image

12 Oct 2023 10:53 AM GMT

Port & Shipping

വിഴിഞ്ഞം യാഥാർഥ്യത്തിലേക്ക്; ആദ്യ കപ്പൽ ഒക്ടോ. 15 ന്.

MyFin Desk

open to reality first cargo ship on october 15
X

കേരളത്തിന്റെ സ്വപ്ന പദ്ധതിയായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം യാഥാർത്ഥത്തിലേക്ക്. രാജ്യത്തിൻറെ വികസനക്കുതിപ്പിന് മുന്നേറ്റമായി ആദ്യ കപ്പൽ 15 നു വിഴിഞ്ഞം തുറമുഖത്ത് നങ്കൂരമിടും .ചൈനയിലെ ഷാങ്ഹായിൽ നിന്ന് തിരിച്ച ഷെൻ ഹുവാ 15 എന്ന കപ്പലാണ് വിഴിഞ്ഞത്ത് എത്തിച്ചേരുന്നത് .പതിറ്റാണ്ടുകളായി കേരളം കണ്ട സ്വപ്ന സാഷാത്കാരമാണ് 15 നു. ഞായറാഴ്ച വൈകുന്നേരം നാലിന് ഔപചാരികമായ ഉദ്ഘാടനം.

രാജ്യത്തെ ആദ്യത്തെ വാട്ടർ കണ്ടെയ്‌നർ ഡോക്കിങ് കൂടിയായ തുറമുഖത്തിന്‍റെ പണി 2015 ൽ ആരംഭിച്ചു. 7600 കോടി രൂപ ചെലവു കണക്കാക്കുന്ന ഈ പദ്ധതിയുടെ ആദ്യഘട്ടം 2024 മേയില്‍ പൂർത്തീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

തുറമുഖം പൊതു-സ്വകാര്യ-പങ്കാളിത്ത മോഡിൽ നിർമ്മിക്കുന്നത്. കേരള സർക്കാരും കേന്ദ്ര സർക്കാരും ഡെവലപ്പർമാരായ അദാനി പോർട്ട്സ് പ്രൈവറ്റ് ലിമിറ്റഡുമാണ് പങ്കാളിതള്., ഇന്ത്യാ ഗവൺമെന്റിൽ നിന്ന് വയബിലിറ്റി ഗ്യാപ്പ് ഫണ്ടിംഗ് ലഭിക്കുന്ന ആദ്യത്തെ ഗ്രീൻഫീൽഡ് തുറമുഖ പദ്ധതിയാണിത്. പദ്ധതി പൂർണമാകുന്നതോടെ ഇന്ത്യയുടെ കണ്ടെയ്നർ ട്രാൻഷിപ് ആവശ്യങ്ങളുടെ 75 ശതമാനവും നിറവേറ്റാൻ കഴിയും.

2400 ടിഇയൂ ശേഷിയുള്ള കണ്ടെയ്‌നർ കൈകാര്യം ചെയ്യാൻ തുറമുഖത്തിന് ശേഷിയുണ്ട്. 800 മീറ്റർ ബെർത്തും 300 മീറ്റർ ബ്രേക്ക് വാട്ടറും ആദ്യനിർമാണത്തിൽ നടത്തിയിട്ടുണ്ട്. അന്താരാഷ്ട്ര ഷിപ്പിംഗ് ലൈനിൽ നിന്ന് വെറും 10 നോട്ടിക്കൽ മൈൽ മാത്രം അകലെ സ്ഥിതി ചെയ്യുന്ന ഈ തുറമുഖത്തിന് 18 മീറ്റർ സ്വഭാവികമായ ആഴമുണ്ട്. അന്താരാഷ്ട്ര ഷിപ്പിംഗ് റൂട്ടുകളിലൂടെ കടന്നുപോകുന്ന വലിയ കണ്ടെയ്‌നർ കപ്പലുകൾക്ക് വിഴിഞ്ഞം തുറമുഖത്തേക്ക് തടസ്സമില്ലാതെ പ്രവേശിക്കാൻ ഇത് സഹായിക്കും. സിഗപ്പൂർ, കൊളംബോ ,ഒമാനിലെ സലാല മുതലായ തുറമുഖങ്ങൾക്കു ഒപ്പം നില്ക്കാൻ വിഴിഞ്ഞത്തിനു സാധിക്കുമെന്നാണ് കരുതുന്നത്. ഇത് ഇന്ത്യയുടെ സമുദ്ര വ്യാപാരത്തിന് മുതൽക്കൂട്ടാകുമെന്നു വിലയിരുത്തപ്പെടുന്നു.

.വിഴിഞ്ഞം പദ്ധതി കമ്മീഷൻ ചെയ്തുകഴിഞ്ഞാൽ കേരളത്തിൽ നിന്ന്, ശ്രീലങ്കയിലെ കൊളംബോ, ദുബായിലെ ജബൽ അലി, സിംഗപ്പൂർ തുടങ്ങിയസ്ഥലങ്ങളിലേക്ക് നേരിട്ട് സമുദ്ര വ്യാപാരം നടത്തുക എളുപ്പമാകും. അതിനാല്‍ സമുദ്രം വഴി ചരക്കു വ്യപാരം നടത്തുന്ന കമ്പനികള്‍ കേരളത്തിലെത്താനുള്ള സാധ്യത വർധിക്കുകയാണ്.

നിലവിൽ കൊളംബോ, സിംഗപ്പൂർ തുടങ്ങിയ തുറമുഖങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് പ്രതിവർഷം ഏകദേശം മൂന്നു ദശലക്ഷം ടിഇയു ചരക്ക് കണ്ടെയ്‌നറുകൾ എത്തുന്നുണ്ട്. വിഴിഞ്ഞം തുറമുഖത്തിന്റെ പ്രവർത്തനത്തോടെ ഇതില്‍ നല്ലൊരു ഭാഗം നേരിട്ടു കേരളത്തുതിലേക്ക് എത്തുമെന്നാണ് വിലയിരുത്തുന്നത്. തുറമുഖ പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ ഒരു ദശലക്ഷം ടിഇയു ചരക്കു കൈകാര്യം ചെയ്യാനുള്ള ശേഷിയും മൂന്നാം ഘട്ടത്തിൽ 3 .3 ദശലക്ഷം ചരക്കു കൈകാര്യം ചെയ്യാന്‍ ശേഷിയുമുള്ള തുറമുഖമായി വിഴിഞ്ഞം മാറും. ദേശീയ പാത 66 , തിരുവന്തപുരം അന്താരാഷ്ട്ര വിമാനത്താവളം എന്നിവയുമായി 16 കിലോമീറ്റർ അകലെയാണ് തുറമുഖം.