image

11 Oct 2026 4:40 PM IST

Stock Market Updates

Stock Market Outlook : ഈ ആഴ്ച റാലിയോ? ശ്രദ്ധിക്കേണ്ട 5 ഘടകങ്ങള്‍!

Sruthi M M

major setback for the stock market, foreign investors withdrew ₹13,138 crore this month
X

Summary

കഴിഞ്ഞ എട്ട് ആഴ്ചത്തെ തളർച്ചയ്ക്ക് ശേഷം വിപണിയിൽ പച്ചക്കാന്റിൽ; എന്നാൽ വരും വാരത്തിൽ ബുളുകൾ മുന്നേറുമോ? ശ്രദ്ധിക്കേണ്ട 5 നിർണായക ഘടകങ്ങൾ!


തുടര്‍ച്ചയായ എട്ട് ആഴ്ചകളായി ഇന്ത്യന്‍ ഓഹരി വിപണിയെ വരിഞ്ഞുമുറുക്കിയ കനത്ത തളര്‍ച്ചയ്ക്കും വില്‍പന സമ്മര്‍ദ്ദത്തിനും താല്‍ക്കാലിക ആശ്വാസമേകി വിപണി തിരിച്ചുപിടിച്ചിരിക്കുന്നു. കഴിഞ്ഞ വെള്ളിയാഴ്ച ഐ.ടി, എഫ്.എം.സി.ജി, ഓട്ടോമൊബൈല്‍, ഫിനാന്‍ഷ്യല്‍ സെക്ടറുകളിലെ ശക്തമായ വാങ്ങലുകളുടെ പിന്തുണയില്‍ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ മികച്ച നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

നിഫ്റ്റി 50 സൂചിക 288.65 പോയിന്റ് അഥവാ 1.30 ശതമാനം ഉയര്‍ന്ന് 22,520.45 ലും, ബി.എസ്.ഇ സെന്‍സെക്‌സ് 879.09 പോയിന്റ് (1.23%) കുതിച്ചുയര്‍ന്ന് 72,472.33 ലുമാണ് വാരം പൂര്‍ത്തിയാക്കിയത്. എങ്കിലും, ആഗോള സാമ്പത്തിക വെല്ലുവിളികളും ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങളും നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വരും ആഴ്ചകളില്‍ ഈ മുന്നേറ്റം നിലനിര്‍ത്താന്‍ ബുളുകള്‍ക്ക് സാധിക്കുമോ അതോ ബെയറുകള്‍ വിപണിയെ വീണ്ടും കീഴടക്കുമോ എന്നതാണ് നിക്ഷേപകര്‍ ഉറ്റുനോക്കുന്നത്. വരും വാരത്തില്‍ ദലാല്‍ സ്ട്രീറ്റിന്റെ ദിശ നിശ്ചയിക്കുന്ന അഞ്ച് പ്രധാന ഘടകങ്ങള്‍ പരിശോധിക്കാം.

ക്രൂഡ് ഓയില്‍ വിലയും ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങളും

ഇന്ത്യന്‍ വിപണിയെയും സമ്പദ്വ്യവസ്ഥയെയും സംബന്ധിച്ചിടത്തോളം നിലവിലെ ഏറ്റവും വലിയ തലവേദന ഉയര്‍ത്തുന്നത് ആഗോള ക്രൂഡ് ഓയില്‍ വിലയാണ്. ബ്രെന്റ് ക്രൂഡ് ഓയില്‍ വില ബാരലിന് 100 ഡോളറിന് മുകളില്‍ വ്യാപാരം തുടരുകയാണ്. മിഡില്‍ ഈസ്റ്റിലെ വര്‍ദ്ധിച്ചുവരുന്ന സൈനിക സംഘര്‍ഷങ്ങളും ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള ഇന്ധന ഗതാഗതത്തിലുണ്ടായ അനിശ്ചിതത്വങ്ങളുമാണ് എണ്ണവില കുതിച്ചുയരാന്‍ പ്രധാന കാരണം.

ഇന്ത്യ പോലൊരു വന്‍കിട എണ്ണ ഇറക്കുമതി രാജ്യത്തിന് ഉയര്‍ന്ന ക്രൂഡ് വില പണപ്പെരുപ്പ സമ്മര്‍ദ്ദവും ഇറക്കുമതി ചെലവും വര്‍ദ്ധിപ്പിക്കും. ക്രൂഡ് ഓയില്‍ നിരക്കുകള്‍ ബാരലിന് 100 ഡോളറിന് താഴേക്ക് സാരമായി കുറഞ്ഞാല്‍ മാത്രമേ ഇന്ത്യന്‍ വിപണിക്ക് യഥാര്‍ത്ഥ ആശ്വാസം കൈവരിക്കാനാകൂ.

