ആഗോള പ്രവണകള്‍ ദുർബലം,ഇടിവോടെ ആദ്യ ഘട്ട വ്യാപാരം

മുംബൈ: ദുര്‍ബലമായ ആഗോള പ്രവണതകള്‍ക്കും, വിദേശ നിക്ഷേപ വിറ്റഴിക്കലിനും ഇടയില്‍ ഇന്നത്തെ ആദ്യഘട്ട വ്യാപാരം ഇടിഞ്ഞു. ബിഎസ്ഇ 288.8 പോയിന്റ് ഇടിഞ്ഞ് 57,138.12 എന്ന നിലയിലെത്തി. എന്‍എസ്ഇ നിഫ്റ്റി 79.4 പോയിന്റ് താഴ്ന്ന് 17,014.95- ലെത്തി. കൊട്ടക് മഹീന്ദ്ര ബാങ്ക്, ടൈറ്റന്‍, മാരുതി, ഏഷ്യന്‍ പെയിന്റ്സ്, ഇന്‍ഫോസിസ്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ടാറ്റ സ്റ്റീല്‍, ഐടിസി എന്നിവ ആദ്യഘട്ട വ്യാപാരത്തില്‍ നഷ്ടം നേരിടുകയാണ്. എന്‍ടിപിസി, സണ്‍ ഫാര്‍മ, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, അള്‍ട്രാടെക് സിമന്റ് തുടങ്ങിയ കമ്പനികള്‍ നേട്ടത്തിലാണ് മുന്നേറുന്നത്. […]

Update: 2022-10-03 00:40 GMT
മുംബൈ: ദുര്‍ബലമായ ആഗോള പ്രവണതകള്‍ക്കും, വിദേശ നിക്ഷേപ വിറ്റഴിക്കലിനും ഇടയില്‍ ഇന്നത്തെ ആദ്യഘട്ട വ്യാപാരം ഇടിഞ്ഞു. ബിഎസ്ഇ 288.8 പോയിന്റ് ഇടിഞ്ഞ് 57,138.12 എന്ന നിലയിലെത്തി. എന്‍എസ്ഇ നിഫ്റ്റി 79.4 പോയിന്റ് താഴ്ന്ന് 17,014.95- ലെത്തി.
കൊട്ടക് മഹീന്ദ്ര ബാങ്ക്, ടൈറ്റന്‍, മാരുതി, ഏഷ്യന്‍ പെയിന്റ്സ്, ഇന്‍ഫോസിസ്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ടാറ്റ സ്റ്റീല്‍, ഐടിസി എന്നിവ ആദ്യഘട്ട വ്യാപാരത്തില്‍ നഷ്ടം നേരിടുകയാണ്. എന്‍ടിപിസി, സണ്‍ ഫാര്‍മ, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, അള്‍ട്രാടെക് സിമന്റ് തുടങ്ങിയ കമ്പനികള്‍ നേട്ടത്തിലാണ് മുന്നേറുന്നത്.
ഏഷ്യന്‍ വിപണികളില്‍, ഷാങ്ഹായ്, ഹോങ്കോങ്ങ് എന്നിവ താഴ്ന്ന നിലയിലാണ്. അതേസമയം ടോക്കിയോ മുന്നേറ്റം തുടരുന്നുണ്ട്. വെള്ളിയാഴ്ച യുഎസ് വിപണി നഷ്ടത്തിലാണ് അവസാനിച്ചത്.
വെള്ളിയാഴ്ച ബിഎസ്ഇ 1,016.96 പോയിന്റ് അഥവാ 1.80 ശതമാനം ഉയര്‍ന്ന് 57,426.92 എന്ന നിലയിലാണ് വ്യാപാരം അവസാനിച്ചത്. നിഫ്റ്റി 276.25 പോയിന്റ് അഥവാ 1.64 ശതമാനം ഉയര്‍ന്ന് 17,094.35 ല്‍ അവസാനിച്ചു. ബ്രെന്റ് ക്രൂഡ് ഫ്യൂച്ചര്‍ 2.62 ശതമാനം ഉയര്‍ന്ന് ബാരലിന് 87.37 ഡോളറിലെത്തി.
ബിഎസ്ഇ ലഭ്യമായ കണക്കുകള്‍ പ്രകാരം വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ വെള്ളിയാഴ്ച 1,565.31 കോടി രൂപയുടെ ഓഹരികള്‍ അധികമായി വിറ്റഴിച്ചു.
ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിന്ന് 7,600 കോടി രൂപ പിന്‍വലിച്ച വിദേശ നിക്ഷേപകര്‍ സെപ്റ്റംബറില്‍ മൊത്ത വില്‍പ്പനക്കാരായി മാറി.
Tags:    

Similar News