26 Nov 2025 3:17 PM IST
Summary
വില 250 രൂപയിൽ താഴെ ; 25 ശതമാനം കുതിപ്പിനൊരുങ്ങുകയാണ് ഈ ഓഹരി
250 രൂപയില്‍ താഴെ വിലയുള്ള ഒരു ഓഹരി. മുന്നേറുമെന്ന പ്രവചനവുമായി ബ്രോക്കറേജ് സ്ഥാപനമായ എംകേ ഗ്ലോബൽ. 25 ശതമാനം മുന്നേറ്റമാണ് ഓഹരിയിൽ പ്രവചിക്കുന്നത്.. സ്റ്റാര്‍ സിമന്റ് കമ്പനി ഓഹരികളിലാണ് മുന്നേറ്റ സാധ്യത പ്രവചിച്ചിരിക്കുന്നത്. .വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ സിമന്റ് വിപണിയിൽ സാന്നിധ്യമുള്ള കമ്പനികളിൽ ഒന്നാണിത്.
പ്രാദേശിക സിമന്റ് കമ്പനി എന്ന നിലയില്‍ നിന്നുള്ള മാറ്റം സ്റ്റാര്‍ സിമൻ്റ് ലക്ഷ്യമിടുന്നു. ഇതിനായി വടക്കേ ഇന്ത്യയിലേക്ക് പൂര്‍ണമായും സ്വാധീനം വ്യാപിപ്പിക്കാന്‍ ഒരുങ്ങുകയാണ് കമ്പനി.ബൈ റേറ്റിങുള്ള ഓഹരിയുടെ ടാര്‍ഗറ്റ് പ്രൈസ് 280 രൂപയാണ്. നിലവില്‍ ഓഹരി വ്യാപാരം ചെയ്യുന്നത് 227 രൂപ റേഞ്ചിലാണ്. നിലവിലെ വിലയില്‍ നിന്ന് 25 ശതമാനം മുന്നേറി 280 രൂപയിലേക്ക് ഓഹരി വളരുമെന്നുമാണ് പ്രവചനം.
ഉൽപ്പാദന ശേഷി ഉയർത്തും
മികച്ച വളർച്ച ഉൾപ്പെടെയുള്ള ഘടകങ്ങൾ കമ്പനിയുടെ മുന്നേറ്റത്തിന് സഹായകരമാകുമെന്ന് പ്രതീക്ഷിക്കുന്നു. നിലവില്‍ പ്രതിവര്‍ഷം 80 ലക്ഷം ടണ്‍ (mtpa) ഉല്‍പ്പാദന ശേഷിയാണ് സ്റ്റാര്‍ സിമന്റിനുള്ളത്. അടുത്ത 5 വര്‍ഷത്തിനകം ഇത് 1.8 കോടി ടണ്‍ ശേഷിയിലേക്ക് എത്തിക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നത്. ഇതിനായി വ്യക്തമായ പദ്ധതികളും പ്രഖ്യാപിച്ചിട്ടുണ്ട്.
വടക്കേ ഇന്ത്യയിലെ വിപണി വിഹിതം വര്‍ധിപ്പിക്കുന്നതിന്റെ ആദ്യ പടിയായി സ്റ്റാര്‍ സിമന്റ് രാജസ്ഥാനിലേക്കും ഹരിയാനയിലേക്കുമുള്ള പദ്ധതികളിലേക്ക് കടന്ന് കഴിഞ്ഞു. കൂടാതെ ബീഹാറിലെ ബെഗുസരായിയില്‍ പൂതിയ യൂണിറ്റുകളും സ്ഥാപിക്കുന്നുണ്ട്.
കുറഞ്ഞ ലോജിസ്റ്റിക്‌സ് ചെലവും പണലഭ്യതയും ഓഹരിക്ക് നേട്ടമാകാം. അസമിലെ ഹോജായ് മുതല്‍ ഉംരാംഗ്‌സോ വരെയുള്ള പുതിയ റെയില്‍വേ ലൈന്‍ സ്റ്റാറിന് വലിയ നേട്ടമാകും.ഇത് കമ്പനിയുടെ ചരക്ക് നീക്കത്തിനുള്ള ചെലവ് ടണ്ണിന് കിലോമീറ്ററിന് 33 ശതമാനം വരെ കുറയ്ക്കും. കൂടാതെ 40 ബില്യണ്‍ രൂപയുടെ പണലഭ്യതയും കമ്പനി ഉറപ്പാക്കിയിട്ടുണ്ട്. ഈ പണം 2026-28 കാലയളവിലെ പദ്ധതി നടത്തിപ്പുകള്‍ക്ക് വിനിയോഗിക്കുമെന്നാണ് കമ്പനി മാനേജ്‌മെന്റ് പറഞ്ഞിരിക്കുന്നത്.
വടക്കുകിഴക്കന്‍ വിപണിയിൽ നിലവില്‍ 27 ശതമാനം വിപണി വിഹിതം കമ്പനിക്കുണ്ട്. ഈ വര്‍ഷം സില്‍ച്ചാര്‍ ഗ്രൈന്‍ഡിംഗ് യൂണിറ്റ് കമ്മീഷന്‍ ചെയ്യുന്നതോടെ ഇത് വീണ്ടും വര്‍ദ്ധിക്കും.അടിസ്ഥാന സൗകര്യങ്ങള്‍ക്കായി കേന്ദ്ര/സംസ്ഥാന സര്‍ക്കാരുകള്‍ ചെലവഴിക്കുന്ന പണം കാരണം വടക്കുകിഴക്കന്‍ മേഖല 10% സിഎജിആര്‍ വളര്‍ച്ചയോടെ ഇന്ത്യയിലെ ഏറ്റവും വേഗത്തില്‍ സിമന്റ് ഉപയോഗിക്കുന്ന പ്രദേശങ്ങളിലൊന്നായി തുടരും. കമ്പനിയുടെ വരുമാനം 2024ലെ 29,107 ദശലക്ഷത്തില്‍ നിന്ന് 2028 സാമ്പത്തിക വര്‍ഷത്തില്‍ല്‍ 44,982 ദശലക്ഷമായി ഉയരുമെന്നാണ് എംകെ സെക്യൂരിറ്റീസിൻ്റെ അനുമാനം.
പഠിക്കാം & സമ്പാദിക്കാം
Home
