30 Dec 2025 12:53 PM IST
Agri News ;പശ്ചിമ ബംഗാളിന്റെ രോദനം; ദുരിതം തീരാതെ ഉരുളക്കിഴഞ്ഞ് കര്‍ഷകര്‍
MyFin Desk
Summary
പശ്ചിമ ബംഗാളില്‍ ഉരുളക്കിഴഞ്ഞ് വിലയില്‍ കുത്തനെ ഇടിവ്. കര്‍ഷകര്‍ക്കും വ്യാപാരികള്‍ക്കും കനത്ത സാമ്പത്തിക നഷ്ടം. അന്തര്‍ സംസ്ഥാന വിലയും താഴേയ്ക്ക്.
പശ്ചിമ ബംഗാളിലെ ഉരുളക്കിഴങ്ങ് കര്‍ഷകര്‍ ദുരിതത്തിലാണ്. നഷ്ടങ്ങള്‍ മാത്രം മുന്നില്‍ കണ്ടാണ് അവര്‍ ഉരുളക്കിഴഞ്ഞ് വിറ്റഴിക്കുന്നത്. മൊത്ത വിലയില്‍ ഏകദേശം 50 ശതമാനത്തിന്റെ ഇടിവാണ് ഉണ്ടായിരിക്കുന്നത്. ഇത് കര്‍ഷകര്‍ക്കൊപ്പം വ്യാപാരികള്‍ക്കും കനത്ത നഷ്ടത്തിന് കാരണായിട്ടുണ്ട്.
കര്‍ഷകരും വ്യാപാരികളും അന്തര്‍സംസ്ഥാന വ്യാപാരത്തില്‍ വന്‍ ഇടിവ് കണ്ടതിനെത്തുടര്‍ന്ന് മാര്‍ക്കറ്റ് വിലയേക്കാള്‍ താഴ്ന്നാണ് ഉരുളക്കിഴങ്ങ് വില്‍പ്പന നടത്തുന്നത്. ഇത് കാരണം പശ്ചിമ ബംഗാളില്‍ മൊത്തവില ഇടിയുകയായിരുന്നു.
രാജ്യത്ത് ഉരുളക്കിഴങ്ങ് ഏറ്റവും കൂടുതല്‍ ഉല്‍പ്പാദിപ്പിക്കുന്ന രണ്ടാമത്തെ സംസ്ഥാനമാണ് പശ്ചിമ ബംഗാള്‍. ഉത്തര്‍ പ്രദേശാണ് മുന്നിലുള്ളത്. എന്നാല്‍ ഈ സംസ്ഥാനവും നഷ്ടത്തിലാണ്. മാത്രമല്ല അന്തര്‍ സംസ്ഥാന വിപണികള്‍ പിടിച്ചെടുക്കാന്‍ ഉത്തര്‍ പ്രദേശ് കാര്യമായ ശ്രമം നടത്തി വരുന്നുണ്ട്. പശ്ചിമ ബംഗാള്‍, ഒഡീഷ, ജാര്‍ഖണ്ഡ്, ബീഹാര്‍ തുടങ്ങിയവയാണ് പ്രധാന ഉരുളക്കിഴങ്ങ് വിപണികള്‍.
ഡിമാൻഡിൽ കുറവ്
അടുത്ത വര്‍ഷം ജനുവരി വരെയെങ്കിലും കോള്‍ഡ് സ്റ്റോറേജുകളില്‍ ഉരുളക്കിഴങ്ങ് സംഭരിക്കാൻ സാധ്യതയുണ്ട്. കോള്‍ഡ് സ്റ്റോറേജുകള്‍ ഇപ്പോൾ സംഭരണ ശേഷിയ്ക്കും താഴെയാണ് പ്രവര്‍ത്തിപ്പിക്കുന്നത്. വിലയിടിവ് മൂലം നഷ്ടം നേരിടുന്ന സംസ്ഥാനത്തെ കര്‍ഷകരെയും വ്യാപാരികളെയും പിന്തുണയ്ക്കുമെന്ന് പശ്ചിമ ബംഗാള്‍ കോള്‍ഡ് സ്റ്റോറേജ് അസോസിയേഷന്‍ പ്രസിഡന്റ് സുനില്‍ കുമാര്‍ റാണ പറയുന്നു.
ഒഡീഷ, ജാര്‍ഖണ്ഡ്, ബീഹാര്‍, തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നും ഡിമാന്റില്‍ കുറവ് വന്നിട്ടുണ്ട്. മാത്രമല്ല ഒരിടവരെ അന്തര്‍ സംസ്ഥാനങ്ങളിലേക്കുള്ള ഉരുളക്കിഴങ്ങ് നിരോധനം പശ്ചിമ ബംഗാള്‍ നിര്‍ത്തലാക്കിയിരുന്നു. വ്യാപകമായ കര്‍ഷക പ്രക്ഷോഭത്തെ തുടര്‍ന്നാണ് ഇത് പിന്‍വലിച്ചത്.
പഠിക്കാം & സമ്പാദിക്കാം
Home
