17 Sept 2026 1:58 PM IST
ബഹിരാകാശത്ത് ആയുധങ്ങള്‍ വിന്യസിച്ച് അമേരിക്ക; മുന്നറിയിപ്പുമായി ചൈന: പുതിയ 'സ്‌പേസ് ആംസ് റേസിന്' വഴിയൊരുങ്ങുന്നു
Sruthi M M
Summary
ഭൂമിയിലെ പോരാട്ടങ്ങൾക്കപ്പുറം ബഹിരാകാശവും യുദ്ധക്കളമാകുന്നു; അമേരിക്കയുടെ നീക്കത്തിനെതിരെ ചൈന രംഗത്ത്, ആഗോള പ്രതിരോധ വിപണിയിലും ഓഹരി വിപണിയിലും വലിയ ചലനങ്ങൾ പ്രതീക്ഷിക്കാം
ബഹിരാകാശത്തെ സൈനികവത്കരിക്കാനും പുതിയൊരു യുദ്ധക്കളമാക്കാനും അനുവദിക്കില്ലെന്ന കടുത്ത നിലപാടുമായി ചൈന. അമേരിക്ക ഭ്രമണപഥത്തിൽ ആയുധങ്ങൾ വിന്യസിച്ചതായി സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ചൈനീസ് വിദേശകാര്യ മന്ത്രാലയം രൂക്ഷമായ മുന്നറിയിപ്പുമായി രംഗത്തെത്തിയത്. ലോകരാജ്യങ്ങൾക്കിടയിൽ ഇത് ഒരു പുതിയ 'സ്‌പേസ് ആംസ് റേസിന്' (Space Arms Race) വഴിതുറക്കുമെന്നാണ് ആഗോള നിരീക്ഷകരും ചൂണ്ടിക്കാണിക്കുന്നത്.
യു.എസ് എയർഫോഴ്‌സ് സെക്രട്ടറി ട്രോയ് മെയ്ങ്ക്, ഭൂമിയുടെ ഭ്രമണപഥത്തിൽ പ്രവർത്തിക്കുന്ന 'ഓൺ-ഓർബിറ്റ് സ്‌പേസ് കൺട്രോൾ ആയുധങ്ങൾ' അമേരിക്കയ്‌ക്ക് ഉണ്ടെന്ന് ഔദ്യോഗികമായി സ്ഥിരീകരിക്കുകയായിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് പ്രതികരണവുമായി ചൈനീസ് വിദേശകാര്യ വക്താവ് ഗുവോ ജിയാകുൻ രംഗത്തെത്തിയത്. ബഹിരാകാശത്തിന്റെ ശാന്തത തകർക്കുന്ന ഇത്തരം നീക്കങ്ങളെ യാതൊരു കാരണവശാലും അംഗീകരിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
അമേരിക്കയുടെ ഈ നീക്കം മറ്റ് രാജ്യങ്ങളെയും സമാനമായ പ്രതിരോധ-ആക്രമണ സംവിധാനങ്ങൾ വികസിപ്പിക്കാൻ നിർബന്ധിതരാക്കുമെന്ന് പ്രമുഖ മിലിട്ടറി അനലിസ്റ്റ് സോങ് ഷാങ്പിംഗ് ചൂണ്ടിക്കാണിക്കുന്നു. ഇത് ആഗോളതലത്തിൽ പ്രതിരോധ മേഖലയിലെ മത്സരങ്ങൾക്ക് ആക്കം കൂട്ടും.
ആഗോള സാമ്പത്തിക-പ്രതിരോധ മേഖലകളിൽ മാറ്റങ്ങൾ
സാമ്പത്തിക തലത്തിൽ പുതിയൊരു സ്‌പേസ് ആംസ് റേസ് ആരംഭിക്കുന്നത് ആഗോള പ്രതിരോധ സപ്ലൈ ചെയിനിലും ഡിഫൻസ് ടെക്‌നോളജി വിപണിയിലും വലിയ തോതിലുള്ള പ്രതിഫലനങ്ങൾ സൃഷ്ടിക്കും.
വൻതോതിലുള്ള നിക്ഷേപം: സ്‌പേസ് ഡിഫൻസ്, സാറ്റലൈറ്റ് സെക്യൂരിറ്റി, എയറോസ്‌പേസ് പ്രൊഡക്ഷൻ എന്നീ മേഖലകളിലേക്ക് ആഗോളതലത്തിൽ കോടിക്കണക്കിന് ഡോളറിന്റെ നിക്ഷേപം ഒഴുകിയെത്താൻ ഇത് കാരണമാകും.
ഓഹരി വിപണിയിലെ ചലനങ്ങൾ: നിലവിലെ ഭൗമ-രാഷ്ട്രീയ പിരിമുറുക്കങ്ങളും ശക്തിപ്രകടനങ്ങളും വരും ദിവസങ്ങളിൽ ആഗോള ഓഹരി വിപണികളിലും പ്രധാന ഡിഫൻസ് സ്റ്റോക്കുകളിലും പ്രതിഫലിച്ചേക്കാം.
പഠിക്കാം & സമ്പാദിക്കാം
Home
