31 Dec 2025 4:13 PM IST
Year Ender 2025 : ട്രംപിൻ്റെ തീരുവ യുദ്ധം, മാറുന്ന നികുതി ഘടന ; പ്രധാന സംഭവ വികാസങ്ങൾ ഒറ്റ നോട്ടത്തിൽ
MyFin Desk
Summary
യുഎസിൻ്റെ തീരുവ യുദ്ധം, ഇന്ത്യയിലെ പുതിയ ലേബർ കോഡ്.. പോയ വർഷം ആഗോള സാമ്പത്തിക രംഗത്തും ഇന്ത്യയിലും ഉണ്ടായ പ്രധാന മാറ്റങ്ങൾ ഒറ്റ നോട്ടത്തിൽ..
ആഗോള ഓഹരി വിപണികൾ മികച്ച മുന്നേറ്റം കാഴ്ചവച്ചാണ് 2025 അവസാനിപ്പിക്കുന്നത്. യൂറോപ്യൻ സൂചികകൾ റെക്കോർഡ് ഉയരങ്ങളിലെത്തി, ഏഷ്യൻ യുഎസ് സൂചികകൾ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ചു. പോയ വർഷം ലോകത്തും രാജ്യത്തും ഒട്ടേറെ ശ്രദ്ധേയമായ സംഭവ വികാസങ്ങൾ ഉണ്ടായി. പ്രധാന സംഭവ വികാസങ്ങൾ ഒറ്റ നോട്ടത്തിൽ
യുഎസ് തീരുവ നയങ്ങൾ
2025 ജനുവരി 20-ന് യുഎസ് പ്രസിഡന്റായി ഡൊണാൾഡ് ട്രംപ് സത്യപ്രതിജ്ഞ ചെയ്തത് ആയിരുന്നു പോയ വർഷത്തിൻ്റെ തുടക്കത്തിലെ ഏറ്റവും ശ്രദ്ധേയമായ ആഗോള സംഭവ വികാസങ്ങളിൽ ഒന്ന്. ട്രംപിൻ്റെ തീരുവ നയങ്ങൾ വിവിധ രാജ്യങ്ങളെ ആശങ്കയിലാക്കുന്നതാണ് ലോകം പിന്നീട് കണ്ടത്. ഇന്ത്യക്കും കിട്ടി അടി.
ഇന്ത്യയിൽ നിന്നുള്ള ഇറക്കുമതിക്ക് 2025 ഓഗസ്റ്റ് 1 മുതൽ 25 ശതമാനം താരിഫും പിഴയും ഈടാക്കുമെന്നാണ് ട്രംപ് പ്രഖ്യാപിച്ചു. ഇന്ത്യ റഷ്യയിൽ നിന്ന് ഊർജ്ജവും സൈനിക ഉപകരണങ്ങളും വാങ്ങുന്നതാണ് ന യുഎസിനെ പ്രകോപിപ്പിച്ചത്. എന്നാൽ പിന്നീട് 2025 ഓഗസ്റ്റ് 27 ന് തീരുവ 50 ശതമാനം ആയി ഉയർത്തി. നിലവിൽ ലോകത്ത് തന്നെ ഏറ്റവും കൂടുതൽ തീരുവ ഈടാക്കിയിരിക്കുന്ന രാജ്യങ്ങളുടെ പട്ടികയിലാണ് ഇന്ത്യ.
നിരക്ക് കുറച്ച് യുഎസ് ഫെഡ് റിസർവ്
2025 ൽ മൂന്ന് തവണയാണ് യുഎസ് ഫെഡ് റിസർവ് നിരക്കുകൾ കുറച്ചത്. മൂന്ന് തവണകളിലാണ് 75 ബേസിസ് പോയിൻ്റാണ് നിരക്കുകൾ കുറച്ചത്. 3 .5 -3 .75 ശതമാനമായി ആണ് നിരക്ക് നിലനിർത്തിയിരിക്കുന്നത്. സെപ്റ്റംബറിലായിരുന്നു 2025 ലെ ആദ്യ റേറ്റ് കട്ട് പ്രാബല്യത്തിൽ വന്നത്.
