍എസ്ഇ നിഫ്റ്റി 115.75 പോയിന്റ് ഉയര്‍ന്ന് 17,655.20 ല്‍ എത്തി.
നിഫ്റ്റിയിൽ 35 ഓഹരികൾ ഉയർന്നപ്പോൾ 15 എണ്ണം താഴ്ചയിൽ അവസാനിച്ചു.
ഹിൻഡാൽകോ, ജെ എസ് ഡബ്ലിയു സ്റ്റീൽ, ഐടിസി, സൺ ഫർമാ, എൻ ടി പി സി, എച്ച്ഡിഎഫ്സി ബാങ്ക് എന്നിവയാണ് പ്രധാന നേട്ടക്കാര്‍.
ഇതിനു വിപരീതമായി, നെസ്ലെ, ബജാജ് ഓട്ടോ, ബ്രിട്ടാനിയ, ഐഷർ മോട്ടോർസ്, അപ്പോളോ ഹോസ്പിറ്റൽസ് എന്നിവയുടെ ഓഹരികള്‍ നഷ്ടം നേരിട്ടു.
വെള്ളിയാഴ്ച്ച വ്യാപാരം അവസാനിക്കുമ്പോള്‍ ബിഎസ്ഇ ബെഞ്ച്മാര്‍ക്ക് 36.74 പോയിന്റ് അല്ലെങ്കില്‍ 0.06 ശതമാനം ഉയര്‍ന്ന് 58,803.33 ല്‍ എത്തി. നിഫ്റ്റി 3.35 പോയിന്റ് അഥവാ 0.02 ശതമാനം ഇടിഞ്ഞ് 17,539.45 ല്‍ അവസാനിച്ചു.
സിംഗപ്പൂർ നിഫ്റ്റി 165 പോയിന്റ് ഉയർന്നു 17644-ൽ വ്യാപാരം നടക്കുന്നു.
ഏഷ്യയിലെ മറ്റ് വിപണികളായ സിയോള്‍, ടോക്കിയോ, ഹോങ്കോംഗ് എന്നിവ തിങ്കളാഴ്ച താഴ്ന്ന നിലയിലാണ് വ്യാപാരം നടന്നത്.
അതേസമയം മിഡ്-സെഷന്‍ ഡീലുകളില്‍ ഷാങ്ഹായ് നേട്ടത്തോടെ മുന്നേറുന്നു.
വെള്ളിയാഴ്ച യുഎസ് വിപണികള്‍ നഷ്ടത്തിലാണ് അവസാനിച്ചത്. എന്നാൽ, യൂറോപ്പിലെ വിപണികള്‍ വെള്ളിയാഴ്ച ഉയര്‍ന്ന നിലവാരത്തിലായിരുന്നു.
ബ്രെന്റ് ക്രൂഡ് 1.9 ശതമാനം ഉയര്‍ന്ന് ബാരലിന് 94.79 ഡോളറിലെത്തി.
വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ (എഫ്ഐഐകള്‍) വെള്ളിയാഴ്ച 8.79 കോടി രൂപയുടെ ഓഹരികള്‍ അധികമായി വിറ്റു.
