28 Jan 2026 3:00 PM IST
Summary
അമേരിക്കൻ നയങ്ങൾ, ഒറ്റപ്പെടൽ.. കൂട്ടത്തോടെ ഡോളർ വിട്ട് സ്വർണത്തിലേക്ക് തിരിയുകയാണ് നിക്ഷേപകർ.
ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ അമേരിക്ക നേരിടുന്ന ഒറ്റപ്പെടല്‍ നിക്ഷേപകര്‍ക്കിടയില്‍ വലിയ ആശങ്കയുണ്ടാക്കുന്നു. സ്വർണ വില കുതിക്കുകയാണ്. ഡോളർ വിട്ട് നിക്ഷേപകർ സ്വര്‍ണത്തിലേക്ക് തിരിയുകയാണ്. ആഗോള സാമ്പത്തിക വിപണിയില്‍ കഴിഞ്ഞ ദിവസം ചര്‍ച്ചാവിഷയം യൂറോപ്പിലെ ഏറ്റവും വലിയ ഫണ്ട് മാനേജരായ 'അമൻ്റി' നടത്തിയ ഈ വെളിപ്പെടുത്തലുകളായിരുന്നു. അമേരിക്കയുടെ സാമ്പത്തിക നയങ്ങളും വര്‍ദ്ധിച്ചുവരുന്ന ഒറ്റപ്പെടലും കാരണം നിക്ഷേപകര്‍ ഡോളറിനെ കൈവിട്ട് സുരക്ഷിത താവളമായ സ്വര്‍ണ്ണത്തിലേക്ക് മാറുകയാണ്.
ഇതിനെ 'ഡിബേസ്മെന്റ് ട്രേഡ്' എന്നാണ് വിപണി വിശേഷിപ്പിക്കുന്നത്.അമൻ്റിയുടെ ചീഫ് ഇന്‍വെസ്റ്റ്മെന്റ് ഓഫീസര്‍ വിന്‍സെന്റ് മോര്‍ട്ടിയാണ് പുതിയ വെളിപ്പെടുത്തല്‍ നടത്തിയത്. അമേരിക്കയുടെ വര്‍ദ്ധിച്ചുവരുന്ന സാമ്പത്തിക കമ്മി ഡോളറിന്റെ ദീര്‍ഘകാല വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നു. ഭാവിയിലെ പലിശ നിരക്കുകളെക്കുറിച്ച് യുഎസ് സെന്‍ട്രല്‍ ബാങ്കായ ഫെഡറല്‍ റിസര്‍വ് നല്‍കുന്ന അവ്യക്തമായ സൂചനകള്‍ നിക്ഷേപകരെ അസ്വസ്ഥരാക്കുന്നു.
തിരുത്തൽ പ്രതീക്ഷിക്കണം
കറന്‍സികളുടെ മൂല്യം ഇടിയുമ്പോള്‍ വാങ്ങല്‍ ശേഷി നിലനിര്‍ത്താന്‍ സ്വര്‍ണ്ണത്തിന് മാത്രമേ സാധിക്കൂ എന്ന ബോധ്യം ആഗോളതലത്തില്‍ ശക്തമാകുന്നുണ്ട്. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണ്ണവില ഔണ്‍സിന് 5,000 ഡോളര്‍ കടന്നത് ഈ മാറ്റത്തിന്റെ പ്രതിഫലനമാണെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, ഇന്ത്യന്‍ വിപണി ബുള്‍ റാലിയിലാണെങ്കിലും വിദഗ്ധര്‍ ഒരു മുന്നറിയിപ്പും നല്‍കുന്നുണ്ട്. ആര്‍.എസ്.ഐ സൂചിക പ്രകാരം വിപണി ഇപ്പോള്‍ 'ഓവര്‍ബോട്ട്' മേഖലയിലാണ്. അതായത്, ഏത് നിമിഷവും ചെറിയൊരു തിരുത്തല്‍ വിപണിയില്‍ പ്രതീക്ഷിക്കാം. സ്വര്‍ണ്ണത്തിന് 1.68 ലക്ഷം രൂപ വരെയും വെള്ളിക്ക് 4 ലക്ഷം രൂപ വരെയും വരും ദിവസങ്ങളില്‍ പ്രതിരോധം നേരിടാന്‍ സാധ്യതയുണ്ടെന്ന് അനലിസ്റ്റുകള്‍ വ്യക്തമാക്കുന്നു.
പഠിക്കാം & സമ്പാദിക്കാം
Home
