വിദേശ, ആഭ്യന്തര നിക്ഷേപകർ 'നേർക്ക് നേർ'; സെന്‍സെക്സ് 61,000 നു മുകളില്‍
മുംബൈ: ഏഷ്യന്‍ വിപണികളിലെ മുന്നേറ്റവും, വിദേശ നിക്ഷേപത്തിന്റെ തുടര്‍ച്ചയായ വരവും നാലാം ദിവസവും വിപണിക്ക് നേട്ടം നല്‍കി. സെന്‍സെക്സ് 378.3 പോയിന്റ് ഉയര്‍ന്ന് 61,124.89 ലും, നിഫ്റ്റി 118.5 പോയിന്റ് നേട്ടത്തോടെ 18,130.70 ലുമാണ് വ്യാപാരം ആരംഭിച്ചത്. ഡോ റെഡ്ഡീസ്, എന്‍ടിപിസി, പവര്‍ഗ്രിഡ്, എസ്ബിഐ, എച്ച്ഡിഎഫ്സി ബാങ്ക്, എച്ച്ഡിഎഫ്സി, ബജാജ് ഫിനാന്‍സ്, കൊട്ടക് മഹീന്ദ്ര ബാങ്ക് എന്നീ ഓഹരികളെല്ലാം നേട്ടത്തിലാണ്. ആക്സിസ് ബാങ്ക്, എല്‍ ആന്‍ഡ് ടി, ടാറ്റ സ്റ്റീല്‍ ഓഹരികള്‍ നഷ്ടത്തിലാണ്. ഏഷ്യന്‍ വിപണികളായ […]
മുംബൈ: ഏഷ്യന്‍ വിപണികളിലെ മുന്നേറ്റവും, വിദേശ നിക്ഷേപത്തിന്റെ തുടര്‍ച്ചയായ വരവും നാലാം ദിവസവും വിപണിക്ക് നേട്ടം നല്‍കി. സെന്‍സെക്സ് 378.3 പോയിന്റ് ഉയര്‍ന്ന് 61,124.89 ലും, നിഫ്റ്റി 118.5 പോയിന്റ് നേട്ടത്തോടെ 18,130.70 ലുമാണ് വ്യാപാരം ആരംഭിച്ചത്. ഡോ റെഡ്ഡീസ്, എന്‍ടിപിസി, പവര്‍ഗ്രിഡ്, എസ്ബിഐ, എച്ച്ഡിഎഫ്സി ബാങ്ക്, എച്ച്ഡിഎഫ്സി, ബജാജ് ഫിനാന്‍സ്, കൊട്ടക് മഹീന്ദ്ര ബാങ്ക് എന്നീ ഓഹരികളെല്ലാം നേട്ടത്തിലാണ്. ആക്സിസ് ബാങ്ക്, എല്‍ ആന്‍ഡ് ടി, ടാറ്റ സ്റ്റീല്‍ ഓഹരികള്‍ നഷ്ടത്തിലാണ്.
ഏഷ്യന്‍ വിപണികളായ സിയോള്‍, ടോക്കിയോ, ഷാങ്ഹായ്, ഹോങ്കോംഗ് എന്നിവയെല്ലാം നേട്ടത്തിലാണ് വ്യാപാരം നടത്തുന്നത്. ഇന്നലെ അമേരിക്കന്‍ വിപണി നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
സെന്‍സെക്സ് 786.74 പോയിന്റ് ഉയര്‍ന്ന് 60,746.59 ലും, നിഫ്റ്റി 225.40 പോയിന്റ് നേട്ടത്തോടെ 18,012.20 ലുമാണ് ഇന്നലെ വ്യാപാരം അവസാനിപ്പിച്ചത്. അന്താരാഷ്ട്ര വിപണിയില്‍ ബ്രെന്റ് ക്രൂഡോയില്‍ വില ബാരലിന് 0.98 ശതമാനം താഴ്ന്ന് 94.83 ഡോളറായി. വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ 4,178.61 കോടി രൂപ വിലയുള്ള ഓഹരികളാണ് ഇന്നലെ വാങ്ങിയത്.
ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ചീഫ് ഇന്‍വെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റി വി കെ വിജയകുമാര്‍ പറയുന്നു, 'വിപണിയിലെ രസകരമായ പ്രവണത വിദേശ നിക്ഷേപ സ്ഥാപനങ്ങളുടെയും, ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങളുടെയും റോളുകള്‍ വിപരീത ദിശയിലായി എന്നതാണ്. അടുത്ത ദിവസങ്ങളിലായി വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ ഓഹരി വാങ്ങുന്നവരായും, ആഭ്യന്തര നിക്ഷേപകര്‍ ഓഹരി വില്‍പ്പനക്കാരായും മാറി. ഇന്നലെ വിദേശ നിക്ഷേപകര്‍ 4178 കോടി രൂപയുടെ ഓഹരികള്‍ വാങ്ങിയത്, സമീപ മാസങ്ങളിലെ അവരുടെ ഏറ്റവും വലിയ നിക്ഷേപമാണ്. വിദേശ നിക്ഷേപകരുടെ റോളുകള്‍ വിപരീതമായതോടെ എച്ച്ഡിഎഫ്സി, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഓഹരികളില്‍ കൂടുതല്‍ പങ്കാളിത്തം വിദേശ നിക്ഷേപകര്‍ക്കായി, ഇത് ഷോര്‍ട്ട് കവറിംഗിനും കാരണമായി.
ഈ പ്രവണതയ്ക്ക് വിപണിയെ കൂടുതല്‍ ഉയര്‍ത്താന്‍ കഴിയും. മാരുതി, എല്‍ ആന്‍ഡ് ടി, ഭാരതി എയര്‍ടെല്‍ തുടങ്ങിയ ലാര്‍ജ് കാപ് കമ്പനികളുടെ മികച്ച രണ്ടാംപാദ ഫലങ്ങള്‍ ഈ മുന്നേറ്റത്തിന് അടിസ്ഥാന പിന്തുണ നല്‍കും. നിഫ്റ്റി അതിന്റെ എക്കാലത്തെയും ഉയര്‍ന്ന നിരക്കില്‍ നിന്ന് മൂന്ന് ശതമാനം മാത്രം അകലെയാണുള്ളത്, റെക്കോര്‍ഡ് ഉയര്‍ച്ചയിലേക്കുള്ള നീക്കം തള്ളിക്കളയാനാവില്ല. എന്നാല്‍ ആഭ്യന്തര നിക്ഷേപകര്‍ ഉയര്‍ന്ന തലങ്ങളില്‍ വില്‍ക്കാന്‍ സാധ്യതയുണ്ട്, കൂടാതെ പല റീട്ടെയില്‍ നിക്ഷേപകര്‍ക്ക് ലാഭം ബുക്ക് ചെയ്യാന്‍ പ്രേരണയുണ്ടായേക്കാം.
നവംബര്‍ ഒന്ന്, രണ്ട് തീയതികളില്‍ നടക്കുന്ന യോഗത്തിന് ശേഷമുള്ള ഫെഡിന്റെ തീരുമാനത്തിലേക്കാണ് ആഗോള വിപണികള്‍ ഉറ്റുനോക്കുന്നത്. വിപണി ഇതിനകം തന്നെ 75 ബേസിസ് പോയിന്റിന്റെ നിരക്കുയര്‍ത്തല്‍ അംഗീകരിച്ചു കഴിഞ്ഞു. എന്നാല്‍, ഫെഡ് നിരക്ക് വര്‍ധനയില്‍ എന്തെങ്കിലും കുറവ് കൊണ്ടു വന്നാല്‍, വിപണികള്‍ അതിനോട് പോസിറ്റീവായി തന്നെ
പ്രതികരിക്കും.'
