ശക്തമായ ആഗോള അടിയൊഴുക്കിൽ വിപണി കൂപ്പുകുത്തി; സെൻസെക്സ് 1000 പോയിന്റ് ഇടിഞ്ഞു

മുംബൈ: വിപണി ഇന്നും നഷ്ടത്തിൽ അവസാനിച്ചു. സെൻസെക്സ് 1020.80 പോയിന്റ് അഥവാ 1.73 ശതമാനം താഴ്ന്നു 58098.92 ൽ വ്യാപാരം അവസാനിച്ചപ്പോൾ നിഫ്റ്റി 302.45 പോയിന്റ് അഥവാ 1.72 നഷ്ടത്തിൽ 17,327.35 ലും ക്ലോസ് ചെയ്തു. പലിശ നിരക്ക് സംബന്ധിച്ച യുഎസ് ഫെഡിന്റെ പണനയ സമ്മേളനത്തിന് ശേഷം ആഗോള വിപണി ദുര്‍ബലമായിരുന്നു. എൻഎസ്ഇ-സൂചികയിൽ വെറും 5 കമ്പനികൾ മാത്രം മുന്നേറിയപ്പോൾ 45 എണ്ണം തകർന്നു. എല്ലാ സെക്ടറുകളും പുറകിലേക്ക് വീണപ്പോൾ ബാങ്ക് നിഫ്റ്റി തകർന്നത് 1000 ലധികം […]

Update: 2022-09-23 04:35 GMT

മുംബൈ: വിപണി ഇന്നും നഷ്ടത്തിൽ അവസാനിച്ചു. സെൻസെക്സ് 1020.80 പോയിന്റ് അഥവാ 1.73 ശതമാനം താഴ്ന്നു 58098.92 ൽ വ്യാപാരം അവസാനിച്ചപ്പോൾ നിഫ്റ്റി 302.45 പോയിന്റ് അഥവാ 1.72 നഷ്ടത്തിൽ 17,327.35 ലും ക്ലോസ് ചെയ്തു.

പലിശ നിരക്ക് സംബന്ധിച്ച യുഎസ് ഫെഡിന്റെ പണനയ സമ്മേളനത്തിന് ശേഷം ആഗോള വിപണി ദുര്‍ബലമായിരുന്നു.

എൻഎസ്ഇ-സൂചികയിൽ വെറും 5 കമ്പനികൾ മാത്രം മുന്നേറിയപ്പോൾ 45 എണ്ണം തകർന്നു. എല്ലാ സെക്ടറുകളും പുറകിലേക്ക് വീണപ്പോൾ ബാങ്ക് നിഫ്റ്റി തകർന്നത് 1000 ലധികം പോയിന്റുകളാണ്.

ഡിവിസ്‌ ലാബ്, സൺ ഫാർമ, ടാറ്റ സ്റ്റീൽ, സിപ്ല, ഐടിസി എന്നീ ഓഹരികൾ മാത്രമാണ് ഉയർന്നത്.

ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, എച്ച്ഡിഎഫ്സി, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ആക്സിസ് ബാങ്ക്, നെസ്‌ലെ, അപ്പോളോ ഹോസ്പിറ്റൽ, അൾട്രാ ടെക് എന്നിവയാണ് വ്യാപാരത്തില്‍ ഏറ്റവും പിന്നോട്ട് പോയത്.

ഏഷ്യന്‍ വിപണികളായ സിയോള്‍, ടോക്കിയോ, ഷാങ്ഹായ്, ഹോങ്കോംഗ് എന്നിവിടങ്ങളിലെ വിപണികള്‍ നഷ്ടത്തിലാണ് അവസാനിച്ചത്. സിങ്കപ്പൂർ നിഫ്റ്റിയാകട്ടെ 298.50 പോയിന്റ് ഇടിഞ്ഞു 17,341.50 ൽ വ്യാപാരം നടത്തുന്നു.

വ്യാഴാഴ്ച യുഎസ് വിപണികള്‍ നഷ്ടത്തിലാണ് അവസാനിച്ചത്.

ഇന്ന് ലണ്ടൻ ഫുട്‍സിയും, യുറോനെക്സ്റ്റ് പാരിസും ഫ്രാങ്ക്ഫർട്ട് സൂചികയും നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്.

ബ്രെന്റ് ക്രൂഡ് ബാരലിന് 0.50 ശതമാനം ഇടിഞ്ഞ് 90.02 യുഎസ് ഡോളറിലെത്തി.

ബിഎസ്ഇയിലെ കണക്കുകള്‍ പ്രകാരം വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ (എഫ്‌ഐഐ) വ്യാഴാഴ്ച 2,509.55 കോടി രൂപയുടെ ഓഹരികള്‍ അധികമായി വിറ്റഴിച്ചു.

Tags:    

Similar News