30 Jan 2026 3:17 PM IST
Budget 2026: വിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്ന 5 ഓഹരികള്‍; ടാര്‍ഗെറ്റും സ്റ്റോപ്പ് ലോസും ഇതാ!
Sruthi M M
Summary
Titan മുതൽ Coal India വരെ: ബജറ്റ് 2026-ൽ കുതിക്കാൻ സാധ്യതയുള്ള 5 ഓഹരികളും വിദഗ്ധ നിർദ്ദേശങ്ങളും
ഫെബ്രുവരി ഒന്നിന് രാജ്യം ഉറ്റുനോക്കുന്ന കേന്ദ്ര ബജറ്റ് 2026 ധനമന്ത്രി നിർമലാ സീതാരാമൻ അവതരിപ്പിക്കുമ്പോള്‍ ഏറ്റവുമധികം ചലനമുണ്ടാകുക ഇന്ത്യന്‍ ഓഹരി വിപണിയിലാണ്. ആഗോള വിപണിയിലെ അനിശ്ചിതത്വങ്ങള്‍ക്കിടയിലും, ബജറ്റിന് മുന്നോടിയായി പോര്‍ട്ട്ഫോളിയോയില്‍ ഉൾപ്പെടുത്തേണ്ട ഓഹരികള്‍ നിർദേശിക്കുകയാണ് അനലിസ്റ്റുകള്‍. ഈ അഞ്ച് സ്റ്റോക്കുകള്‍ വിപണിയിലെ വരുംദിനങ്ങളെ സ്വാധീനിച്ചേക്കാം. Union Budget 2026 and Nirmala Sitharaman
ജനുവരി മാസത്തില്‍ നിഫ്റ്റി 50 സൂചികയില്‍ ഉണ്ടായ 3.33 ശതമാനത്തിന്റെ ഇടിവ് വിപണിയില്‍ ഒരു ചെറിയ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. എന്നാല്‍, ഡിഫന്‍സ്, ഇന്‍ഫ്രാസ്ട്രക്ചര്‍, അഫോര്‍ഡബിള്‍ ഹൗസിംഗ് മേഖലകള്‍ക്ക് ബജറ്റില്‍ ലഭിക്കാനിടയുള്ള മുന്‍ഗണന വിപണിയെ വീണ്ടും സജീവമാക്കുമെന്നാണ് വിപണി വിദഗ്ധരുടെ വിലയിരുത്തല്‍.
ഡിഫൻസ് മുതൽ ഇൻഫ്രാസ്ട്രക്ചർ വരെ
SBI സെക്യൂരിറ്റീസിലെ ടെക്‌നിക്കല്‍ ആന്‍ഡ് ഡെറിവേറ്റീവ് റിസര്‍ച്ച് ഹെഡ് സുദീപ് ഷാ രണ്ട് ഓഹരികളിലാണ് വലിയ സാധ്യത കാണുന്നത്. പവര്‍ ഫിനാന്‍സ് കോര്‍പ്പറേഷന്‍ ആണ് ആദ്യത്തേത്. ബജറ്റിന് മുന്നോടിയായി പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിക്ഷേപകരുടെ താല്‍പ്പര്യം വര്‍ധിക്കാറുണ്ട്. ജനുവരിയിലെ തളര്‍ച്ചയ്ക്ക് ശേഷം ഒരു വമ്പന്‍ ബ്രേക്ക്-ഔട്ടിന് തയ്യാറെടുക്കുന്ന ഓഹരിയെന്നാണ് വോളിയത്തിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹം പറയുന്നത്. ലക്ഷ്യവില 420 രൂപയാണ്. 380 മുതല്‍ 385 വരെയുള്ള നിരക്കില്‍ ഇത് വാങ്ങാവുന്നതാണ്. 365 രൂപയില്‍ സ്റ്റോപ്പ് ലോസ് കരുതാന്‍ മറക്കരുതെന്നും അദ്ദേഹം പറയുന്നു.
