29 Dec 2025 1:02 PM IST
Paddy News ; മുണ്ടകന്‍ കൃഷി അവതാളത്തില്‍; വെള്ളമില്ലാതെ കര്‍ഷകര്‍ എന്ത് ചെയ്യും
MyFin Desk
Summary
സംസ്ഥാനത്തെ മുണ്ടകന്‍ പാടശേഖരങ്ങളില്‍ വെള്ളം വറ്റുന്നതില്‍ ആശങ്കയിലാണ് കര്‍ഷകര്‍. മഴയുടെ അഭാവം നെല്‍ച്ചെടികളുടെ വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കുമെന്നാണ് കര്‍ഷകരുടെ പരാതി.
മഴയെ ആശ്രയിച്ച് കൃഷിചെയ്യുന്ന മുണ്ടകന്‍ പാടശേഖരങ്ങളില്‍ വെള്ളം വറ്റുന്നതിന്റെ ആശങ്കയിലാണ് കര്‍ഷകര്‍. വെള്ളത്തിന്റെ അഭാവം നെല്‍ച്ചെടികളുടെ വളര്‍ച്ചയെ ബാധിക്കുകയും വിളനഷ്ടത്തിലേക്ക് നയിക്കുകയും ചെയ്യും. ഇത് കര്‍ഷകരെ വലിയ സാമ്പത്തികനഷ്ടത്തിലേക്ക് തള്ളിവിടും. സംസ്ഥാനത്ത് ഒക്ടോബര്‍ ഒന്നുമുതല്‍ ഡിസംബര്‍ വരെ 486.5 മില്ലീമീറ്റര്‍ മഴയാണ് ലഭിക്കേണ്ടിയിരുന്നത്. ഇതുവരെ 388.3 മില്ലീമീറ്റര്‍ മഴയാണ് പെയ്തിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ട്.
നിരാശ ഫലം
കാലാവസ്ഥാശാസ്ത്രവിഭാഗത്തിന്റെ കണക്കുകള്‍ പ്രകാരം മഴ ലഭ്യതയില്‍ 20 ശതമാനത്തിന്റെ കുറവാണ് ഉണ്ടായിരിക്കുന്നത്. പാലക്കാട്, തൃശ്ശൂര്‍, വയനാട്, മലപ്പുറം, കോഴിക്കോട്, കൊല്ലം, ഇടുക്കി, കണ്ണൂര്‍ ജില്ലകളിലായി 24 മില്ലീമീറ്റര്‍ മഴയുടെ കുറവുണ്ട്. നവംബറില്‍ കനത്ത മഴ എവിടെയും ലഭിച്ചിട്ടില്ല. ഉയര്‍ന്ന പകല്‍ താപനില മൂലം പാടശേഖരങ്ങളില്‍ നിലവിലുള്ള വെള്ളം വേഗത്തില്‍ വലിയുകയാണ്.
ജലസേചനസൗകര്യങ്ങള്‍ കുറഞ്ഞ പാടശേഖരങ്ങളിലെ നെല്‍കൃഷിക്കു തുലാവര്‍ഷമാണ് ആശ്രയം.എന്നാല്‍ ഈ വര്‍ഷം തുലാം മഴ കുറവാണ്. കുളങ്ങള്‍, കിണറുകള്‍ എന്നിവിടങ്ങളില്‍നിന്നും പാടശേഖരങ്ങളിലേക്കുള്ള വെള്ളം മോട്ടോര്‍ ഉപയോഗിച്ച് പമ്പുചെയ്ത് പാടശേഖരങ്ങളിലേക്ക് എത്തിച്ചാണ് താത്കാലിക പരിഹാരം കാണുന്നത്. ക നെല്‍ച്ചെടികള്‍ കതിരിടുന്ന സമയത്ത് വെള്ളവും ഈര്‍പ്പവുമില്ലെങ്കില്‍ കതിര്‍ പുറത്തുവരാതിരിക്കുകയും മണികള്‍ക്ക് കനം കുറയുകയും ചെയ്യും. ചൂട് കൂടുന്നതോടെ പാടശേഖരങ്ങളിലെ നെല്‍ച്ചെടികള്‍ക്ക് കരിച്ചിലുമുണ്ടാകും.
പഠിക്കാം & സമ്പാദിക്കാം
Home
