ആഗോള വിപണിയിലെ മുന്നേറ്റം, ആഭ്യന്തര ഡിമാന്റ്; ഇന്നും മികച്ച തുടക്കത്തില്‍ വിപണി

  മുംബൈ: എച്ച്ഡിഎഫ്സി, എച്ച്ഡിഎഫ്സി ബാങ്ക് എന്നിവയുടെ ഓഹരികളിലെ വര്‍ധിച്ച ഡിമാന്റും, ആഗോള വിപണിയിലെ സ്ഥിരതയാര്‍ന്ന ട്രെന്‍ഡും വിപണിക്ക് മികച്ച തുടക്കം നല്‍കി. ആദ്യഘട്ട വ്യാപാരത്തില്‍ സെന്‍സെക്സ് 382.43 പോയിന്റ് ഉയര്‍ന്ന് 59,343.03 ലും, നിഫ്റ്റി 98.45 പോയിന്റ് നേട്ടത്തോടെ 17,585.40 ലുമാണ് വ്യാപാരം നടത്തുന്നത്. എച്ച്ഡിഎഫ്സി, എച്ച്ഡിഎഫ്സി ബാങ്ക് എന്നിവയ്ക്കു പുറമേ പവര്‍ ഗ്രിഡ്, എല്‍ ആന്‍ഡ് ടി, ടൈറ്റന്‍, ആക്സിസ് ബാങ്ക്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, എന്‍ടിപിസി, അള്‍ട്ര ടെക് സിമെന്റ് എന്നീ ഓഹരികളെല്ലാം […]

Update: 2022-10-19 00:10 GMT

 

മുംബൈ: എച്ച്ഡിഎഫ്സി, എച്ച്ഡിഎഫ്സി ബാങ്ക് എന്നിവയുടെ ഓഹരികളിലെ വര്‍ധിച്ച ഡിമാന്റും, ആഗോള വിപണിയിലെ സ്ഥിരതയാര്‍ന്ന ട്രെന്‍ഡും വിപണിക്ക് മികച്ച തുടക്കം നല്‍കി. ആദ്യഘട്ട വ്യാപാരത്തില്‍ സെന്‍സെക്സ് 382.43 പോയിന്റ് ഉയര്‍ന്ന് 59,343.03 ലും, നിഫ്റ്റി 98.45 പോയിന്റ് നേട്ടത്തോടെ 17,585.40 ലുമാണ് വ്യാപാരം നടത്തുന്നത്.
എച്ച്ഡിഎഫ്സി, എച്ച്ഡിഎഫ്സി ബാങ്ക് എന്നിവയ്ക്കു പുറമേ പവര്‍ ഗ്രിഡ്, എല്‍ ആന്‍ഡ് ടി, ടൈറ്റന്‍, ആക്സിസ് ബാങ്ക്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, എന്‍ടിപിസി, അള്‍ട്ര ടെക് സിമെന്റ് എന്നീ ഓഹരികളെല്ലാം നേട്ടത്തിലാണ്.
എച്ച്സിഎല്‍ ടെക്നോളജീസ്, എസ്ബിഐ, ഇന്‍ഫോസിസ്, സണ്‍ ഫാര്‍മ, ബജാജ് ഫിന്‍സെര്‍വ് എന്നീ ഓഹരികളാണ് നഷ്ടം നേരിട്ടത്. ഏഷ്യന്‍ വിപണികളില്‍ സിയോള്‍, ടോക്കിയോ എന്നിവ നേട്ടത്തിലാണ്. എന്നാല്‍, ഷാങ്ഹായ്, ഹോങ്കോംഗ് വിപണികള്‍ നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്. ഇന്നലെ അമേരിക്കന്‍ വിപണി നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. സെന്‍സെക്സ് 549.62 പോയിന്റ് ഉയര്‍ന്ന് 58,960.60 ലും, നിഫ്റ്റി 175.15 പോയിന്റ് നേട്ടത്തോടെ 17,486.95 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. അന്താരാഷ്ട്ര വിപണിയില്‍ ബ്രെന്റ് ക്രൂഡോയില്‍ വില ബാരലിന് 0.59 ശതമാനം ഉയര്‍ന്ന് 90.50 ഡോളറായി. ഓഹരി വിപണി വിവരങ്ങള്‍ പ്രകാരം ഇന്നലെയും ഓഹരി വില്‍പ്പന തുടര്‍ന്ന വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍, 153.40 കോടി രൂപ വിലയുള്ള ഓഹരികളാണ് വിറ്റഴിച്ചത്.

ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ചീഫ് ഇന്‍വെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റ് വി കെ വിജയകുമാറിന്റെ അഭിപ്രായത്തില്‍, ' നിലവിലെ മുന്നേറ്റത്തിന് പിന്തുണ നല്‍കുന്നത് രണ്ട് ഘടകങ്ങളാണ.് ഒന്നാമത്തേത് മികച്ച പാദഫലങ്ങളുട അടിസ്ഥാനത്തില്‍ യുഎസ് മാതൃ വിപണിയില്‍ നിന്നുള്ള പിന്തുണ. രണ്ടാമത്തേത് വിദേശ നിക്ഷേപ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കലിനെ മറികടക്കുന്ന തരത്തിലുള്ള ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങളുടെ ഓഹരി വാങ്ങല്‍. വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ 1536 കോടി രൂപ വിലയുള്ള ഓഹരികള്‍ കഴിഞ്ഞ മൂന്നു ദിവസം കൊണ്ട് വിറ്റഴച്ചപ്പോള്‍ ആഭ്യന്തര നിക്ഷേപകര്‍ 5290 കോടി രൂപ വിലയുള്ള ഓഹരികളാണ് വാങ്ങിയത്. ഇത് ഹ്രസ്വകാലത്തേക്കുള്ള ഉത്തേജനം മാത്രമാണെങ്കിലും വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ക്കു മേലുള്ള ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങളുടെ ആധിപത്യമാണിത് സൂചിപ്പിക്കുന്നത്. മികച്ച രണ്ടാംപാദ ഫലങ്ങള്‍ ഐടി, ഫിനാന്‍ഷ്യല്‍ വിഭാഗങ്ങള്‍ക്ക് ഉണര്‍വ് നല്‍കുന്നുണ്ട്. ഉത്സവ കാലമാണ് മറ്റൊരു പോസിറ്റീവ് ഘടകം. എന്നിരുന്നാലും, ഉയര്‍ന്ന ആഗോള പണപ്പെരുപ്പവും, കേന്ദ്ര ബാങ്കുകളുടെ കര്‍ശന പണനയങ്ങളും ഈ മുന്നേറ്റത്തിന് പ്രതികൂലമായേക്കാം.'

Tags:    

Similar News