പണപ്പെരുപ്പ കണക്കുകള്‍, ബോണ്ട് യീല്‍ഡ്, രൂപയുടെ മുന്നേറ്റം

വരും ദിവസങ്ങളില്‍ പുറത്തുവരാനിരിക്കുന്ന യു.എസ് പണപ്പെരുപ്പ (ഇജക) ഡാറ്റയും റീട്ടെയില്‍ വില്‍പന കണക്കുകളും ആഗോള ബോണ്ട് വിപണിയെയും യു.എസ് ഡോളറിന്റെ മൂല്യത്തെയും സ്വാധീനിക്കും. ഇന്ത്യയില്‍ നിന്നുള്ള സെപ്റ്റംബര്‍ മാസത്തെ ഉപഭോക്തൃ വില സൂചികയും മൊത്തവ്യാപാര വില സൂചികയും പുറത്തുവരുമ്പോള്‍ അത് റിസര്‍വ് ബാങ്കിന്റെ ഭാവി നയങ്ങളെക്കുറിച്ച് സൂചന നല്‍കും.

ഒക്ടോബര്‍ 7-ന് ആര്‍.ബി.ഐ റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് ഉയര്‍ത്തി 5.50% ആക്കിയതും, പലിശ നിരക്കുകളില്‍ 'കാലിബ്രേറ്റഡ് ടൈറ്റനിംഗ്' നിലപാടിലേക്ക് മാറിയതും ബാങ്കിങ്, റിയല്‍ എസ്റ്റേറ്റ്, ഓട്ടോമൊബൈല്‍ തുടങ്ങിയ നിരക്ക് സംവേദക മേഖലകളെ സ്വാധീനിക്കും. നിലവില്‍ ഡോളറിനെതിരെ 96.80 നിരക്കില്‍ തുടരുന്ന ഇന്ത്യന്‍ രൂപയുടെ അവസ്ഥയും വിപണി നിരീക്ഷിക്കും. യു.എസ് ബോണ്ട് യീല്‍ഡില്‍ കുറവുണ്ടായാല്‍ മാത്രമേ രൂപയ്ക്കും വിദേശ നിക്ഷേപങ്ങള്‍ക്കും കൂടുതല്‍ സ്ഥിരത ലഭിക്കൂ.

വിദേശ നിക്ഷേപകരുടെ വില്‍പന

ഇന്ത്യന്‍ വിപണിയിലെ പ്രധാന ആശങ്കകളിലൊന്ന് വിദേശ ധനകാര്യ നിക്ഷേപകരുടെ തുടര്‍ച്ചയായ വില്‍പന സമ്മര്‍ദ്ദമാണ്. എന്നാല്‍ ഇതിനെ മറികടക്കാന്‍ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങള്‍ (DIIs) ശക്തമായി പണം ഒഴുക്കുന്നുണ്ട്. ഒക്ടോബര്‍ മാസത്തില്‍ ഇതുവരെ വിദേശ നിക്ഷേപകര്‍ (FIIs) ഏകദേശം 39,779 കോടി രൂപയുടെ ഓഹരികള്‍ വിറ്റഴിച്ചപ്പോള്‍, ആഭ്യന്തര നിക്ഷേപകര്‍ (DIIs) 40,355 കോടി രൂപയുടെ നിക്ഷേപം നടത്തി വിപണി തകര്‍ച്ചയില്‍ നിന്ന് പ്രതിരോധം തീര്‍ത്തു. വരും ദിവസങ്ങളിലും ഡി.ഐ.ഐ നിക്ഷേപകരുടെ ഈ ശക്തമായ പിന്തുണ തുടരേണ്ടത് വിപണിയുടെ സ്ഥിരതയ്ക്ക് അത്യന്താപേക്ഷിതമാണ്.

