image

25 Feb 2026 5:00 PM IST

Economy

മോദി ഇസ്രായേലിൽ: 'സീക്രസി മെക്കാനിസം' വരുന്നു; നേട്ടം ഈ സെക്ടറിന്‌!

Sruthi M M

PM Narendra Modi and Benjamin Netanyahu discussing strategic defence partnership in Israel 2026.
X

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇസ്രായേൽ സന്ദർശനം ഇന്ത്യയുടെ പ്രതിരോധ മേഖലയിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കും

Summary

അയൺ ഡോമും ഐസ് ബ്രേക്കർ മിസൈലുകളും ഇന്ത്യയിലേക്ക്? പ്രതിരോധ രംഗത്തെ രഹസ്യ കരാറും എഫ്.ടി.എയും ലക്ഷ്യമിട്ട് പ്രധാനമന്ത്രി.


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രായേലില്‍. ലോകം ഉറ്റുനോക്കുന്നത് പ്രതിരോധ രംഗത്തെ ഏറ്റവും പുതിയ കണ്ടുപിടുത്തങ്ങളും സൈനിക രഹസ്യങ്ങളും കൈമാറുന്ന രഹസ്യ കരാറില്‍.ലോകം ഉറ്റുനോക്കുന്നത് ശതകോടികളുടെ പ്രതിരോധ കരാറുകളിലേക്കും പുതിയ വ്യാപാര സാധ്യതകളിലേക്കുമാണ്. സന്ദര്‍ശനത്തിന്റെ ഏറ്റവും വലിയ ആകര്‍ഷണം പ്രതിരോധ മേഖലയിലെ സഹകരണമാണ്. അത്യാധുനിക മിസൈല്‍ പ്രതിരോധ സംവിധാനമായ അയണ്‍ ഡോം, ഐസ് ബ്രേക്കര്‍ മിസൈലുകള്‍, പ്രിസിഷന്‍ ബോംബ് കിറ്റുകള്‍ എന്നിവയില്‍ ഇന്ത്യ കണ്ണുവെക്കുന്നുണ്ട്. പ്രതിരോധ രംഗത്തെ ഏറ്റവും പുതിയ കണ്ടുപിടുത്തങ്ങളും സൈനിക രഹസ്യങ്ങളും കൈമാറുമ്പോള്‍, ആ വിവരങ്ങള്‍ മൂന്നാമതൊരു രാജ്യമോ ശത്രുക്കളോ അറിയാന്‍ പാടില്ല. ഇതിനാണ് സീക്രസി മെക്കാനിസം ധാരണയില്‍ ഒപ്പിടുന്നത്.ഇത് വഴി ഇതുവരെ ഇന്ത്യക്ക് അപ്രാപ്യമായിരുന്ന പല വിപുലമായ സാങ്കേതികവിദ്യകളും ലഭ്യമാക്കാന്‍ വഴിയൊരുക്കും. സംയുക്ത ആയുധ നിര്‍മ്മാണത്തിനും സാങ്കേതിക കൈമാറ്റത്തിനും ഇത് വേഗം പകരും. ഇത് ഇസ്രായേലുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്ന കമ്പനികളായ ബിഇഎല്‍, എച്ച്എഎല്‍, മസഗോണ്‍ ഡോക്ക് തുടങ്ങിയ ഓഹരികളില്‍ പ്രതിരോധ ഓഹരികളില്‍ വലിയ ചലനമുണ്ടാക്കുമെന്നുറപ്പാണ്. അത്യാധുനിക ടെക്‌നോളജി ലഭ്യമാകുന്നതോടെ ഈ കമ്പനികളുടെ ഭാവിയിലെ ഓര്‍ഡര്‍ ബുക്ക് കൂടുതല്‍ കരുത്തുറ്റതാകും.ഇന്ത്യയും ഇസ്രായേലും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാര്‍ ചര്‍ച്ചകള്‍ നിര്‍ണ്ണായക ഘട്ടത്തിലാണ്. ഇസ്രായേലിലെ മുന്‍ ഇന്ത്യന്‍ അംബാസഡര്‍ ഡാനിയല്‍ കാര്‍മോണ്‍ സൂചിപ്പിക്കുന്നത് പോലെ, ഇന്ത്യയുടെ വ്യാപാര നയങ്ങളില്‍ വന്ന മാറ്റം ഈ കരാര്‍ വേഗത്തിലാക്കും. യൂറോപ്യന്‍ യൂണിയനുമായും അമേരിക്കയുമായും വ്യാപാര കരാറുകളില്‍ മുന്നേറുന്ന ഇന്ത്യക്ക്, ഇസ്രായേലുമായി കൈകോര്‍ക്കുന്നത് സാങ്കേതികവിദ്യയിലും സ്റ്റാര്‍ട്ടപ്പുകളിലും വലിയ കുതിച്ചുചാട്ടം നല്‍കും.നിലവില്‍ ഡല്‍ഹിയില്‍ നടന്നുവരുന്ന ചര്‍ച്ചകള്‍ ഫെബ്രുവരി 26-ഓടെ ശുഭകരമായി അവസാനിക്കുമെന്നാണ് പ്രതീക്ഷ. ജി20 ഉച്ചകോടിയില്‍ പ്രഖ്യാപിച്ച ഇന്ത്യ-മിഡില്‍ ഈസ്റ്റ്-യൂറോപ്പ് ഇക്കണോമിക് കോറിഡോര്‍ മോദിയും നെതന്യാഹുവും ചര്‍ച്ച ചെയ്യും. ഈ ചര്‍ച്ചകള്‍ അദാനി പോര്‍ട്‌സ് പോലുള്ള കമ്പനികള്‍ക്ക് ഗുണകരമാകും.നെതന്യാഹു വിഭാവനം ചെയ്യുന്ന ഹെക്‌സോഗണ്‍ ഓഫ് അലൈയന്‍സില്‍ ഇന്ത്യയെ ഒരു പ്രധാന ശക്തിയായിട്ടാണ് ഇസ്രായേല്‍ കാണുന്നത്. ഇത് മേഖലയിലെ ഭീകരവാദ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും സാമ്പത്തിക സുരക്ഷയ്ക്കും കരുത്ത് പകരും.ആദ്യമായി ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ഇസ്രായേല്‍ പാര്‍ലമെന്റായ നെസറ്റില്‍ സംസാരിക്കുന്നു എന്ന ചരിത്രപരമായ പ്രത്യേകതയും ഈ സന്ദര്‍ശനത്തിനുണ്ട്.