1 Jan 2026 12:33 PM IST
Kerala Budget Date: സംസ്ഥാന ബജറ്റ് ജനുവരി 29 ന് ; കേരളത്തിൻ്റെ മികച്ച ഭാവിക്കായുള്ള ബജറ്റ് പ്രതീക്ഷിക്കാമെന്ന് ധനമന്ത്രി
MyFin Desk
Summary
Kerala Budget News : നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഇടക്കാല ബജറ്റ് ജനുവരി 29 ന് . ബജറ്റിൽ കേരളത്തിൻ്റെ ഭാവിക്ക് വേണ്ടിയുള്ള പ്രഖ്യാപനങ്ങൾ പ്രതീക്ഷിക്കാമെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ
നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സർക്കാരിൻ്റെ ഇടക്കാല ബജറ്റ് ജനുവരി 29 ന് . ധനന്ത്രി കെഎൻ ബാലഗോപാലിൻ്റെ ആറാമത്തെ ബജറ്റാണിത്. കേരളത്തിൻ്റെ നല്ല ഭാവിക്കു വേണ്ട ഒരു ബജറ്റ് പ്രതീക്ഷിക്കാമെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ മൈഫിൻ ടിവിക്ക് അനുവദിച്ച അഭിമുഖത്തിൽ സൂചിപ്പിച്ചിരുന്നു.
കേരളത്തിൻ്റെ പുതിയ തലമുറയ്ക്കും പഴയ തലമുറയ്ക്കും വേണ്ട പ്രഖ്യാപനങ്ങൾ ബജറ്റിൽ പ്രതീക്ഷിക്കാമെന്നും അദ്ദേഹം സൂചിപ്പിച്ചു. '' ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആയുർ ദൈർഘ്യം കിട്ടുന്ന സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം. വിദ്യാഭ്യാസത്തിലും മറ്റ് കാര്യത്തിലും മുന്നേറ്റം നേടിയ ചരിത്രം നമുക്കുണ്ട്. വാർദ്ധക്യത്തിലുള്ളവരുടെ എണ്ണം സംസ്ഥാനത്ത് കൂടുന്നുണ്ട്.
പുതുതലമുറയുടെ ജനസംഖ്യ കുറയുന്നു
അതേസമയം പുതുതലമുറയുടെ ജനസംഖ്യ കുറയുന്നു. നിരവധി പേർ വിദേശ രാജ്യങ്ങളിൽ പോയി ജോലി ചെയ്യുന്നു. ഇവർക്കും മറ്റ് സംസ്ഥാനങ്ങളിൽ ജോലി ചെയ്യുന്നവർക്കുമൊക്കെ കേരളത്തിൽ വന്ന് ജോലി ചെയ്യാൻ കഴിയുന്ന ഒരു സാഹചര്യമാണ് നമ്മൾ ആഗ്രഹിക്കുന്നത്. ഇതിനൊക്കെ വേണ്ട പ്രഖ്യാപനങ്ങൾ ബജറ്റിൽ പ്രതീക്ഷിക്കാം. ഇന്ത്യക്കും ലോകത്തിനും മാതൃകയായ ഒരു സംസ്ഥാനമാണ് നമ്മൾ എല്ലാം സ്വപ്നം കാണേണ്ടത്. സംസ്ഥാന സർക്കാരും അതുതന്നെയാണ് ആഗ്രഹിക്കുന്നത്. ഇതിനുവേണ്ട നടപടികൾ പ്രതീക്ഷിക്കാം'' ധനമന്ത്രി പറയുന്നു.
പഠിക്കാം & സമ്പാദിക്കാം
Home
