30 Dec 2025 2:57 PM IST
Canopy Digital Platform ;കാപ്പി കര്‍ഷകര്‍ക്കായി ഒരു വയനാടന്‍ സംരംഭം - കനോപ്പി
MyFin Desk
Summary
കാപ്പി കര്‍ഷകര്‍ക്കായി ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുമായി ഡീപ്-ടെക് സ്റ്റാര്‍ട്ടപ്പ് ന്യൂബയോം ലാബ്സ്. കനോപ്പി എന്ന കാപ്പി വിള ഇന്റലിജന്‍സ് പ്ലാറ്റ്ഫോമാണ് സജ്ജമാക്കിയിരിക്കുന്നത്.
പ്രതിവര്‍ഷം 2999 രൂപ പ്രീമിയത്തില്‍ കാപ്പി കൃഷിയുടെ സമഗ്ര വിവരങ്ങള്‍ ഉള്‍പ്പെടുന്ന ഡിജിറ്റൽ പ്ലാറ്റ്‌ഫോം. ആതാണ് കനോപ്പി. വയനാട് ആസ്ഥാനമായുള്ള ഡീപ്-ടെക് സ്റ്റാര്‍ട്ടപ്പായ ന്യൂബയോം ലാബ്സ് ആണ് കനോപ്പി രൂപകല്‍പ്പന ചെയ്തത്. കാപ്പി കര്‍ഷകര്‍ക്കും വ്യവസായ പങ്കാളികള്‍ക്കും വിളകളുടെ ആരോഗ്യത്തിന്റെയും ഉല്‍പ്പാദനക്ഷമതയുടെയും സൂക്ഷ്മ വിവരങ്ങൾ എളുപ്പത്തിൽ ലഭിക്കും.
എല്ലാം ഡിജിറ്റൽ ,എല്ലാം വിരൽ തുമ്പിൽ
കാപ്പിയുടെ കാർഷിക ശൃംഖല ഡിജിറ്റൈസ് ചെയ്യുന്നതിനും കാലാവസ്ഥാ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനും ഉപഗ്രഹ ഇമേജറി, കൃത്രിമ ബുദ്ധി, ഹൈപ്പര്‍ലോക്കല്‍ ഡാറ്റ തുടങ്ങിയ സാങ്കേതികവിദ്യകള്‍ കനോപ്പി ഉപയോഗപ്പെടുത്തുന്നുണ്ട്. എല്ലാ കര്‍ഷകര്‍ക്കും സാങ്കേതികവിദ്യ ഉപയോഗിക്കാനാകുമെന്ന് കനോപ്പി ഉറപ്പു നൽകുന്നു.
കയറ്റുമതി മെച്ചപ്പെടുത്താം
കര്‍ഷക-ഉല്‍പ്പാദക സംഘടനകള്‍ക്കും സഹകരണ സ്ഥാപനങ്ങള്‍ക്കും വിളകളുടെ തത്സമയ ദൃശ്യം കനോപ്പി വാഗ്ദാനം ചെയ്യുന്നു. ആഗോള വിപണികളില്‍, പ്രത്യേകിച്ച് യൂറോപ്പില്‍ സ്ഥിരതയും ഉത്ഭവ മാനദണ്ഡങ്ങളും കര്‍ശനമാക്കുന്നത് ഇന്ത്യന്‍ കാപ്പി കയറ്റുമതിക്ക് പുതിയ വെല്ലുവിളികള്‍ സൃഷ്ടിക്കുന്നുണ്ട്. കനോപ്പി ഈ പ്രതിസന്ധികളെ മറികടക്കാന്‍ സഹായിക്കുമെന്നാണ് കണക്കാക്കുന്നത്. കാപ്പിയുടെ ഉത്പാദനം ഉറപ്പാക്കുന്നതിനൊപ്പം, ചെറുകിട കര്‍ഷകര്‍ക്കുള്ള അപകടസാധ്യത കുറയ്ക്കുക എന്നതാണ് ലക്ഷ്യമെന്ന് ന്യൂബയോം ലാബ്സിന്റെ സിഇഒയും സ്ഥാപകനുമായ സൂരജ് കെ ബാബു പറഞ്ഞു.
ബെംഗളൂരുവിലെ സെന്‍ട്രല്‍ കോഫി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്-സിഇഡിയിലെ അടല്‍ ഇന്‍കുബേഷന്‍ സെന്ററിലാണ് ന്യൂബയോം ലാബ്സ് ഇന്‍കുബേറ്റ് ചെയ്തിരിക്കുന്നത്. കൂടാതെ സ്റ്റാര്‍ട്ടപ്പ്‌സ് ഇന്ത്യ, വാധ്വാനി ഫൗണ്ടേഷന്‍, കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ എന്നിവയുടെ പിന്തുണയും ഉണ്ട്. അടുത്തിടെ നടന്ന സെന്‍ട്രല്‍ കോഫി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ശതാബ്ദി ആഘോഷങ്ങളില്‍ കോഫി ബോര്‍ഡ് ചെയര്‍മാന്‍ എം ജെ ദിനേശും കോഫി ബോര്‍ഡ് സിഇഒയും സെക്രട്ടറിയുമായ എം കുര്‍മ റാവുവും ചേര്‍ന്ന് കനോപ്പി പുറത്തിറക്കിയിരിക്കുന്നത്.
പഠിക്കാം & സമ്പാദിക്കാം
Home