പാദഫലങ്ങളും ഐ.ടി ഓഹരികളുടെ കരുത്തും

വെള്ളിയാഴ്ചത്തെ വിപണി റാലിക്ക് പ്രധാന കാരണമായത് ടി.സി.എസ് പ്രഖ്യാപിച്ച മികച്ച സെപ്റ്റംബര്‍ പാദഫലങ്ങളാണ് (Q2 Results). വരും ദിവസങ്ങളില്‍ പുറത്തുവരാനിരിക്കുന്ന എച്ച്.സി.എല്‍ ടെക്‌നോളജീസ്, വിപ്രോ, ടെക് മഹീന്ദ്ര തുടങ്ങിയ മറ്റ് പ്രമുഖ ഐ.ടി കമ്പനികളുടെ സാമ്പത്തിക ഫലങ്ങളും മാനേജ്മെന്റ് കാഴ്ചപ്പാടുകളും ഈ മേഖലയുടെ മുന്നേറ്റത്തെ തീരുമാനിക്കും.യു.എസ് വിപണിയിലെ ക്ലയന്റുകളുടെ സാങ്കേതിക ചെലവഴിക്കല്‍ പ്രവണതകളും പുതിയ കരാറുകളും വിപണി ശ്രദ്ധയോടെ നിരീക്ഷിക്കും. ഐ.ടി കമ്പനികളുടെ ലാഭക്ഷമതയും ആവശ്യകതയിലെ തിരിച്ചുപിടിക്കലും വിപണിയുടെ വീണ്ടെടുപ്പിന് കൂടുതല്‍ കരുത്തേകും.

ടെക്‌നിക്കല്‍ ഔട്ട്‌ലുക്ക്

വെള്ളിയാഴ്ച ശക്തമായ തിരിച്ചുവരവ് പ്രകടമാക്കിയെങ്കിലും, പ്രമുഖ മൂവിങ് ആവറേജുകള്‍ക്ക് താഴെ വ്യാപാരം തുടരുന്നതിനാല്‍ നിഫ്റ്റിയുടെ സാങ്കേതിക ഘടന ഇപ്പോഴും ജാഗ്രത ആവശ്യപ്പെടുന്നുണ്ട്. സാങ്കേതിക വിശകലന പ്രകാരം നിഫ്റ്റിയുടെ ആദ്യ നിര്‍ണായക റെസിസ്റ്റന്‍സ് മേഖല 22,600 ആണ്, അത് കഴിഞ്ഞാല്‍ 22,800 ലെവല്‍ ഉയര്‍ന്നുനില്‍ക്കുന്നു. സൂചിക 22,800 സുസ്ഥിരമായി മറികടക്കാന്‍ കഴിഞ്ഞാല്‍ മാത്രമേ റാലി 23,000 വരെയെങ്കിലും നീളൂ. മറിച്ച്, താഴേക്ക് വീണാല്‍ 22,400 എന്ന സപ്പോര്‍ട്ട് ലെവല്‍ തകരുകയാണെങ്കില്‍ വിപണി 22,222 ലെവലിലേക്കും തുടന്ന് 22,000 ലെവലിലേക്കും വീണ്ടും പരീക്ഷിക്കപ്പെടാം.

പൊന്‍മുടി ആര്‍ (സി.ഇ.ഒ, എന്റിച്ച് മണി): ക്രൂഡ് ഓയില്‍ വിലയില്‍ വീണ്ടും വര്‍ദ്ധനവുണ്ടായാല്‍ അത് പണപ്പെരുപ്പ സമ്മര്‍ദ്ദവും രൂപയുടെ ഇടിവും കടുപ്പിക്കും. നിഫ്റ്റിയെ സംബന്ധിച്ചിടത്തോളം 22,600 - 22,800 മേഖല ആദ്യത്തെ വലിയ തടസ്സമാണ്. വിപണി 23,000 ഭേദിച്ച് മുന്നേറിയാല്‍ മാത്രമേ വീണ്ടെടുപ്പ് ഉറപ്പിക്കാന്‍ സാധിക്കൂ.

ഹരിസെല്‍വന്‍ രാധാകൃഷ്ണന്‍ (സി.ഇ.ഒ, എച്ച്.എസ്.ടി വെല്‍ത്ത്): ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങള്‍ വിദേശ വില്‍പനയെ ഫലപ്രദമായി ചെറുക്കുന്നുണ്ടെങ്കിലും ക്രൂഡ് ഓയില്‍ ബാരലിന് 100 ഡോളറിന് മുകളില്‍ നില്‍ക്കുന്നത് വലിയൊരു മാക്രോ റിസ്‌കാണ്. വരും ആഴ്ചയിലെ യു.എസ് പണപ്പെരുപ്പ കണക്കുകളും വിദേശ നിക്ഷേപങ്ങളുടെ ഒഴുക്കുമാണ് ഓഹരി വിപണിയുടെ ആത്യന്തിക ദിശ നിര്‍ണ്ണയിക്കുക. ഓഹരി വിപണിയിൽ ആശ്വാസ റാലി; ബുളുകൾ ശക്തമായി തിരിച്ചുപിടിച്ചു | Nifty 50 Sensex Stock Market Outlook