- ലക്ഷ്യവില: 420 രൂപ
- വാങ്ങാവുന്ന നിരക്ക്: 380 - 385 രൂപ
- സ്റ്റോപ്പ് ലോസ്: 365 രൂപ
രണ്ടാമത്തേത് കോള്‍ ഇന്ത്യയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കോള്‍ ഇന്ത്യയില്‍ കാണുന്ന വന്‍ മുന്നേറ്റം അഗ്രസീവ് ആയ വാങ്ങലുകളെയാണ് സൂചിപ്പിക്കുന്നത്. RSI ഇന്‍ഡിക്കേറ്റര്‍ 52-ല്‍ നിന്ന് 69-ലേക്ക് കുതിച്ചത് ഓഹരിയുടെ കരുത്ത് വ്യക്തമാക്കുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. മികച്ച വോളിയത്തോടെ മുന്നേറുന്ന ഈ ഓഹരി ഹ്രസ്വകാലയളവില്‍ 500 രൂപ എന്ന ലക്ഷ്യത്തിലേക്ക് എത്താന്‍ സാധ്യതയുണ്ട്. 445-450 റേഞ്ചില്‍ ഈ ഓഹരി ആഡ് ചെയ്യാമെന്നാണ് ടെക്‌നിക്കല്‍ അനാലിസിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹം വ്യക്തമാക്കുന്നത്.
- ലക്ഷ്യവില: 500 രൂപ
- വാങ്ങാവുന്ന നിരക്ക്: 445 - 450 രൂപ
- സ്റ്റോപ്പ് ലോസ്: 430 രൂപ
ചോയിസ് ബ്രോക്കിങിന്റെ ശുപാര്‍ശകള്‍
ചോയ്സ് ബ്രോക്കിംഗിലെ അനലിസ്റ്റായ ഹിതേഷ് ടൈലര്‍ മൂന്ന് സ്റ്റോക്കുകളെയാണ് ശുപാര്‍ശ ചെയ്യുന്നത്. ലൈഫ്സ്‌റ്റൈല്‍ മേഖലയില്‍ നിന്നുള്ള ടൈറ്റന്‍ ആണ് പട്ടികയിലെ ആദ്യത്തേത്. ഓഹരിയുടെ ദീര്‍ഘകാല ട്രെന്‍ഡ് ഇപ്പോഴും ബുള്ളിഷ് ആണെന്നാണ് ഹിതേഷിന്റെ അഭിപ്രായം. ഇന്‍സ്റ്റിറ്റിയൂഷണല്‍ നിക്ഷേപകര്‍ സജീവമായി ഈ ഓഹരി വാങ്ങുന്നതിനാല്‍, ഏതെങ്കിലും തരത്തിലുള്ള താഴ്ചകള്‍ ഓഹരി വീണ്ടും ആഡ് ചെയ്യാനുള്ള അവസരമായി കാണണമെന്ന് അദ്ദേഹം പറയുന്നു.വിപണിയിലെ ഏറ്റക്കുറച്ചിലുകള്‍ക്കിടയിലും ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഈ സ്റ്റോക്ക് മികച്ച പ്രകടനം തുടരുന്നു. 3,975 രൂപ നിലവാരത്തില്‍ വ്യാപാരം നടത്തുന്ന ടൈറ്റന്റെ ടാര്‍ഗെറ്റ് വില 4,500 രൂപയാണ്. നിക്ഷേപകര്‍ക്ക് 3,850 രൂപ വരെ ഇത് അക്യുമുലേറ്റ് ചെയ്യാമെന്നാണ് അദ്ദേഹം പറയുന്നത്.