ഇന്ത്യയിൽ പുതിയ ആദായ നികുതി സ്ലാബ്
രാജ്യത്ത് ഏപ്രില്‍ 1-ന് പുതിയ ആദായ നികുതി സ്ലാബപകൾ പ്രാബല്യത്തില്‍ വന്നു. പഴയ സ്ലാബിൽ 4 ലക്ഷം രൂപ വരെ നികുതി ഇല്ല. 60,000 രൂപ റിബേറ്റാണ് നേട്ടം. പുതിയ സ്ലാബ് തിരഞ്ഞെടുക്കുന്നവർ 12 വർഷം രൂപ വരെയുള്ള വരുമാനത്തിന് ഇന്ത്യയിൽ നികുതി നൽകേണ്ടതില്ല. 75000 രൂപയായി സ്റ്റാൻഡേർഡ് ഡിഡക്ഷൻ പരിധി ഉയർത്തി. ഫലത്തിൽ 12 .75 ലക്ഷം രൂപ വരെയുള്ള ശമ്പള വരുമാനക്കാരുടെ വാർഷിക വരുമാനം നികുതിമുക്തമാണ്.
പ്രധാന ജിഎസ്ടി സ്ലാബുകളിൽ മാറ്റം
ഇന്ത്യയിൽ നടപ്പാക്കിയ ഏറ്റവും ശ്രദ്ധേയമായ നികുതി മാറ്റങ്ങളിൽ ഒന്നാണ് നാല് പ്രധാന ജിഎസ്ടി സ്ലാബുകൾ രണ്ടായി ചുരുക്കിയ നടപടി. അഞ്ച് ശതമാനം, 18 ശതമാനം നികുതി സ്ലാബുകളാണ് ഇപ്പോൾ പ്രധാനമായുള്ളത്. 40 ശതമാനം നികുതി സ്ലാബാണ് പുതിയതായി കൊണ്ടുവന്നത്. 33 ജീവൻ രക്ഷാ മരുന്നുകൾക്കുൾപ്പെടെ നികുതി ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്
പുതിയ ലേബർ കോഡ്
2025 നവംബർ 21 ന് നാല് ലേബർ കോഡുകൾ ഔദ്യോഗികമായി പ്രാബല്യത്തിൽ വന്നു.2026 ഏപ്രിൽ ഒന്നു മുതലാണ് പ്രാബല്യം. നിരവധി തൊഴിൽ നിയമങ്ങൾ ഏകീകരിച്ചാണ് നാല് പ്രധാന കോഡുകൾ പ്രാബല്യത്തിൽ കൊണ്ടുവന്നത്. 2019-20 ൽ പാസാക്കിയ വേതന കോഡ്, 2020-ലെ വ്യവസായ കോഡ്, 2020-ലെ സാമൂഹ്യ സുരക്ഷാ കോഡ്, തൊഴിലിട സുരക്ഷ ആരോഗ്യ രക്ഷാ കോഡ് എന്നിവയാണ് 2026 ഏപ്രിൽ ഒന്ന് മുതൽ പ്രാബല്യത്തിൽ വരുന്നത്. ഗിഗ് മേഖലയും തൊഴിൽ നിയമത്തിൻ്റെ പരിധിയിൽ വരുന്നു എന്നതാണ് ഒരു പ്രധാന മാറ്റം.
റിപ്പോ നിരക്ക് കുറച്ചത് നാലുതവണ
2025ൽ ആർബിഐ ഗവർണർ സഞ്ജയ് മൽഹോത്രയുടെ നേതൃത്വത്തിലുള്ള ധനനയ അവലോകന സമിതി റിപ്പോ നിരക്ക് നാല് തവണ കുറച്ചു. നാല് തവണയായി റിപ്പോ നിരക്ക് 125 ബേസിസ് പോയിന്റാണ് (1.25 ശതമാനം) കുറച്ചത്.ആദ്യ റേറ്റ് കട്ട് 2025 ഫെബ്രുവരി 7 നാണ് പ്രഖ്യാപിച്ചത്. ഇപ്പോൾ 5.25 ശതമാനമാണ് റിപ്പോ നിരക്ക്.
പഠിക്കാം & സമ്പാദിക്കാം
Home
