മുന്നേറ്റം തുടർന്ന് ജിയോ; ഒരു മാസം കൊണ്ട് നേടിയത് 2.17 ദശലക്ഷം വരിക്കാർ

Update: 2025-05-12 14:11 GMT

വരിക്കാരുടെ എണ്ണത്തിൽ മുന്നേറ്റവുമായി റിലയന്‍സ് ജിയോ. മാര്‍ച്ച് മാസത്തില്‍ വരിക്കാരുടെ എണ്ണത്തില്‍ വലിയ വർദ്ധനവ് ആണ് ജിയോയ്ക്ക് ഉണ്ടായത്. 2.17 ദശലക്ഷം പുതിയ വരിക്കാരെയാണ് ജിയോ മാര്‍ച്ച് മാസത്തില്‍ ചേർത്തത്. പുതിയ വരിക്കാരുടെ എണ്ണത്തിന്റെ കാര്യത്തില്‍ 74 ശതമാനം വിപണി വിഹിതമാണ് ജിയോ സ്വന്തമാക്കിയത്.

പുതിയ വിഎല്‍ആര്‍ സബ്‌സ്‌ക്രൈബര്‍മാരുടെ എണ്ണത്തില്‍ 86 ശതമാനമാണ് ജിയോയുടെ വിപണി വിഹിതം. 5.03 മില്യണ്‍ വരിക്കാരെയാണ് ഈ വിഭാഗത്തില്‍ കൂട്ടിച്ചേര്‍ത്തത്. വിവിധ വിഭാഗങ്ങളിലായി എയര്‍ടെലിനെ അപേക്ഷിച്ച് രണ്ട് മടങ്ങ് കൂടുതലാണ് ജിയോയുടെ പുതിയ സബ്‌സ്‌ക്രൈബര്‍മാര്‍. വിഎല്‍ആര്‍ സബ്‌സ്‌ക്രൈബേഴ്‌സ്, വയര്‍ലെസ്, വയര്‍ലൈന്‍, 5ജി എയര്‍ഫൈബര്‍ തുടങ്ങിയ വിഭാഗങ്ങളെല്ലാം ഇതില്‍ ഉള്‍പ്പെടും.

Tags:    

Similar News