വരിക്കാരുടെ എണ്ണത്തിൽ കുതിപ്പുമായി ബിഎസ്എൻഎൽ. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ കണക്കുകൾ പ്രകാരം പൊതുമേഖലാ സ്ഥാപനമായ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡിന് (BSNL) 2025 മാർച്ചിൽ 49,177 പുതിയ ഉപയോക്താക്കളെ നേടാനായി. ഇതോടെ ബിഎസ്എൻഎല്ലിന്റെ ആകെ ഉപയോക്താക്കളുടെ എണ്ണം 9.10 കോടിയായി ഉയർന്നു.
രാജ്യത്തെ ഏറ്റവും വലിയ ടെലികോം സേവനദാതാവെന്ന സ്ഥാനം റിലയൻസ് ജിയോ നിലനിറുത്തിയിരിക്കുകയാണ്. മാർച്ചിൽ ജിയോയ്ക്ക് 21.74 ലക്ഷം പുതിയ ഉപഭോക്താക്കളെയാണ് ലഭിച്ചത്. ഇതോടെ കമ്പനിയുടെ ആകെ ഉപയോക്താക്കളുടെ എണ്ണം 49.97 കോടിയായി ഉയർന്നു. ജിയോയ്ക്ക് തൊട്ടുപിന്നിലായി വിപണിയിൽ രണ്ടാം സ്ഥാനത്തുള്ളത് ഭാരതി എയര്‍ടെല്ലാണ്. രാജ്യത്തെ രണ്ടാമത്തെ വലിയ ടെലികോം സേവനദാതാക്കളായ എയർടെൽ 12.50 ലക്ഷം പുതിയ ഉപയോക്താക്കളെ മാർച്ചിൽ നേടി.
ജിയോയും, എയർടെല്ലും ഇത്തരത്തിൽ നേട്ടമുണ്ടാക്കിയപ്പോൾ ഇന്ത്യയിലെ മറ്റൊരു പ്രമുഖ ടെലികോം സേവന ദാതാവായ വോഡഫോൺ ഐഡിയയ്ക്ക് ഉപയോക്താക്കളെ നഷ്ടപ്പെടുകയാണുണ്ടായത്.