image

29 May 2023 9:06 AM GMT

Automobile

പ്രൈം പ്ലസുമായി ഒല; പരീക്ഷണം ഓട്ടം ബെംഗളുരുവില്‍

MyFin Desk

ola prime plus
X

Summary

  • സര്‍വീസില്‍ കസ്റ്റമറിന് ക്യാന്‍സലേഷന്‍ സൗകര്യം ലഭ്യമായിരിക്കില്ല
  • ബെംഗളുരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് ഒല
  • പ്രീമിയം സര്‍വീസ് ആരംഭിക്കുന്ന വിവരം ഒല കമ്പനി സിഇഒ ഭവീഷ് അഗര്‍വാള്‍ മെയ് 28-ന് ട്വീറ്റിലൂടെയാണ് അറിയിച്ചത്


ബെംഗളുരുവിലെ തിരഞ്ഞെടുത്ത യാത്രക്കാര്‍ക്കായി ഒല പ്രത്യേക സര്‍വീസ് ആരംഭിച്ചിരിക്കുകയാണ്. പ്രൈം പ്ലസ് എന്നാണു പുതിയ സര്‍വീസിന്റെ പേര്. മികച്ച ഡ്രൈവര്‍മാര്‍, മികച്ച കാറുകള്‍ എന്നിവയായിരിക്കും സര്‍വീസിന്റെ ആകര്‍ഷണം.

ഈ സര്‍വീസില്‍ കസ്റ്റമറിന് ക്യാന്‍സലേഷന്‍ സൗകര്യം ലഭ്യമായിരിക്കില്ല. എന്നാല്‍ സര്‍വീസില്‍ ഒരിക്കല്‍ പോലും കസ്റ്റമറിന് യാതൊരുവിധ തടസ്സങ്ങള്‍ നേരിടേണ്ടി വരില്ലെന്നാണു കമ്പനി ഉറപ്പ് പറയുന്നത്.

പ്രീമിയം സര്‍വീസ് ആരംഭിക്കുന്ന വിവരം ഒല കമ്പനി സിഇഒ ഭവീഷ് അഗര്‍വാള്‍ മെയ് 28-ന് ട്വീറ്റിലൂടെയാണ് അറിയിച്ചത്.

ബെംഗളുരുവിലെ ഇമാദിഹള്ളിയിലെ ഗ്രീന്‍ സിറ്റി സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്നും ഈ പ്രീമിയം സര്‍വീസ് ബുക്ക് ചെയ്തതിനു ശേഷം 12 മെയ്ന്‍ റോഡിലെ അരാക്കു കോഫി വരെ സഞ്ചരിച്ചതിന്റെ വിവരങ്ങളടങ്ങിയ സ്‌ക്രീന്‍ഷോട്ടും അദ്ദേഹം ട്വീറ്റില്‍ പങ്കുവച്ചു.

പ്രീമിയം സര്‍വീസ് കുറ്റമറ്റതായിരിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഈ സര്‍വീസില്‍ പുതിയ ഡ്രൈവര്‍മാരോ, പുതിയ കാറുകളോ ആയിരിക്കില്ല. നിലവിലുള്ള ഡ്രൈവര്‍മാരും നിലവിലുള്ള ഫ്‌ളീറ്റും മാത്രമായിരിക്കും ഉപയോഗിക്കുന്നത്. നാല് പേര്‍ക്ക് യാത്ര ചെയ്യാന്‍ സാധിക്കുന്ന മിനി, ഓട്ടോ, ബൈക്ക് ഉള്‍പ്പെടുന്നതാണ് ഒലയുടെ ഫ്‌ളീറ്റ്.

അതേസമയം പ്രീമിയം പ്ലസ് സേവനത്തിന് ക്ലയന്റുകളില്‍ നിന്ന് അധിക നിരക്ക് ഈടാക്കുമെന്നോ അതോ

സൊമാറ്റോ പ്രോ പോലെ അംഗത്വ സേവനമാണോ (membership service) എന്നത് ഒല വ്യക്തമാക്കിയിട്ടില്ല. സാധാരണ യൂസര്‍മാരെ അപേക്ഷിച്ച് ഓണ്‍ലൈന്‍ ഭക്ഷ്യവിതരണ കമ്പനിയായ സൊമാറ്റോ പ്രോ മെമ്പര്‍ഷിപ്പുള്ളവര്‍ക്ക് കമ്പനി അധിക കിഴിവുകള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.

ഒല നിലവില്‍ മിനി, ഓട്ടോ, ബൈക്ക് സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. കൂടാതെ ഉപയോക്താക്കള്‍ക്ക് ഒല ആപ്പ് ഉപയോഗിച്ച് പ്രൈം സെഡാന്‍, പ്രൈം എസ്യുവി എന്നിവ ബുക്ക് ചെയ്യാം

ഈ വര്‍ഷം അവസാനത്തോടെ ഐപിഒയ്ക്ക് തയാറെടുക്കുകയാണ് ഒല ഇലക്ട്രിക്. ഇതിനായി കമ്പനി ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കിംഗ് സ്ഥാപനമായ ഗോള്‍ഡ്മാന്‍ സാച്‌സിനെയും കൊട്ടക് മഹീന്ദ്രയെയും നിയോഗിച്ചിരിക്കുകയാണ്. ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യുന്ന ആദ്യ ഇന്ത്യന്‍ വൈദ്യുത വാഹന നിര്‍മാതാക്കളെന്ന അപൂര്‍വതയും അതിലൂടെ ഒല ഇലക്ട്രിക് സ്വന്തമാക്കും.

ബെംഗളുരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് ഒല.