image

4 Nov 2023 6:48 AM GMT

Pharma

ഒടിസി മരുന്നുകളുടെ വിൽപ്പന കൂടുതൽ ഉദാരമാക്കാൻ നീക്കം

MyFin Desk

A move to further liberalize the sale of OTC drugs
X

Summary

  • ഒടിസി വിപണി ഏകദേശം 6.5 ബില്യൺ ഡോളറാണ് കണക്കാക്കിയിരിക്കുന്നു
  • ഒടിസി മാർക്കറ്റ് ഒരു പ്രധാന ബിസിനസ്സ് അവസരമാണ്
  • ഡോക്ടർമാരുടെ ചുമതല കുറക്കുന്നു


ഡോക്ടർമാരുടെ കുറിപ്പടികള്‍ ഇല്ലാതെ നിയമപരമായി വില്ക്കാൻ സാധിക്കുന്ന മരുന്നുകളുടെ (ഓവർ-ദി-കൌണ്ടർ (ഒടിസി)) മാർഗ്ഗനിർദ്ദേശങ്ങൾ കേന്ദ്രം ചർച്ച ചെയ്യും.

ഇത് ഡോക്ടർമാരുടെ ചുമതല കുറക്കുമെന്നും മരുന്നിൻ്റെ ലഭ്യത വർദ്ധിപ്പിക്കുമെന്നും ഫാർമ അസോസിയേഷനുകൾ അവകാശപ്പെടുന്നു.

ഒടിസി മാർക്കറ്റ് ഒരു പ്രധാന ബിസിനസ്സ് അവസരമാണ് വാഗ്ദാനം ചെയ്യുന്നത്. എന്നാൽ അതിന് സുതാര്യവും വ്യക്തവുമായ നിയന്ത്രണങ്ങൾ ആവശ്യമാണ്.

ഇന്ത്യൻ ഒടിസി വിപണി ഏകദേശം 6.5 ബില്യൺ ഡോളറാണ് കണക്കാക്കിയിരിക്കുന്നത്.ഇത് ബിസിനസിന് വലിയ അവസരമാണ്.എന്നാൽ ഇതിന് ഉപഭോക്തൃ കേന്ദ്രീകൃത സമീപനവും ആവശ്യമാണ്.സുതാര്യവും വ്യക്തവുമായ ഒരു നിയന്ത്രണം നിർമ്മാതാക്കളെ എളുപ്പമാക്കുകയും രോഗികള്‍ക്ക് വ്യക്തമായ വിവരങ്ങൾ ലഭ്യമാകുകയും ചെയ്യും എന്ന് സൺ ഫാർമ സീനിയർ വൈസ് പ്രസിഡന്റ് അസാദർ ഖാൻ പറഞ്ഞു.

ഒ‌ടി‌സികൾ പ്രധാനമായും ഔഷധ ഉൽപ്പന്നങ്ങളായി കണക്കാക്കപ്പെടുന്നുവെന്നും അതിനാൽ ഉപഭോക്താക്കൾ ദൈനംദിന ജീവിതത്തിൽ അവ ഉപയോഗിക്കുന്നതിന് കൂടുതൽ ബോധ്യപ്പെടുത്തേണ്ടതുണ്ട്.ഒആർഎസ് പോലുള്ള ഒടിസി ഉൽപ്പന്നങ്ങൾ, നിർജ്ജലീകരണം, വയറിളക്കം എന്നിവയ്‌ക്ക് മാത്രം ആവശ്യമുള്ള മരുന്നായി കാണുന്നു, എന്നാൽ പഞ്ചസാര ചേർത്ത എനർജി ഡ്രിങ്കുകൾക്ക് പകരം ഇത് ഉപയോഗിക്കാം.അതിനാൽ, ഉത്തരവാദിത്തമുള്ള മാർക്കറ്റിംഗ് രീതികൾ ആവശ്യമാണെന്നും മാർഗ്ഗനിർദ്ദേശങ്ങൾ അതിന് സഹായിക്കുമെന്നും സിപ്ല ഹെൽത്ത് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ശിവം പുരി ചൂണ്ടിക്കാട്ടി.

ഒടിസി മരുന്നുകളുടെ നിയന്ത്രണങ്ങൾ എല്ലാ പങ്കാളികളും അംഗീകരിച്ചിട്ടുണ്ടെന്ന്സെൻട്രൽ ഡ്രഗ്‌സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷനിലെ ജോയിന്റ് ഡ്രഗ് കൺട്രോളർ എ കെ പ്രധാൻ പറഞ്ഞു.

“ഇത് ഞങ്ങളുടെ മീറ്റിംഗുകളിൽ നിരന്തരമായ ചർച്ചകൾക്ക് വിധേയമാണ്. ഇത്തരം നിയന്ത്രണങ്ങൾ ഒടിസി മരുന്നുകളുടെ പരസ്യം, ലേബലിംഗ്, വിപണനം എന്നിവയിലും ശ്രദ്ധിക്കേണ്ടതുണ്ട്,” ഡൽഹിയിൽ പിഎച്ച്ഡി ചേമ്പേഴ്‌സ് ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി ആൻഡ് ഓർഗനൈസേഷൻ ഓഫ് ഫാർമസ്യൂട്ടിക്കൽ പ്രൊഡ്യൂസേഴ്‌സ് ഓഫ് ഇന്ത്യ നടത്തിയ ഒരു പരിപാടിയിൽ പ്രധാൻ പറഞ്ഞു.

ഒടിസി മരുന്നുകളുടെ മാർഗ്ഗനിർദ്ദേശങ്ങൾ പ്രാബല്യത്തിൽ കൊണ്ടുവരാൻ ശ്രമിക്കണമെന്ന് ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ അലയൻസ് സെക്രട്ടറി ജനറൽ സുദർശൻ ജെയിൻ ആവശ്യപ്പെട്ടു.