30 Jan 2026 5:39 PM IST
Summary
സ്വർണ്ണവിലയിൽ 15% ഇടിവ് വരുമോ? റെക്കോർഡ് മുന്നേറ്റത്തിന് പിന്നാലെ വിപണിയിൽ കനത്ത ലാഭമെടുപ്പ്; നിക്ഷേപകർ അറിയേണ്ടത്.
സ്വര്‍ണ്ണം ഇപ്പോള്‍ യുഫോറിയ അഥവാ അമിത ആവേശത്തിന്റെ ഘട്ടത്തിലാണെന്നാണ് എസ്എംസി ഗ്ലോബലിലെ വന്ദന ഭാരതി നിരീക്ഷിക്കുന്നു. വിലയിലുണ്ടായ ഈ അമിത വേഗത അപകടകരമാണ്. ഇടിഎഫുകള്‍ക്ക് ആവശ്യമായ സ്വര്‍ണ്ണം വോള്‍ട്ടുകളില്‍ സൂക്ഷിക്കാന്‍ കഴിയാത്ത അത്രയും വിതരണ തടസ്സങ്ങള്‍ ഉണ്ടാകുന്നത് വിപണിയെ വരുംദിവസങ്ങളില്‍ സമ്മര്‍ദ്ദത്തിലാക്കാം. 10 മുതല്‍ 15 ശതമാനം വരെ ഇടിവ് എപ്പോള്‍ വേണമെങ്കിലും പ്രതീക്ഷിക്കാം. MC Global, Kotak Securities, and UBS,
2025-ന് ശേഷം സ്വര്‍ണ്ണം 120 ശതമാനവും വെള്ളി 320 ശതമാനവും ഉയര്‍ന്നത് അസ്വാഭാവികമാണെന്നും ലാഭമെടുക്കാന്‍ സമയമായെന്നും ആനന്ദ് രതിയിലെ മനീഷ് ശ്രീവാസ്തവയും ഓര്‍മ്മിപ്പിക്കുന്നു. എന്നാല്‍ കൊട്ടക് സെക്യൂരിറ്റീസിലെ അനിന്ദ്യ ബാനര്‍ജിക്ക് പറയാനുള്ളത് മറ്റൊരു കാര്യമാണ്. സ്വര്‍ണ്ണവില ഒരു കുമിളയല്ല, മറിച്ച് ഡോളറിന്റെ ആധിപത്യം തകരുന്നതിന്റെയും ആഗോള സാമ്പത്തിക ക്രമം മാറുന്നതിന്റെയും അടയാളമാണ്. അതേസമയം പുതിയ നിക്ഷേപകര്‍ക്ക് ഈ ഘട്ടം ഉയര്‍ന്ന റിസ്‌ക് ഉള്ളതാണ്. അതിനാല്‍, ഇപ്പോള്‍ സ്വര്‍ണ്ണത്തിന് പിന്നാലെ പായുന്നത് ബുദ്ധിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി. നിലവില്‍ സ്വര്‍ണ്ണം കൈവശമുള്ളവര്‍ ഭാഗികമായി ലാഭമെടുക്കുന്നത് ഉചിതമായിരിക്കും. അതിനിടെ സെറോധ, എസ്.ബി.ഐ, നിപ്പോണ്‍ ഇന്ത്യ എന്നിവയുടെ സില്‍വര്‍ ഇടിഎഫുകള്‍ ഒരൊറ്റ ദിവസം കൊണ്ട് 14 ശതമാനം വരെ താഴേക്ക് പതിച്ചു. സ്വര്‍ണ്ണ ഇടിഎഫുകളും 10 ശതമാനം വരെ ഇടിവ് രേഖപ്പെടുത്തി. ഇന്റര്‍നാഷണല്‍ മാര്‍ക്കറ്റില്‍ സ്വര്‍ണ്ണം ഔണ്‍സിന് 5,600 ഡോളര്‍ എന്ന റെക്കോര്‍ഡ് തൊട്ടതിന് തൊട്ടുപിന്നാലെയായിരുന്നു ഈ അപ്രതീക്ഷിത വീഴ്ച.
തകര്‍ച്ചയ്ക്ക് 3 കാരണങ്ങള്‍!
പ്രധാനമായും മൂന്ന് കാരണങ്ങളാണ് ഇതിന് അനലിസ്റ്റുകള്‍ ചൂണ്ടിക്കാട്ടുന്നത്: നിക്ഷേപകര്‍ കൂട്ടത്തോടെ ലാഭമെടുത്തത്. ട്രംപ് 'ഹോക്കിഷ്' നിലപാടുകാരനായ കെവിന്‍ വാര്‍ഷിനെ ഫെഡ് ചെയര്‍മാനാക്കിയേക്കാം. മൂന്നാമതായി .വിപണിയില്‍ സ്വര്‍ണ്ണത്തിന്റെ ആര്‍.എസ്.ഐ 82ന് മുകളില്‍ പോയത് അത് 'ഓവര്‍ബോട്ട്' നിലയിലാണെന്നതുമാണ്.അതേസമയം,
മിക്ക വിപണി വിദഗ്ധരും പറയുന്നത് ഇത് ഒരു 'ബൈയിംഗ് ഓപ്പര്‍ച്യൂണിറ്റി' ആണെന്നാണ്. ആഗോളതലത്തിലെ യുദ്ധഭീഷണികളും വരാനിരിക്കുന്ന ഇന്ത്യന്‍ കേന്ദ്ര ബജറ്റും സ്വര്‍ണ്ണത്തിന് ദീര്‍ഘകാലാടിസ്ഥാനത്തില്‍ കരുത്ത് നല്‍കും. UBS പോലുള്ള പ്രമുഖ സ്ഥാപനങ്ങള്‍ സ്വര്‍ണ്ണത്തിന്റെ ലക്ഷ്യവില 6,200 ഡോളറായി ഉയര്‍ത്തിയിട്ടുണ്ട് എന്നത് നിക്ഷേപകര്‍ക്ക് ആത്മവിശ്വാസം നല്‍കുന്ന ഒന്നാണ്.ഒറ്റയടിക്ക് വലിയ തുക നിക്ഷേപിക്കുന്നതിന് പകരം 'ബൈ ഓണ്‍ ഡിപ്സ്' രീതി പിന്തുടരുന്നത് നന്നായിരിക്കും. Crypto market crash 2026,Bitcoin price below $82,000, Reasons for crypto market dip, $1.7 billion crypto liquidation, Kevin Warsh Fed Chair impact on Crypto
പഠിക്കാം & സമ്പാദിക്കാം
Home
