image

30 Dec 2025 2:30 PM IST

Agriculture and Allied Industries

Rice procurement ;കഷ്ടകാലം വിട്ടൊഴിയാതെ നെല്ലുകര്‍ഷകര്‍ ; സംഭരണം പോലും പെരുവഴിയില്‍

MyFin Desk

rice procurement in kerala
X

Summary

നെല്ലു സംഭരണത്തില്‍ സംസ്ഥാന സര്‍ക്കാരിനോട് ഇടഞ്ഞ് കര്‍ഷകര്‍. നെല്ല് വിറ്റഴിക്കുന്നത് പൊതുവിപണിയില്‍. കനത്ത നഷ്ടത്തില്‍ നട്ടം തിരിഞ്ഞ് കര്‍ഷകര്‍.


സംസ്ഥാനത്തെ ഒന്നാംവിള നെല്ലുസംഭരണത്തില്‍ സര്‍ക്കാരിനെയും സപ്ലൈകോയെയും കൈവിട്ട് കര്‍ഷകര്‍. ഇത്തവണയും കര്‍ഷകര്‍ പൊതുവിപണിയില്‍ നെല്ല് വിറ്റഴിച്ചിരിക്കുകയാണ്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് അരി സംഭരത്തില്‍ 70,070 ടണ്ണിന്റെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

പുതുക്കിയ വിലയായ 30 രൂപ നിരക്കിലാണ് ഇത്തവണ സപ്ലൈകോയുടെ സംഭരണം. എന്നാല്‍, പൊതുവിപണിയില്‍ ഇതില്‍നിന്ന് ആറുരൂപയോളം കുറച്ചാണ് നെല്ലെടുക്കുന്നത്. തുക പൂര്‍ണ്ണമായും നല്‍കാതെ മില്ലുടമകളടക്കം കബളിപ്പിക്കുന്നതായും കര്‍ഷകരുടെ പരാതിയുയര്‍ന്നിട്ടുണ്ട്. സപ്ലൈകോയുടെ ഗുണനിലവാര നിബന്ധനകളോളം കര്‍ശനമായിരുന്നുമില്ല സ്വകാര്യമില്ലുടമകളുടെ സംഭരണമെന്നതും കര്‍ഷകരെ മാറിച്ചിന്തിക്കാന്‍ പ്രേരിപ്പിച്ചിരിക്കുകയാണ്.

നിർദേശങ്ങൾ എല്ലാം കാറ്റിൽ പാറി

സംഭരിച്ച് 48 മണിക്കൂറിനകം നെല്ലിന്റെ വിലനല്‍കണമെന്നാണ് നെല്‍ക്കൃഷി മേഖലയിലെ പ്രശ്‌നങ്ങള്‍ പഠിച്ച കേന്ദ്രസംഘം ശുപാര്‍ശ ചെയ്യുന്നത്. കഴിഞ്ഞ ഒന്നാംവിളക്കാലത്ത് സംഭരിച്ച നെല്ലിന്റെ വില സര്‍ക്കാരില്‍നിന്ന് കിട്ടാന്‍ ആറുമാസംവരെയെടുത്തിരുന്നു. ഇത്തവണ ഒരുമാസത്തിനകം വില ലഭിക്കുന്നുണ്ട്. 33,033 കര്‍ഷകരില്‍നിന്നാണ് ഇത്തവണ നെല്ലുസംഭരിച്ചത്. ഇവരില്‍ 9955 കര്‍ഷകര്‍ക്ക് 88.61 കോടി രൂപ വിലയായി നല്‍കി.

സംഭരിക്കുന്ന നെല്ലിന്റെ അളവുകുറഞ്ഞതും കര്‍ഷകര്‍ക്ക് വിലയായി നല്‍കേണ്ട തുകയിലുണ്ടായ കുറവ് സപ്ലൈകോയുടെ ബാധ്യതകുറച്ചതുമാണ് ഇത്തവണ നെല്ലുവില കാലതാമസമില്ലാതെ അനുവദിക്കാന്‍ സഹായിച്ചത്.