image

10 Nov 2025 3:50 PM IST

Tech News

ഡീപ്ടെക്ക് വ്യവസായ രംഗത്ത് ഇന്ത്യ ചൈനയെ മറികടക്കുമോ?

MyFin Desk

will india surpass china in the deeptech industry
X

Summary

കുതിപ്പിനൊരുങ്ങി ഇന്ത്യയുടെ ഡീപ്ടെക്ക് വ്യവസായ രംഗം. ഹ്യുമനോയിഡ് റോബോട്ടുകൾ വ്യാപകമാകുന്ന കാലം വിദൂരമല്ല.


ഡീപ്ടെക്ക് വ്യവസായ രംഗത്ത് ഇന്ത്യ ചൈനയെ മറികടക്കുമോ? 30 ബില്യൺ യുഎസ് ഡോളറിലേക്ക് ബിസിനസ് വളർന്നേക്കുമെന്ന് സൂചന. പ്രതിരോധ രംഗത്തെ മുന്നേറ്റം, റോബോട്ടിക്‌സ്, എഐ-സാങ്കേതികവിദ്യകൾ എന്നിവയൊക്കെ 2030 ആകുമ്പോഴേക്കും ഇന്ത്യയുടെ ഡീപ്‌ടെക് വിപണിയുടെ ഗതി മാറ്റുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചൈനയ്ക്ക് പുറത്ത് കുറഞ്ഞ ചെലവിലുള്ള ഡീപ് ടെക്ക് സാങ്കേതിക വിദ്യയുടെ കേന്ദ്രമായി രാജ്യം മാറുന്നതിൻ്റെ സൂചനകളുണ്ട്. പ്രതിരോധമേഖലയിലെ നവീകരണവും ആഗോള റോബോട്ടിക്‌സിലെ കുതിച്ചുചാട്ടവും 2030 ആകുമ്പോഴേക്കും ഇന്ത്യയുടെ ഡീപ്‌ടെക് മേഖലയുടെ മുഖം മാറ്റുമെന്ന പുതിയ പ്രവചനം റെഡ്‌സീർ സ്ട്രാറ്റജി കൺസൾട്ടന്റ്‌സിൻ്റേതാണ്.

പ്രതിരോധ രംഗത്തെ ഡീപ്‌ടെക്ക് ചെലവുകളും കുത്തനെ കുതിക്കുകയാണ്. ഈ രംഗത്ത് ഗണ്യമായ മുന്നേറ്റമാണ് ഇന്ത്യ പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ 10 വർഷത്തിൽ ദേശീയ പ്രതിരോധ ബജറ്റ് ഇരട്ടിയായി. 8000 കോടി യുഎസ് ഡോളറായാണ് ബജറ്റ് മാറിയത്. ഇതേ കാലയളവിൽ യുഎസും ചൈനയും പോലുള്ള മുൻനിര രാജ്യങ്ങൾ പ്രതിരോധ ബജറ്റിൽ വരുത്തിയ വർധനയേക്കാൾ കൂടുതലാണിത്. കഴിഞ്ഞ 5 വർഷത്തിനുള്ളിൽ ഇന്ത്യയുടെ ഡീപ് ടെക് രംഗം 2.5 മടങ്ങ് വളർന്നു, 2030 ആകുമ്പോഴേക്കും 30 ബില്യൺ യുഎസ് ഡോളറായി വിപണി മാറും എന്നാണ് കണക്കാക്കുന്നത്.

Also റെയ്ഡ്: എഐ; മുൻനിര കമ്പനികൾ ഇവയാണ്

ഹ്യുമനോയിഡ് റോബോട്ടുകൾ വ്യാപകമാകും

റോബോട്ടിക്സിലെ ഡീപ് ടെക് വളർച്ച ഇന്ത്യയെ ഉയർന്നുവരുന്ന വിപണിയാക്കുകയാണ്. 60 ബില്യൺ യുഎസ് ഡോളർ മൂല്യമുള്ള ആഗോള റോബോട്ടിക് മെഷീൻ വിപണി 2030 ആകുമ്പോഴേക്കും ഏകദേശം 230 ബില്യൺ യുഎസ് ഡോളറായി ഉയരുമെന്ന് പ്രതീക്ഷിക്കുന്നു, ഹ്യൂമനോയിഡ് റോബോട്ടുകൾ വ്യാപകമാകും. ഇന്ത്യയിലും ഈ രംഗത്ത് ഒട്ടേറെ മാറ്റങ്ങൾ പ്രതീക്ഷിക്കാം എന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു