31 Jan 2026 3:33 PM IST
ബജറ്റ് ദിനത്തില്‍ എങ്ങനെ നിക്ഷേപം നടത്താം? നേട്ടത്തിന് ഈ 8 ഓഹരികള്‍ ശ്രദ്ധിക്കൂ!
Sruthi M M
Summary
2026 ബജറ്റ് ദിനത്തിൽ വിപണി ഞായറാഴ്ച തുറക്കുമ്പോൾ നിക്ഷേപകർ അറിയേണ്ട കാര്യങ്ങൾ. നിഫ്റ്റി, സ്വർണ്ണം എന്നിവയുടെ നിലവാരവും വിദഗ്ധർ ശുപാർശ ചെയ്യുന്ന 8 മികച്ച ഓഹരികളും അറിയാം.
രാജ്യം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന 2026-27 സാമ്പത്തിക വര്‍ഷത്തെ കേന്ദ്ര ബജറ്റ് ഫെബ്രുവരി 1 ഞായറാഴ്ച അവതരിപ്പിക്കും. രാവിലെ 11 മണിക്ക് പാര്‍ലമെന്റില്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ബജറ്റ് പ്രസംഗം ആരംഭിക്കും. ചരിത്രത്തിലാദ്യമായാണ് ഫെബ്രുവരി ഒന്ന് ഒരു ഞായറാഴ്ചയായി വരുന്നത് എന്ന പ്രത്യേകതയും ഇത്തവണയുണ്ട്. ഇതിന്റെ പശ്ചാത്തലത്തില്‍, നിക്ഷേപകര്‍ക്ക് ബജറ്റ് പ്രഖ്യാപനങ്ങളോട് തത്സമയം പ്രതികരിക്കാന്‍ അവസരമൊരുക്കിക്കൊണ്ട് ഞായറാഴ്ച ഓഹരി വിപണി തുറന്നു പ്രവര്‍ത്തിക്കും. എന്നാല്‍ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം സെറ്റില്‍മെന്റ് അവധിയായതിനാല്‍, ജനുവരി 30 വെള്ളിയാഴ്ച വാങ്ങിയ ഓഹരികള്‍ ഞായറാഴ്ച വില്‍ക്കാന്‍ സാധിക്കില്ല എന്നതാണ്. അതുപോലെ ഞായറാഴ്ച നടത്തുന്ന ഇടപാടുകളുടെ സെറ്റില്‍മെന്റ് തിങ്കളാഴ്ച മാത്രമേ പൂര്‍ത്തിയാകൂ. Budget 2026 Trading Guide, Sunday Special Session NSE BSE, Union Budget Stock Picks.
അതീവ ജാഗ്രത വേണമെന്ന് വിദഗ്ധര്‍
ബജറ്റ് ദിനത്തിലെ വൊളാറ്റിലിറ്റി കണക്കിലെടുത്ത് അതീവ ജാഗ്രത പാലിക്കണമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. സന്തോഷ് മീന (Head of Research, Swastika Investmart) പറയുന്നത് ബജറ്റ് പ്രഖ്യാപനങ്ങളുടെ സമയത്ത് വിപണിയില്‍ വന്‍തോതിലുള്ള ചാഞ്ചാട്ടം സ്വാഭാവികമാണ്. ഇന്‍സ്റ്റിറ്റിയൂഷണല്‍ ഇന്‍വെസ്റ്റേഴ്‌സിന്റെ (FIIs) സജീവ സാന്നിധ്യം ഞായറാഴ്ച കുറയാന്‍ സാധ്യതയുള്ളതിനാല്‍, ചെറിയ ട്രേഡുകള്‍ പോലും വലിയ വില വ്യതിയാനങ്ങള്‍ക്ക് കാരണമായേക്കാം. തിങ്കളാഴ്ച വിപണി പൂര്‍ണ്ണമായി തുറക്കുമ്പോള്‍ മാത്രമേ യഥാര്‍ത്ഥ ട്രെന്‍ഡ് വ്യക്തമാകൂ. ശ്രീകാന്ത് ചൗഹാ(Head Equity Research, Kotak Securities)ന്റെ നിരീക്ഷണ പ്രകാരം നിഫ്റ്റി 25,200 എന്ന നിലവാരത്തിന് മുകളില്‍ തുടരുന്നത് പോസിറ്റീവ് സൂചനയാണ്. ഇത് മറികടന്നാല്‍ സൂചിക 25,600 വരെ ഉയര്‍ന്നേക്കാം. എന്നാല്‍ 25,200-ന് താഴേക്ക് പോയാല്‍ വിപണി 24,900 വരെ താഴാന്‍ സാധ്യതയുണ്ട്. സെന്‍സെക്‌സിനെ സംബന്ധിച്ച് 82,000 സപ്പോര്‍ട്ട് ലെവലായി നിലനില്‍ക്കും. ഡോ. രവി സിംഗ് (CRO, Master Capital Services) പറയുന്നത് ബാങ്ക് നിഫ്റ്റിയില്‍ 60,000 എന്നത് നിര്‍ണ്ണായകമായ ഒരു പ്രതിരോധമാണ് . ഇത് ഭേദിക്കപ്പെട്ടാല്‍ ബാങ്കിംഗ് ഓഹരികളില്‍ മുന്നേറ്റം പ്രതീക്ഷിക്കാം. 59,250 ആണ് നിലവിലെ ശക്തമായ സപ്പോര്‍ട്ട്. Gold and Silver Import Duty News, Nifty Support and Resistance, Stock Recommendations
സ്വര്‍ണ്ണത്തിലും വെള്ളിയിലും വില മാറ്റത്തിന് സാധ്യത
ബജറ്റില്‍ സ്വര്‍ണ്ണത്തിന്റെയും വെള്ളിയുടെയും ഇറക്കുമതി തീരുവകുറയ്ക്കുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികള്‍.സ്വര്‍ണ്ണം ഇറക്കുമതി തീരുവയില്‍ കുറവ് വന്നാല്‍ ഇന്ത്യന്‍ വിപണിയില്‍ സ്വര്‍ണ്ണവിലയില്‍ പെട്ടെന്ന് ഒരു തിരുത്തല്‍ ദൃശ്യമായേക്കാം. വെള്ളിയുടെ കാര്യത്തിലും സമാനമായ നീക്കങ്ങള്‍ പ്രതീക്ഷിക്കുന്നു. നികുതി കുറഞ്ഞാല്‍ വെള്ളി കിലോയ്ക്ക് 5,000 രൂപ മുതല്‍ 15,000 രൂപ വരെ കുറയാന്‍ സാധ്യതയുണ്ടെന്ന് അനുജ് ഗുപ്ത നിരീക്ഷിക്കുന്നു.
വിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്ന മികച്ച 8 ഓഹരികള്‍
നെസ്ലെ ഇന്ത്യ- ചോയ്സ് ബ്രോക്കിംഗിലെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ സുമീത് ബഗാഡിയ ശുപാര്‍ശ ചെയ്യുന്ന ഓഹരിയാണിത്. നിലവില്‍ ശക്തമായ മുന്നേറ്റം നടത്തുന്ന ഈ ഓഹരി 'ബുള്ളിഷ് ഫ്‌ലാഗ്' പാറ്റേണ്‍ കാണിക്കുന്നു. 1332 രൂപ നിലവാരത്തില്‍ നില്‍ക്കുന്ന ഈ ഓഹരിക്ക് 1426 രൂപയാണ് ലക്ഷ്യം നിശ്ചയിച്ചിരിക്കുന്നത്. 1285 രൂപയില്‍ സ്റ്റോപ്പ് ലോസ് കരുതുന്നത് നന്നായിരിക്കും.
ഗ്രേറ്റ് ഈസ്റ്റേണ്‍ ഷിപ്പിംഗ് കമ്പനി-സുമീത് ബഗാഡിയ തന്നെ നിര്‍ദ്ദേശിക്കുന്ന മറ്റൊരു ഓഹരിയാണിത്. കണ്‍സോളിഡേഷന്‍ ഘട്ടം കഴിഞ്ഞ് 52 ആഴ്ചയിലെ ഏറ്റവും ഉയര്‍ന്ന നിലവാരമായ 1266 രൂപയിലേക്ക് ഇത് അടുക്കുകയാണ്. 1202 രൂപയില്‍ ഈ ഓഹരി വാങ്ങുന്നത് ഗുണകരമാകും. ലക്ഷ്യവില 1286 രൂപയും സ്റ്റോപ്പ് ലോസ് 1160 രൂപയുമാണ്.
ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡ്- ആനന്ദ് രതിയിലെ സീനിയര്‍ മാനേജര്‍ ഗണേഷ് ദോംഗ്രെ ശുപാര്‍ശ ചെയ്യുന്ന ഡിഫന്‍സ് സെക്ടറിലെ കരുത്തുറ്റ ഓഹരിയാണിത്. ബജറ്റില്‍ പ്രതിരോധ മേഖലയ്ക്ക് ലഭിക്കാവുന്ന മുന്‍ഗണന ഈ ഓഹരിക്ക് ഗുണകരമാകും. 449 രൂപയില്‍ വാങ്ങാവുന്ന ഈ ഓഹരിക്ക് 462 രൂപയാണ് ലക്ഷ്യവില. 442 രൂപയില്‍ സ്റ്റോപ്പ് ലോസ് നിശ്ചയിക്കാം.
