അദാനിക്കും ഇലോണ്‍ മസ്‌കിനും ഒറ്റ ദിവസം ആവിയായത് 2 ലക്ഷം കോടി രൂപ

ലോക കോടീശ്വര പട്ടികയിൽ മൂൻനിര ആലങ്കരിക്കുന്ന വ്യവസായ ഭീമൻമാരായ ഗൗതം അദാനിക്കും, ഇലോണ്‍ മസ്‌കിനും ഒരു ദിവസം കൊണ്ട് നഷ്ടമായത് 2 ലക്ഷം കോടി രൂപ. തിങ്കളാഴ്ച വിപണിയില്‍ ഇരുവരുടെയും കമ്പനികളുടെ ഓഹരികൾക്കുണ്ടായ തകര്‍ച്ചയിലാണ് ബ്ലൂംബര്‍ഗ് ബില്ല്യണയേഴ്‌സ് ഇന്‍ഡക്‌സ് ഈ നഷ്ടം റിപ്പോര്‍ട്ട് ചെയ്തത്. ഗൗതം അദാനിയുടെ സ്ഥാപനങ്ങളായ അദാനി പവര്‍, അദാനി വില്‍മര്‍, അദാനി എന്റര്‍പ്രൈസ്, അദാനി പോര്‍ട്‌സ്, അദാനി ഗ്രീന്‍, അദാനി ടോട്ടല്‍ ഗ്യാസ്, എന്നിവ വിപണിയില്‍ കൂപ്പുകുത്തി. ഓഹരികളിലുണ്ടായ വിലയിടിവ് 78,913 കോടി […]

Update: 2022-10-04 23:12 GMT

ലോക കോടീശ്വര പട്ടികയിൽ മൂൻനിര ആലങ്കരിക്കുന്ന വ്യവസായ ഭീമൻമാരായ ഗൗതം അദാനിക്കും, ഇലോണ്‍ മസ്‌കിനും ഒരു ദിവസം കൊണ്ട് നഷ്ടമായത് 2 ലക്ഷം കോടി രൂപ. തിങ്കളാഴ്ച വിപണിയില്‍ ഇരുവരുടെയും കമ്പനികളുടെ ഓഹരികൾക്കുണ്ടായ തകര്‍ച്ചയിലാണ് ബ്ലൂംബര്‍ഗ് ബില്ല്യണയേഴ്‌സ് ഇന്‍ഡക്‌സ് ഈ നഷ്ടം റിപ്പോര്‍ട്ട് ചെയ്തത്.

ഗൗതം അദാനിയുടെ സ്ഥാപനങ്ങളായ അദാനി പവര്‍, അദാനി വില്‍മര്‍, അദാനി എന്റര്‍പ്രൈസ്, അദാനി പോര്‍ട്‌സ്, അദാനി ഗ്രീന്‍, അദാനി ടോട്ടല്‍ ഗ്യാസ്, എന്നിവ വിപണിയില്‍ കൂപ്പുകുത്തി. ഓഹരികളിലുണ്ടായ വിലയിടിവ് 78,913 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടാക്കിയത്.

അദാനി ടോട്ടല്‍ ഗ്യാസ് ലിമിറ്റഡിന്റെ ഓഹരികള്‍ 7.90 ശതമാനം ഇടിഞ്ഞ് 3,076 രൂപയില്‍ വ്യാപാരം അവസാനിച്ചപ്പോള്‍ അദാനി വില്‍മര്‍ 717.75 രൂപയിലാണ് അവസാനിച്ചത്. അദാനി പവര്‍ 4 ശതമാനം ഇടിഞ്ഞ് 354.85 രൂപയില്‍ അവസാനിച്ചപ്പോള്‍ അദാനി എന്റര്‍ പ്രൈസ് 8.42 ശതമാനം നഷ്ടത്തില്‍ 3,164.75 ലും അവസാനിച്ചു.

മസ്‌കിന്റെ ഓട്ടോ മോട്ടീവ് കമ്പനിയായ ടെസ്ലയുടെ ഓഹരി 8.6 ശതമാനം ഇടിഞ്ഞ് നാലു മാസത്തിനിടയിലെ ഒരു ദിവസത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തി. ഇതോടെ മസ്‌കിന് നഷ്ടമായത് ഏകദേശം 15.5 മില്യണ്‍ ഡോളര്‍ അഥവാ 1.26 ലക്ഷം കോടി രൂപയാണ്.

ഓഹരിയിലുണ്ടായ ഇടിവ്, ടെസ്ലയുടെ വിപണി മൂല്യം 71 ബില്യണ്‍ ഡോളര്‍ മൂല്യം കുറയുന്നതിന് കാരണമായെന്ന് ന്യൂസ് ഏജെന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.

 

Tags:    

Similar News