image

5 Feb 2024 9:42 AM GMT

kerala

സേവിംഗ് കം റിലീഫ്; മത്സ്യബന്ധന മേഖലയ്ക്കായി 227 കോടി

MyFin Desk

സേവിംഗ് കം റിലീഫ്; മത്സ്യബന്ധന മേഖലയ്ക്കായി 227 കോടി
X

Summary

  • മത്സ്യ ഫാമുകള്‍, നഴ്‌സറികള്‍, ഹാച്ചറികള്‍ എന്നീ പദ്ധതിക്കായി 18 കോടി രൂപയാണ് നീക്കി വെച്ചിട്ടുള്ളത്.
  • സേവിംഗ് -കം-റിലീഫ് പദ്ധതിക്കായി സംസ്ഥാന വിഹതമായി 22 കോടി രൂപയാണ് നീക്കിവെച്ചിട്ടുള്ളത്.


ഉള്‍ നാടന്‍ മത്സ്യ ബന്ധന മേഖലയ്ക്കായി ഏഴ് പദ്ധതികളിലായി മൊത്തം 80.91 കോടി രൂപ വകയിരുത്തി. ഇതില്‍ 67.50 കോടി രൂപ അക്വാകള്‍ച്ചര്‍ വികസനം പദ്ധതിക്കായാണ് നീക്കി വെച്ചത്. മത്സ്യ ഫാമുകള്‍, നഴ്‌സറികള്‍, ഹാച്ചറികള്‍ എന്നീ പദ്ധതിക്കായി 18 കോടി രൂപയാണ് നീക്കി വെച്ചിട്ടുള്ളത്.

മത്സ്യ ബന്ധന മേഖലയ്ക്കായി ബജറ്റില്‍ മൊത്തം നീക്കി വെച്ചിരിക്കുന്നത് 227.12 കോടി രൂപയാണ്. പട്രോളിംഗിനായി 20 ബോട്ടുകള്‍ വാടകയ്ക്ക് എടുക്കല്‍, മത്സ്യ വിഭവങ്ങളുടെ സംരക്ഷണം പരിപാലനം എന്നിവയ്ക്കായി 9 കോടി രൂപ. മത്സ്യത്തൊഴിലാളികള്‍ക്ക് തൊഴിലില്ലാത്ത മാസങ്ങളില്‍ ആശ്വാസം നല്‍കുന്ന പദ്ധതിയാണ് സേവിംഗ് -കം-റിലീഫ് പദ്ധതി. ഈ പദ്ധതിക്കായി സംസ്ഥാന വിഹതമായി 22 കോടി രൂപയാണ് നീക്കിവെച്ചിട്ടുള്ളത്. എന്നാല്‍, കേന്ദ്ര വിഹിതം ലഭിക്കാത്ത സാഹചര്യത്തില്‍ അതും സംസ്ഥാനം നല്‍കേണ്ട പ്രത്യേക സാഹചര്യമാണുള്ളത്.

അരൂര്‍-ചന്തിരൂര്‍ പ്രദേശത്തെ മത്സ്യ വ്യവസായ മേഖലയുടെ മികച്ച പ്രവര്‍ത്തനത്തിന് പൊതുവായ മലിനജല സംസ്‌കരണ ശാല ആരംഭിക്കും. ഈ കോമണ്‍ എഫ്‌ളുവന്റ് പ്ലാന്റിനായി 10 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.

കൂടുതൽ ബജറ്റ് വാർത്തകൾ