ഊർജ ഉത്പാദനത്തിന് കാർഷിക മേഖലയെ വൈവിധ്യവൽകരിക്കണം: ഗഡ്‌കരി

രാജ്യത്തെ ഊർജ  മേഖലകളിലെ പ്രതിസന്ധി പരിഹരിക്കാൻ കാർഷിക മേഖലയെ ആശ്രയിക്കാമെന്ന ആശയം മുന്നോട്ടു വച്ചു കേന്ദ്ര ഗതാഗത മന്ത്രി നിതിൻ  ഗഡ്‌കരി. പ്രതി വർഷം പെട്രോൾ, ഡീസൽ, മറ്റു പെട്രോളിയം ഉത്പന്നങ്ങൾ എന്നിവ ഇറക്കുമതി ചെയ്യുന്നതിന് 15 ലക്ഷം കോടി രൂപ ചിലവാക്കുന്നുണ്ടെന്നും, ഇതര ഇന്ധനകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനു, ഭാവിലെ നൂതന സാങ്കേതിക വിദ്യകളുടെ സഹായത്തോടെ കാർഷിക മേഖലയെ ഒരു പരിധി വരെ ആശ്രയിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.  രാജ്യത്ത് 65 -70 ശതമാനം ആളുകളും കൃഷിയെ  ആശ്രയിച്ചാണ് ഉപജീവനം നടത്തുന്നത്.  കണക്കുകൾ പരിശോധിച്ചാൽ കാർഷിക മേഖലയിൽ 12 -13 ശതമാനം വളർച്ചയാണ് നിലവിലുള്ളത്. […]

Update: 2022-08-27 06:35 GMT

രാജ്യത്തെ ഊർജ മേഖലകളിലെ പ്രതിസന്ധി പരിഹരിക്കാൻ കാർഷിക മേഖലയെ ആശ്രയിക്കാമെന്ന ആശയം മുന്നോട്ടു വച്ചു കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്‌കരി. പ്രതി വർഷം പെട്രോൾ, ഡീസൽ, മറ്റു പെട്രോളിയം ഉത്പന്നങ്ങൾ എന്നിവ ഇറക്കുമതി ചെയ്യുന്നതിന് 15 ലക്ഷം കോടി രൂപ ചിലവാക്കുന്നുണ്ടെന്നും, ഇതര ഇന്ധനകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനു, ഭാവിലെ നൂതന സാങ്കേതിക വിദ്യകളുടെ സഹായത്തോടെ കാർഷിക മേഖലയെ ഒരു പരിധി വരെ ആശ്രയിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്ത് 65 -70 ശതമാനം ആളുകളും കൃഷിയെ ആശ്രയിച്ചാണ് ഉപജീവനം നടത്തുന്നത്. കണക്കുകൾ പരിശോധിച്ചാൽ കാർഷിക മേഖലയിൽ 12 -13 ശതമാനം വളർച്ചയാണ് നിലവിലുള്ളത്. ഈ സാഹചര്യത്തിൽ കരിമ്പ് ഉത്പാദനത്തിലൂടെയുള്ള വരുമാനം വർധിപ്പിക്കുക എന്ന ലക്ഷ്യം സർക്കാരിന്റെ മുന്നിലുണ്ട്. അതിനായി പഞ്ചസാരയുടെ ഉപോത്പന്നങ്ങളുടെ ഉത്പാദനം വർധിപ്പിച്ചു കൊണ്ട് കൂടുതൽ വരുമാനം ഉണ്ടാകാൻ സാധിക്കും. ഇത് കർഷകരെ ഊർജ ഉത്പാദകരുമാക്കുന്നു.

എഥനോളിന്റെ ഉത്പാദനത്തിലും വർദ്ധനവ് വരുത്തണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്ത് ഫ്ലെക്സ് ഫ്യൂൽ എൻജിനുകൾ അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബജാജ്, ഹീറോ, ടി വി എസ് എന്നിവർ നിലവിൽ ഫ്ലെക്സ് എൻജിനുകൾ ഉപയോഗിക്കുന്നുണ്ടെന്നും, കാർ നിർമാതാക്കളും ഫ്ലെക്സ് എൻജിൻ ഉപയോഗിച്ചുള്ള മോഡലുകൾ പുറത്തിറക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിർമാണ ഉപകരണങ്ങളുടെ വ്യവസായത്തിലും, ഓട്ടോ റിക്ഷയിലുമെല്ലാം ഇത്തരത്തിൽ ഇതര ഇന്ധനങ്ങൾ ഉപയോഗിക്കുന്നത് പ്രോത്‌സാഹിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ജർമനിയിലെ, ബയോ എഥനോൾ ഉപയോഗിച്ചുള്ള ട്രെയിനുകൾ ഇത്തരത്തിൽ മാതൃകയാകാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ജൈവ മുൻസിപ്പൽ മാലിന്യങ്ങളും നിന്നും നിർമിക്കാവുന്ന ബയോ സിഎൻ ജിയെ കുറിച്ച് അദ്ദേഹം പരാമർശിച്ചു.

Tags:    

Similar News