- ടാർഗെറ്റ് വില: 4,500 രൂപ
- വാങ്ങാവുന്ന നിരക്ക്: 3,850 - 3,975 രൂപ
- സ്റ്റോപ്പ് ലോസ്: 3,700 രൂപ
പ്രതിരോധ-കപ്പല്‍ നിര്‍മ്മാണ മേഖലയില്‍ ശ്രദ്ധേയമായ ഗാര്‍ഡന്‍ റീച്ച് ഷിപ്പ് ബില്‍ഡേഴ്‌സ് ആണ് അടുത്തത്. ബജറ്റിലെ പ്രതിരോധ വിഹിതം ഈ സ്റ്റോക്കിന് കരുത്താകും. നിലവില്‍ 2,518 രൂപയില്‍ നില്‍ക്കുന്ന ഓഹരി 2,900 രൂപ എന്ന ലക്ഷ്യവിലയിലേക്ക് കുതിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഡിഫന്‍സ് മേഖലയിലെ ഈ കരുത്തന്‍ ഫിബൊനാച്ചി റിട്രേസ്മെന്റ് ലെവലില്‍ ശക്തമായ സപ്പോര്‍ട്ട് കണ്ടെത്തിയിട്ടുണ്ടെന്ന് അദ്ദേഹം നിരീക്ഷിക്കുന്നു. ഇതിനര്‍ത്ഥം ഓഹരിയില്‍ പുതിയ വാങ്ങല്‍ താല്‍പ്പര്യം രൂപപ്പെടുന്നു എന്നാണ്.
- ലക്ഷ്യവില: 2,900 രൂപ
- നിലവിലെ വില: 2,518 രൂപ
- സ്റ്റോപ്പ് ലോസ്: 2,325 രൂപ
അവസാനമായി, സിമന്റ്-ടെക്‌സ്‌റ്റൈല്‍ രംഗത്തെ വമ്പന്മാരായ ഗ്രാസിം. ഇന്‍ഫ്രാസ്ട്രക്ചര്‍ വികസനത്തിന് ബജറ്റില്‍ ഊന്നല്‍ ലഭിക്കുന്നത് ഗ്രാസിമിന് അനുകൂലമാകും. 2,839 രൂപയില്‍ വ്യാപാരം തുടരുന്ന ഈ ഓഹരിക്ക് 3,225 രൂപയാണ് അനലിസ്റ്റുകള്‍ പ്രവചിക്കുന്ന ലക്ഷ്യവില. സ്റ്റോക്ക് നിലവില്‍ സൈഡ്വേസ് കണ്‍സോളിഡേഷനിലാണെങ്കിലും 50 വീക്ക് EMAക്ക് മുകളില്‍ തുടരുന്നത് ഇതിന്റെ പോസിറ്റീവ് ഘടനയെ കാണിക്കുന്നുവെന്ന് അദ്ദേഹം വിലയിരുത്തുന്നു.
- ലക്ഷ്യവില: 3,225 രൂപ
- നിലവിലെ വില: 2,839 രൂപ
- സ്റ്റോപ്പ് ലോസ്: 2,650 രൂപ
ബജറ്റിലെ ഓരോ പ്രഖ്യാപനവും ഈ ഓഹരികളുടെ ഗതി മാറ്റിയേക്കാം. അതിനാല്‍ അനലിസ്റ്റുകള്‍ നല്‍കിയിട്ടുള്ള ലക്ഷ്യവിലയും സ്റ്റോപ്പ് ലോസും കൃത്യമായി പാലിക്കുക. ഫെബ്രുവരി ഒന്നിന് ഞായറാഴ്ചയാണെങ്കിലും വിപണിയിലെ പ്രത്യേക ട്രേഡിംഗ് സെഷനുകള്‍ ശ്രദ്ധിക്കണം.
(ഡിസ്ക്ലെയിംർ: നിക്ഷേപത്തിന് മുന്‍പ് സ്വന്തം നിലയില്‍ പഠനം നടത്തുകയോ സാമ്പത്തിക ഉപദേഷ്ടാവുമായി ചര്‍ച്ച ചെയ്യുകയോ ചെയ്യുക).
Get ahead of the Union Budget 2026! Analysts recommend 5 top stocks including Titan and Coal India. Check buying levels, target prices, and stop loss for Feb 1.
പഠിക്കാം & സമ്പാദിക്കാം
Home