ദീപക് ഫെര്‍ട്ടിലൈസേഴ്സ്- കാര്‍ഷിക മേഖലയ്ക്കും വളം ഉല്‍പ്പാദനത്തിനും ബജറ്റില്‍ ലഭിക്കാവുന്ന ഇളവുകള്‍ മുന്‍നിര്‍ത്തി ഗണേഷ് ദോംഗ്രെ നിര്‍ദ്ദേശിക്കുന്ന ഓഹരിയാണിത്. 1055 രൂപയില്‍ പ്രവേശിക്കാവുന്ന ഈ ഓഹരിക്ക് 1100 രൂപ വരെ ലക്ഷ്യവില പ്രതീക്ഷിക്കുന്നു. 1020 രൂപയാണ് സ്റ്റോപ്പ് ലോസ്.
പേടിഎം- ഫിന്‍ടെക് മേഖലയിലെ മുന്നേറ്റം പ്രതീക്ഷിച്ചുകൊണ്ട് ഗണേഷ് ദോംഗ്രെ നല്‍കുന്ന മറ്റൊരു ശുപാര്‍ശയാണിത്. 1037 രൂപ നിലവാരത്തില്‍ വാങ്ങാവുന്ന ഈ ഓഹരി 1100 രൂപ വരെ ഉയരാന്‍ സാധ്യതയുണ്ട്. 1010 രൂപയില്‍ സ്റ്റോപ്പ് ലോസ് ക്രമീകരിക്കാം.
കമ്മിന്‍സ് ഇന്ത്യ- പ്രഭുദാസ് ലിലാധറിലെ ഷിജു കൂത്തുപാലക്കല്‍ നിര്‍ദ്ദേശിക്കുന്ന പവര്‍ സെക്ടര്‍ ഓഹരിയാണിത്. വിപണിയിലെ തിരുത്തലുകള്‍ക്ക് ശേഷം 4000 രൂപ എന്ന നിലവാരത്തില്‍ ഈ ഓഹരി ശക്തമായ സപ്പോര്‍ട്ട് നിലനിര്‍ത്തുന്നു. 4112 രൂപയില്‍ വാങ്ങാവുന്ന ഇതിന് 4300 രൂപ ലക്ഷ്യവിലയും 4020 രൂപ സ്റ്റോപ്പ് ലോസും നല്‍കിയിരിക്കുന്നു.
റെയില്‍ടെല്‍- റെയില്‍വേ ഇന്‍ഫ്രാസ്ട്രക്ചര്‍ മേഖലയിലെ ബജറ്റ് വിഹിതം മുന്നില്‍ കണ്ടുകൊണ്ട് ഷിജു കൂത്തുപാലക്കല്‍ ശുപാര്‍ശ ചെയ്യുന്ന ഓഹരിയാണിത്. 325 രൂപയില്‍ ശക്തമായ സപ്പോര്‍ട്ട് ഉള്ള ഈ ഓഹരി നിലവില്‍ 353.40 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ലക്ഷ്യവില 375 രൂപയും സ്റ്റോപ്പ് ലോസ് 345 രൂപയുമാണ്.
സിമിന്ത്യ പ്രോജക്ട്‌സ്- നിര്‍മ്മാണ മേഖലയിലെ മുന്നേറ്റം ലക്ഷ്യമിട്ടുള്ള ഓഹരിയാണിത്. 620 രൂപ നിലവാരത്തില്‍ കണ്‍സോളിഡേഷന്‍ പൂര്‍ത്തിയാക്കി മികച്ച വോളിയത്തോടെ ഈ ഓഹരി ഉയരാന്‍ തുടങ്ങിയിട്ടുണ്ട്. 639.45 രൂപയില്‍ വാങ്ങാവുന്ന ഇതിന് 677 രൂപ വരെ ലക്ഷ്യം വെക്കാവുന്നതാണ്. 625 രൂപയില്‍ സ്റ്റോപ്പ് ലോസ് കരുതുക.
Prepare for Budget 2026 with our comprehensive trading guide. Markets are open this Sunday! Discover the key Nifty levels, Gold price predictions, and 8 expert-recommended stocks like Nestle, BEL, and RailTel to buy for the Budget session
പഠിക്കാം & സമ്പാദിക്കാം
Home
