സെന്‍സെക്‌സ് 500 പോയിന്റിലേറെ ഉയര്‍ന്നു, നിഫ്റ്റി 15,800 ൽ

ആഗോള വിപണിയുടെ ചുവടു പിടിച്ച്  ഇന്ത്യന്‍ സൂചികകള്‍ തിങ്കളാഴ്ച്ചയും നേട്ടം തുടരുന്നു. ആദ്യഘട്ട വ്യാപാരത്തില്‍, ബിഎസ്ഇ സെന്‍സെക്‌സ് 530.52 പോയിന്റ് ഉയര്‍ന്ന് 53,254.50 ലും, എന്‍എസ്ഇ നിഫ്റ്റി 163.90 പോയിന്റ് ഉയര്‍ന്ന് 15,863.20 ലും എത്തിയിരുന്നു. രാവിലെ 11.15 ന്, സെന്‍സെക്‌സ് 571.98 പോയിന്റ് ഉയര്‍ന്ന് 53,299.96 ലും, നിഫ്റ്റി 175.20 പോയിന്റ് ഉയര്‍ന്ന് 15,874.45 ലുമാണ് വ്യാപാരം നടക്കുന്നത്. ടെക് മഹീന്ദ്ര, എച്ച്സിഎല്‍ ടെക്നോളജീസ്, വിപ്രോ, ഇന്‍ഫോസിസ്, ബജാജ് ഫിനാന്‍സ്, ലാര്‍സന്‍ ആന്‍ഡ് ടൂബ്രോ എന്നീ […]

Update: 2022-06-27 00:32 GMT

ആഗോള വിപണിയുടെ ചുവടു പിടിച്ച് ഇന്ത്യന്‍ സൂചികകള്‍ തിങ്കളാഴ്ച്ചയും നേട്ടം തുടരുന്നു. ആദ്യഘട്ട വ്യാപാരത്തില്‍, ബിഎസ്ഇ സെന്‍സെക്‌സ് 530.52 പോയിന്റ് ഉയര്‍ന്ന് 53,254.50 ലും, എന്‍എസ്ഇ നിഫ്റ്റി 163.90 പോയിന്റ് ഉയര്‍ന്ന് 15,863.20 ലും എത്തിയിരുന്നു.

രാവിലെ 11.15 ന്, സെന്‍സെക്‌സ് 571.98 പോയിന്റ് ഉയര്‍ന്ന് 53,299.96 ലും, നിഫ്റ്റി 175.20 പോയിന്റ് ഉയര്‍ന്ന് 15,874.45 ലുമാണ് വ്യാപാരം നടക്കുന്നത്.

ടെക് മഹീന്ദ്ര, എച്ച്സിഎല്‍ ടെക്നോളജീസ്, വിപ്രോ, ഇന്‍ഫോസിസ്, ബജാജ് ഫിനാന്‍സ്, ലാര്‍സന്‍ ആന്‍ഡ് ടൂബ്രോ എന്നീ കമ്പനികളാണ് ആദ്യഘട്ട വ്യാപാരത്തില്‍ മികച്ച നേട്ടമുണ്ടാക്കിയത്. ബിഎസ്ഇ യിലെ മിക്ക കമ്പനികളും നേട്ടത്തോടെയാണ് മുന്നേറുന്നത്. വിപണിയിലെ സൂചനകള്‍ വച്ച് ഐടി, മെറ്റല്‍ മേഖലയിലെ കമ്പനികളാണ് മുന്നേറിക്കൊണ്ടിരിക്കുന്നത്.

മറ്റ് ഏഷ്യന്‍ വിപണികളില്‍, സിയോള്‍, ടോക്കിയോ, ഷാങ്ഹായ്, ഹോങ്കോംഗ് എന്നിവ മിഡ് സെഷന്‍ ഡീലുകളില്‍ നേട്ടത്തോടെയാണ് വ്യാപാരം നടത്തുന്നത്. വെള്ളിയാഴ്ച വ്യാപാരം അവസാനിക്കുമ്പോള്‍ അമേരിക്കന്‍ വിപണികള്‍ വൻ നേട്ടത്തോടെയാണ് അവസാനിച്ചത്. "ആഗോള വിപണികള്‍ വളര്‍ച്ചാ ആശങ്കകള്‍ ഒഴിവാക്കുകയും, പണപ്പെരുപ്പ ഭീതിയെ അതിജീവിക്കുകയും ചെയ്തു എന്നത് ശുഭ വാര്‍ത്തയാണ്," മേത്ത ഇക്വിറ്റീസ് ലിമിറ്റഡ് വൈസ് പ്രസിഡന്റ് (റിസർച്ച്) പ്രശാന്ത് തപ്സെ പറഞ്ഞു.

വെള്ളിയാഴ്ച വ്യാപാരം അവസാനിക്കുമ്പോള്‍ സെന്‍സെക്സ് 462.26 പോയിന്റ്, അല്ലെങ്കില്‍ 0.88 ശതമാനം, ഉയര്‍ന്ന് 52,727.98 എന്ന നിലയിലായിരുന്നു. നിഫ്റ്റി 142.60 പോയിന്റ്, അല്ലെങ്കില്‍ 0.92 ശതമാനം, ഉയര്‍ന്ന് 15,699.25 ല്‍ എത്തി.

"യുഎസ്, യൂറോപ്യന്‍ സൂചികകള്‍ വെള്ളിയാഴ്ച നേട്ടത്തോടെ അവസാനിച്ചു. തിങ്കളാഴ്ച വ്യാപാരത്തുടക്കത്തില്‍ ഏഷ്യന്‍ വിപണികളും മുന്നേറ്റമാണ് നടത്തുന്നത്," ഹേം സെക്യൂരിറ്റീസ് പിഎംഎസ് ഹെഡ് മോഹിത് നിഗം വ്യക്തമാക്കി. അതേസമയം, ബ്രെന്റ് ക്രൂഡ് 0.20 ശതമാനം ഉയര്‍ന്ന് ബാരലിന് 113.35 ഡോളറിലെത്തി.

Tags:    

Similar News