10 Feb 2026 3:24 PM IST
വിദേശ നിക്ഷേപകർ ഇന്ത്യൻ വിപണിയിൽ വീണ്ടും വിശ്വാസമർപ്പിക്കുന്നു. ഐടി, ബാങ്കിംഗ്, ഫാർമ മേഖലകളിൽ മികച്ച നേട്ടത്തിന് സാധ്യതയെന്ന് വിലയിരുത്തൽ.
Summary
വിപണിയിൽ വിദേശ നിക്ഷേപം വീണ്ടും സജീവമാകുന്നു. നിക്ഷേപകർക്ക് നേട്ടമുണ്ടാക്കാൻ മികച്ച മൂന്ന് സെക്ടറുകൾ നിർദ്ദേശിച്ച് നുവാമ പ്രസിഡന്റ് ശിവ് സെഗാൾ.
ഇന്ത്യന്‍ ഓഹരി വിപണിയില്‍ വിദേശ നിക്ഷേപകര്‍ വീണ്ടും സജീവമാകുന്നു! ഐടി, ബാങ്കിംഗ്, ഫാര്‍മ മേഖലകളില്‍ വലിയ മുന്നേറ്റത്തിന് സാധ്യതയെന്ന് നുവാമ. നുവാമ ക്യാപിറ്റല്‍ മാര്‍ക്കറ്റ്‌സ് പ്രസിഡന്റ് ശിവ് സെഗാളിന്റെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി വിപണിയില്‍ നിന്ന് അകന്നുനിന്ന വിദേശ നിക്ഷേപകര്‍ ഇന്ത്യയിലേക്ക് ശക്തമായി തിരിച്ചെത്തുന്നു എന്ന സൂചനകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍, പ്രത്യേകിച്ച് മൂന്ന് മേഖലകളിലാണ് ഇനി നിക്ഷേപകര്‍ കണ്ണുവെക്കുന്നത്. ഒന്ന് ഐടി മേഖല: കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി ആഗോള പ്രതിസന്ധികളെ അതിജീവിച്ച് കരുത്ത് തെളിയിച്ച ഇന്ത്യന്‍ ഐടി കമ്പനികള്‍, നിലവിലെ തിരുത്തലുകള്‍ക്ക് ശേഷം വലിയൊരു തിരിച്ചുവരവിന് തയ്യാറെടുക്കുകയാണ്. അടുത്ത രണ്ട് മൂന്ന് ക്വാര്‍ട്ടറുകള്‍ക്കുള്ളില്‍ ഈ മേഖലയില്‍ കാര്യമായ മാറ്റങ്ങള്‍ പ്രതീക്ഷിക്കാം. രണ്ടാമതായി ബാങ്കിംഗ് & ഫിനാന്‍ഷ്യല്‍ സര്‍വീസസാണ്. ഇന്ത്യന്‍ ബാങ്കുകളുടെ ബാലന്‍സ് ഷീറ്റുകള്‍ ഇപ്പോള്‍ ഏറെ കരുത്തുറ്റതാണ്. കോര്‍പ്പറേറ്റ് കടങ്ങള്‍ കുറഞ്ഞതും ക്രെഡിറ്റ് വളര്‍ച്ച വര്‍ധിച്ചതും ഈ മേഖലയ്ക്ക് അനുകൂല ഘടകങ്ങളാണ്. ഫാര്‍മ & ഹെല്‍ത്ത് കെയറാണ് അടുത്തത്. അമേരിക്കന്‍ വിപണിയിലെ ജനറിക് മരുന്നുകളുടെ വില സ്ഥിരതയും, ചൈനയ്ക്ക് പകരമായി ഇന്ത്യയെ ലോകം ഉറ്റുനോക്കുന്നതും ഫാര്‍മ മേഖലയ്ക്ക് പുത്തന്‍ ഉണര്‍വ് നല്‍കും. ഇന്ത്യന്‍ വിപണിയില്‍ വലിയ ലാഭം കൊയ്യാന്‍ ഹ്രസ്വകാല ചിന്താഗതി വെടിഞ്ഞ് ദീര്‍ഘകാല നിക്ഷേപത്തിന് തയ്യാറാകണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നു. സ്‌മോള്‍ ക്യാപ്, മിഡ് ക്യാപ് ഓഹരികളിലെ തിരുത്തലുകള്‍ക്ക് ശേഷം, ഇനി മികച്ച ഓഹരികള്‍ മാത്രം തിരഞ്ഞെടുത്ത് നിക്ഷേപിക്കുന്ന 'സ്റ്റോക്ക് സ്‌പെസിഫിക്' രീതിയാകും വിപണിയില്‍ വിജയിക്കുക.ഇന്ത്യ-യുഎസ് വ്യാപാര കരാറും ആഗോള തലത്തിലെ പുതിയ മാറ്റങ്ങളും ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയെ കൂടുതല്‍ കരുത്തുറ്റതാക്കുമെന്നും വിദേശ നിക്ഷേപം വര്‍ധിക്കുമെന്നുമാണ് നുവാമയുടെ വിലയിരുത്തല്‍.
പഠിക്കാം & സമ്പാദിക്കാം
Home
